മഹീന്ദ്ര ഇവികളിലെ 'ഉഴപ്പന്‍'! മിടുക്കനായിട്ടും വാങ്ങാന്‍ ആളെത്തുന്നില്ല, വില്‍പ്പന ഇടിവ് 60%

നിലവില്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് എസ്‌യുവി നിര്‍മാതാക്കളാണ് മഹീന്ദ്ര. BE 6, XEV 9e എന്നീ ഹിറ്റ് മോഡലുകള്‍ക്ക് ശേഷം മഹീന്ദ്ര കഴിഞ്ഞ മാസം തങ്ങളുടെ ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായ XEV 9s പുറത്തിറക്കിയിരുന്നു. എന്നാല്‍ മഹീന്ദ്ര ആദ്യം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച XUV400 (Mahindra XUV 400) എന്ന മോഡല്‍ നിങ്ങള്‍ മറന്നു പോയോ?. ടാറ്റ നെക്സോണ്‍ ഇവിക്ക് ചെക്ക് വെക്കാനായി മഹീന്ദ്ര കൊണ്ടുവന്ന ഈ ഇലക്ട്രിക് എസ്‌യുവി പ്രതീക്ഷിച്ച വിജയമായില്ല എന്നത് സത്യമാണ്.

ഇന്ത്യന്‍ ടെസ്ലകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന BE 6, XEV 9e എന്നീ മോഡലുകള്‍ പുതിയ വില്‍പ്പന നാഴികക്കല്ലുകള്‍ പിന്നിടുന്ന വിവരങ്ങള്‍ ഞങ്ങള്‍ യഥാസമയം നിങ്ങളെ അറിയിക്കാറുണ്ട്. അതേസമയം തന്നെ മഹീന്ദ്രയുടെ കന്നി ഇലക്ട്രിക് എസ്‌യുവിയുടെ വില്‍പ്പന പ്രകടനം അറിയാന്‍ കുറച്ച് പേര്‍ക്കെങ്കിലും താല്‍പര്യമുണ്ടാകും. അതാണ് നമ്മള്‍ ഈ ലേഖനത്തില്‍ പരിശോധിക്കാന്‍ പോകുന്നത്.

mahindra xuv400 charging

മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയെ സംബന്ധിച്ച് 2025 നവംബര്‍ മാസം വില്‍പ്പന അത്ര മികച്ചതായിരുന്നില്ല. ഇവി സെഗ്മെന്റില്‍ ശക്തമായ സാന്നിധ്യമായിരുന്നു XUV400 ഇലക്ട്രിക് എസ്‌യുവിയുടെ വില്‍പ്പന ഇപ്പോള്‍ മന്ദഗതിയിലാണ്. കഴിഞ്ഞ മാസം അതായത് 2025 നവംബറില്‍ 404 യൂണിറ്റുകള്‍ മാത്രമാണ് ഈ വാഹനത്തിന്റെ വില്‍പ്പന. 2024 നവംബര്‍ മാസം ഇ-എസ്‌യുവിക്ക് 1000 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്നു.

2025 നവംബറില്‍ പക്ഷേ കമ്പനി 596 യൂണിറ്റ് കുറവ് വില്‍പ്പന മാത്രമാണ് നേടാനായത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിവ് 39.60 ശതമാനമാണ്. നിലവില്‍ മഹീന്ദ്ര ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ ഏറ്റവും കുറവ് വില്‍പ്പനയുള്ള രണ്ടാമത്തെ കാറാണ് XUV400. 2025 നവംബറില്‍ 47 യൂണിറ്റുകള്‍ മാത്രം വിറ്റ മറാസോ എംപിവി മാത്രമാണ് മഹീന്ദ്രയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന പട്ടികയില്‍ ഇവിക്ക് താഴെയുള്ളത്.

mahindra xuv400 pro range rear

അതേസമയം മുന്‍ മാസമായ 2025 ഒക്ടോബറുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന നല്ല രീതിയില്‍ മെച്ചപ്പെട്ടതായി കാണാം. ഒക്ടോബറില്‍ 152 യൂണിറ്റ് മാത്രമായിരുന്ന വില്‍പ്പന. ഇതോടെ നവംബറില്‍ 165.79 ശതമാനം വര്‍ധിപ്പിക്കാനായി. കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മാസവും നവംബറാണ്. 290 യൂണിറ്റുകള്‍ വിറ്റ ജൂലൈ മാസമായിരുന്നു മുമ്പ് മികച്ചത്.

