ബുക്കിംഗ് തുറന്നത് കേട്ട് ഷോറൂമിലേക്ക് ഓടരുത്! ക്രെറ്റ ഇവിയിലെ ഇക്കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കണം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഹ്യുണ്ടായി മോട്ടോർ ഇന്ത്യ തങ്ങളുടെ ആദ്യ ബജറ്റ് ഇലക്ട്രിക് വാഹനമായ ക്രെറ്റ ഇലക്ട്രിക് പൂർണ്ണമായും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രെറ്റ ഇലക്ട്രിക് എസ്‌യുവിയെ വ്യക്തമായി കാണിക്കുന്ന പരസ്യചിത്രവും കമ്പനി പങ്കുവെച്ചു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ഒറ്റ നോട്ടത്തിൽ ICE മോഡലിനോട് വളരെ സാമ്യമുള്ളതായി കാണപ്പെടുന്നു. എന്നിരുന്നാലും, വാസ്തവത്തിൽ, ദക്ഷിണ കൊറിയൻ വാഹന ഭീമൻ ഇതിന് ഒരു ടൺ യുണീക്ക് ഡിസൈൻ ഘടകങ്ങളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിയുടെ ചില പ്രധാന ഹൈലൈറ്റുകൾ നമുക്ക് നോക്കാം.
പുതിയ ഡിസൈൻ: ആദ്യം, നമുക്ക് പുതിയ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിൻ്റെ എക്സ്റ്റീരിയർ രൂപകൽപ്പനയെക്കുറിച്ച് സംസാരിക്കാം. ഈ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ മുൻവശത്ത് ഒരു ക്ലോസ്ഡ് ഗ്രില്ലാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത് എന്ന് കാണാം, ഇതിന് വാഫിൾ ടൈപ്പ് ഡിസൈനും ലഭിക്കുന്നു. വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന അതേ എൽഇഡി ഹെഡ്‌ലൈറ്റുകളും കണക്റ്റഡ് എൽഇഡി DRL -കളും ഇതിലുണ്ട്.

മറ്റൊരു പ്രധാന ഡിസൈൻ ഹൈലൈറ്റ് എന്നത് പുതിയ ഫ്രണ്ട് ബമ്പർ യൂണിറ്റാണ്, ഇതിന് ബമ്പറിൻ്റെ അടിഭാഗം വരെ നീളുന്ന സിൽവർ ത്രികോണ എലമെന്റുകൾ ലഭിക്കുന്നു. അതോടൊപ്പം, റിയർ ബമ്പർ സെക്ഷനും മാറ്റിയിട്ടുണ്ട്, കൂടാതെ ഇതിന് എയ്‌റോ ബ്ലേഡ് -സ്റ്റൈൽ അലോയി വീലുകൾ ലഭിക്കുന്നു എന്നതാണ്.
51.4 kWh ബാറ്ററി പായ്ക്ക്: 51.4 kWh -ൻ്റെ മാന്യമായ വലിപ്പമുള്ള ബാറ്ററി പായ്ക്കോടെയാണ് ഹ്യുണ്ടായി പുതിയ ക്രെറ്റ ഇവി കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, ബജറ്റ്/ താങ്ങാനാവുന്ന മിക്ക ഇലക്ട്രിക് കാറുകളും ചെറിയ ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് മിക്ക ഉപഭോക്താക്കളുടേയും ഇവികൾ വാങ്ങാനുള്ള താല്പര്യം തല്ലിക്കെടുത്തുന്ന ഒന്നാണ്.
473 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച്: 51.4 kWh ബാറ്ററി പായ്ക്ക് കാരണം, ക്രെറ്റ ഇലക്ട്രിക്കിന്, ഒറ്റത്തവണ ചാർജ് ചെയ്താൽ 473 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും എന്നാണ് കമ്പനി പറയുന്നത്. ജനങ്ങൾ എല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ എസ്‌യുവിയുടെ യഥാർത്ഥ ഡ്രൈവിംഗ് റേഞ്ച് വാഹനം കൈയ്യിൽ കിട്ടിയാൽ ഉടൻ വെളിപ്പെടുത്താം.
വെറും 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ സ്പീഡ് കൈവരിക്കാം: ഹ്യുണ്ടായി ക്രെറ്റ ഇവിയുടെ ഇലക്ട്രിക് പവർട്രെയിനിൻ്റെ പൂർണ്ണമായ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, ഈ ഇലക്ട്രിക് എസ്‌യുവിക്ക് വെറും 7.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും എന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. വമ്പൻ ബാറ്ററി പായ്ക്കുകൾ കാരണം ഇലക്ട്രിക് വാഹനങ്ങൾ വളരെയധികം ഭാരമുള്ളവയാണ്, അതിനാൽ ഈ പെർഫോമെൻസ് വളരെ ശ്രദ്ധേയമാണ്.

