മഹീന്ദ്രയുടെ പുതിയ ഫാമിലി കാര്‍ വരുന്നു! പരീക്ഷണത്തിനിടെ ക്യാമറക്കണ്ണില്‍ പതിഞ്ഞു
നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. XEV 9e, BE 6 എന്നീ എസ്‌യുവികളുടെ വരവാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്ക് കരുത്തായത്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N, ഥാര്‍ റോക്‌സ്, XUV700 എന്നിവയുള്‍പ്പെടെയുള്ള D എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്ര മുന്നേറ്റം നടത്തുകയാണ്. മഹീന്ദ്രയുടെ പല മോഡലുകളും ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിയാറുണ്ട്. ലോഞ്ച് ചെയ്ത വേളയില്‍ ഇന്ത്യന്‍ വാഹന വിപണിയെ ഇളക്കിമറിച്ച മഹീന്ദ്ര എസ്‌യുവിയായിരുന്നു XUV700 (Mahindra XUV700).
അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) അടക്കമുള്ള ഫീച്ചറുകള്‍ ഇന്ത്യയില്‍ തരംഗമാക്കിയത് ഈ ഒരു മോഡല്‍ ആയിരുന്നു. ഇപ്പോള്‍ എസ്‌യുവി വിപണിയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി, മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പണിപ്പുരയിലാണ്. ഇപ്പോള്‍ മഹീന്ദ്ര XUV 700 ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യത്തെ സ്‌പൈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മുഖംമിനുക്കിയെത്തുന്ന എസ്‌യുവിയുടെ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

മഹീന്ദ്ര XUV700 ഫെയ്സ്ലിഫ്റ്റിന്റെ സ്‌പൈ ചിത്രങ്ങള്‍ തമിഴ് മോട്ടോര്‍സ്360 ആണ് പുറത്തുവിട്ടത്. സ്‌പൈ വീഡിയോയില്‍ കാര്‍ പൂര്‍ണമായി മറച്ച നിലയിലാണ്. ആദ്യകാല പ്രോട്ടോടൈപ്പായതിനാല്‍ ഡിസൈന്‍ നിലവിലുള്ള മോഡലിനെ ഏറെക്കുറെ പ്രതിഫലിപ്പിക്കുന്നു. എന്നിരുന്നാലും, നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ചരിഞ്ഞ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള ഒരു പുതിയ ഗ്രില്‍ ഉള്‍പ്പെടെ മുന്‍വശത്ത് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍ കാണാം.
ഥാര്‍ റോക്സിലുള്ളതിന് സമാനമായ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍ ഈ ടെസ്റ്റ് മ്യൂളില്‍ താല്‍ക്കാലികമായി ഉപയോഗിച്ചിട്ടുണ്ട്. ഫോഗ് ലൈറ്റുകള്‍ ദൃശ്യമല്ലെങ്കിലും അവ മറയ്ച്ച നിലയിലായിരിക്കാനാണ് സാധ്യത. വശക്കാഴ്ചയും പിന്നിലെ ടെയില്‍ ലൈറ്റുകളും നിലവിലെ മോഡലിലേത് നിലനിര്‍ത്തിയതായി കാണാം. നിലവില്‍ വില്‍പ്പനക്കെത്തുന്ന എസ്‌യുവി ഫീച്ചര്‍ സമ്പന്നമാണ്.
എന്നിരുന്നാലും ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമായി ഫെയ്‌സ്ലിഫ്റ്റഡ് XUV700 അല്ലെങ്കില്‍ XUV7XO-യില്‍ കൂടുതല്‍ സവിശേഷതകള്‍ പ്രതീക്ഷിക്കാം. വെന്റിലേറ്റഡ് സീറ്റുകള്‍, XEV 9e ഇലക്ട്രിക് എസ്‌യുവിക്ക് സമാനമായ ട്രിപ്പിള്‍ സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് സജ്ജീകരണം, റിയര്‍ ഓട്ടോമന്‍ സീറ്റിംഗ്, ഡിജിറ്റല്‍ കീ ആക്സസ്, സെല്‍ഫ് പാര്‍ക്കിംഗ് ശേഷി, ഡോള്‍ബി പിന്തുണയുള്ള അപ്‌ഗ്രേഡഡ് ഹാര്‍മന്‍ ഓഡിയോ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയേക്കാം.
പവര്‍ട്രെയിന്‍ വശം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. 197 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 182 bhp പവറും 450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനും തുടര്‍ന്നും എസ്‌യുവിയില്‍ സേവനമനുഷ്ഠിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കും.
മഹീന്ദ്രയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കമ്പനി പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും വരാനിരിക്കുന്ന XUV700 ഫെയ്സ്ലിഫ്റ്റില്‍ ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുമോ എന്ന കാര്യം ഉറപ്പില്ല. ഏതായാലും ഇപ്പോള്‍ ഇത് വികസന ഘട്ടത്തിലായതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവന്നേക്കും.
2021 ഓഗസ്റ്റില്‍ പുറത്തിറക്കിയതിന് ശേഷം ഇതുവരെ എസ്‌യുവിയുടെ 2.5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. മോഡല്‍ സ്ഥിരമായി മികച്ച വില്‍പ്പന നേടുന്നുണ്ട്. 2025 മെയ് മാസത്തില്‍ 6435 യൂണിറ്റായിരുന്നു വില്‍പ്പന. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇനി അടുത്ത വര്‍ഷം പ്രതീക്ഷിച്ചാല്‍ മതി. ജനപ്രിയ മോഡലില്‍ നൂതന ഡിസൈന്‍ തന്ത്രവും ഫീച്ചര്‍ അപ്‌ഡേറ്റുകളും കമ്പനി കൊണ്ടുവരുന്നതിനാല്‍ വാഹനപ്രേമികള്‍ ആവേശത്തിലാണ്.


Click it and Unblock the Notifications