സമീപകാലത്തായി XUV400 ഇവിയേക്കാള്‍ മോഡേണ്‍ ആയ നിരവധി ഇലക്ട്രിക് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ഇതോടൊപ്പം ഫീച്ചറുകള്‍, റേഞ്ച്, ചാര്‍ജിംഗ് സൗകര്യങ്ങള്‍ എന്നിവയെ കുറിച്ചുള്ള മാറുന്ന ഉപഭോക്തൃ വികാരങ്ങളും താരതമ്യേന പഴക്കമുള്ള XUV400-ല്‍ നിന്ന് ജനങ്ങള്‍ മാറി ചിന്തിക്കാന്‍ കാരണമായിരിക്കാം. കമ്പനിയാണെങ്കില്‍ പോലും സ്വന്തം INGLO പ്ലാറ്റ്ഫോമില്‍ പണിത ഹൈടെക് ഇവികളുടെ പ്രചാരണത്തിനാണ് മുന്‍തൂക്കം കൊടുക്കുന്നത്.

mahindra xuv400 pro range interior

നിലവില്‍ EC പ്രോ, EL പ്രോഎന്നീ രണ്ട് വേരിയന്റുകളിലാണ് മഹീന്ദ്ര XUV400 ഓഫര്‍ ചെയ്യുന്നത്. 34.5 kWh, 39.4 kWh ബാറ്ററി പായ്ക്കുകളില്‍ ഇത് ലഭ്യമാണ്. ഫുള്‍ചാര്‍ജില്‍ 375 മുതല്‍ 456 കിലോമീറ്റര്‍ വരെയാണ് ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്. നിലവില്‍ 15.49 ലക്ഷം മുതല്‍ 17.69 ലക്ഷം വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില പോകുന്നത്.

മഹീന്ദ്ര XUV400 ഇപ്പോഴും ഒരു മികച്ച ഉല്‍പ്പന്നമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ടാറ്റ മോട്ടോര്‍സ്, എംജി എന്നിവയെ കൂടാതെ വിന്‍ഫാസ്റ്റും രംഗപ്രവേശനം ചെയ്തത് മഹീന്ദ്ര മോഡലിന് തിരിച്ചടിയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മാരുതി സുസുക്കിയും തങ്ങളുടെ കന്നി ഇവിയായ ഇവിറ്റാരയുടെ വില പ്രഖ്യാപിക്കും.

ഇവികളുടെ കുത്തൊഴുക്കിനിടെ പിടിച്ചുനില്‍ക്കാന്‍ ഹൈടെക് ഫീച്ചറുകളും ടെക്നോളജിയും കൂട്ടിച്ചേര്‍ക്കുകയും അടിമുടി മാറ്റങ്ങളോടെ ഫ്യൂചറിസ്റ്റിക് ലുക്കില്‍ പൊളിച്ച് പണിയുകയോ വേണ്ടിവരും. ഈ മോഡലിനെ പുനരുജ്ജീവിപ്പിക്കാനായി മഹീന്ദ്ര അപ്ഡേറ്റ് നല്‍കുമോ അതോ പുത്തന്‍ മോഡലുകള്‍ക്കായി ഇത് വഴിമാറുമോ എന്ന കാര്യം കാത്തിരുന്ന് മാത്രമേ നമുക്ക് കാണാന്‍ കഴിയൂ.

More from DriveSpark

Article Published On: Tuesday, December 16, 2025, 7:00 [IST]
English summary
Mahindra xuv400 registered 404 unit sales in 2025 november around 60 per cent yoy down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X