സ്റ്റിയറിംഗിന് പിന്നിൽ സ്ഥാപിച്ചിരിക്കുന്ന ഡ്രൈവ് സെലക്ടർ: ക്രെറ്റ ഇവിയ്ക്കൊപ്പം ഹ്യുണ്ടായി കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സെൻ്റർ കൺസോളിൽ ഒരു പരമ്പരാഗത ഗിയർ നോബ് നൽകുന്നതിനു പകരം, ഇവി എസ്‌യുവിയ്ക്ക് സ്റ്റിയറിംഗ് വീലിന് പിന്നിൽ വലതുവശത്തായി ഡ്രൈവ് സെലക്ടർ പ്ലേസ് ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള ഗിയർ സെലക്ടർ സാധാരണയായി മെർസിഡീസ് -ബെൻസ് വാഹനങ്ങളിൽ സാധാരണയായി കാണപ്പെടുന്നതാണ്.
മൂന്ന് ഡ്രൈവിംഗ് മോഡുകൾ: യുണീക്ക് ഡ്രൈവ് സെലക്ടറിന് പുറമേ, ഒരു ഡ്രൈവ് മോഡ് സെലക്ടറും ക്രെറ്റ ഇലക്ട്രിക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. സെൻ്റർ കൺസോളിലെ ഒരു റോട്ടറി നോബിൻ്റെ സഹായത്തോടെ, ഡ്രൈവർക്ക് ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളിൽ നിന്ന് തിരഞ്ഞെടുക്കാനാകും.

ആക്റ്റീവ് എയർ ഫ്ലാപ്പുകൾ: മുൻവശത്തെ എല്ലാ ഡിസൈൻ മാറ്റങ്ങൾക്കും പുറമെ, ഫ്രണ്ട് ബമ്പറിൻ്റെ താഴത്തെ ഭാഗത്ത് ആക്ടീവ് എയർ ഫ്ലാപ്പുകൾ കൂട്ടിച്ചേർത്തിരിക്കുന്നതാണ് പുതിയ ക്രെറ്റ ഇലക്ട്രിക്കിൻ്റെ മറ്റൊരു പ്രധാന സവിശേഷത. വാഹനത്തിന് കൂളിംഗ് ആവശ്യമായി വരുമ്പോൾ ഈ എയർ ഫ്ലാപ്പുകൾ ഓട്ടോമാറ്റിക്കായി തുറക്കും, അതോടൊപ്പം അവ ഈ വാഹനത്തിൻ്റെ എയറോഡൈനാമിക്‌സും കൂടുതൽ മെച്ചപ്പെടുത്തും.
പനോരമിക് സൺറൂഫ്: നോർമൽ ICE മോഡലിനെപ്പോലെ, ക്രെറ്റ ഇവിയും പനോരമിക് സൺറൂഫിനൊപ്പമാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഈ പ്രീമിയം ഫീച്ചർ ഇപ്പോൾ ഇന്ത്യയിൽ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്, അടുത്തിടെ ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഫീച്ചറും ഇതു തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ADAS ലെവൽ 2 സിസ്റ്റം: ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രികിൽ വരുന്ന മറ്റൊരു പ്രധാന സുരക്ഷാ സവിശേഷത എന്നത് ADAS ലെവൽ 2 സംവിധാനമാണ്. ഫോർവേഡ് കൊളീഷൻ അഴോയിഡൻസ് സംവിധാനം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ലെയിൻ അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വെഹിക്കിൾ-ടു-ലോഡ് (V2L): ക്രെറ്റ ഇലക്ട്രിക്കിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്രധാന സവിശേഷത എന്നത് V2L കപ്പാസിറ്റിയാണ്. വാഹനത്തിന് പിൻസീറ്റിനടിയിൽ ഒരു പരമ്പരാഗത സ്വിച്ച് ലഭിക്കുന്നു, അത് ചെറു ഗാഡ്‌ജെറ്റുകളിലേക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പവർ ചെയ്യുന്നതിനുള്ള ഒരു ഔട്ട്‌ലെറ്റായി ഉപയോഗിക്കാനാവും.


Click it and Unblock the Notifications








