കിയയും മഹീന്ദ്രയും സൂക്ഷിക്കണം! 7-സീറ്റർ ഇവി പോരാട്ടത്തിന് രണ്ട് എതിരാളികൾ കൂടി എത്തുന്നുണ്ട്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി ഓരോ വർഷവും പുതിയ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ വളർച്ച കോംപാക്റ്റ് ഇവികളിൽ നിന്ന് ഫാമിലികൾക്ക് അനുയോജ്യമായ 7-സീറ്റർ ഇലക്ട്രിക് വാഹനങ്ങളിലേക്കാണ് നീങ്ങുന്നത്. കിയ ക്ലാവിസ് ഇവി, മഹീന്ദ്ര XEV 9S പോലുള്ള മോഡലുകൾ ഈ സെഗ്മെന്റിൽ ശക്തമായ അടയാളം പതിപ്പിച്ചവരാണ്. ഈ സാഹചര്യത്തിലാണ് മാരുതി സുസുക്കിയും ടൊയോട്ടയും സെഗ്മെൻ്റിലേക്കുള്ള തങ്ങളുടെ ശക്തമായ എൻട്രിക്കായി തയ്യാറെടുക്കുന്നത്. കിയയും മഹീന്ദ്രയും സൃഷ്ടിച്ച മത്സരം നേരിടാൻ മാരുതി ടൊയോട്ട സഖ്യം പുതിയ 7-സീറ്റർ ഇലക്ട്രിക് മോഡലുകളിലൂടെയാണ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

മാരുതിയുടെ രണ്ടാമത്തെ പൂർണ്ണ ഇലക്ട്രിക് മോഡൽ ഒരു 7-സീറ്റർ ഇലക്ട്രിക് എംപിവി ആയിരിക്കും എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കുടുംബ കേന്ദ്രീകൃത ഡിസൈൻ, വിശാലമായ ക്യാബിൻ, മികച്ച ഡ്രൈവിംഗ് റേഞ്ച് എന്നിവ ഈ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. YMC എന്ന രഹസ്യനാമത്തിലുള്ള മോഡലിൻ്റെ വികസനം ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്.

Maruti Suzuki YMC Electric MPV

ആദ്യ ഘട്ടത്തിൽ ഈ വാഹനം 2026 സെപ്റ്റംബറിൽ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയുടെ ലോഞ്ച് വൈകിയതോടെ പുതിയ ഇലക്ട്രിക് എംപിവിയുടെ അരങ്ങേറ്റവും പിന്നോട്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഈ മോഡൽ മാരുതിയുടെ ഇവി തന്ത്രത്തിൽ നിർണായക പങ്ക് വഹിക്കുന്നതിനാൽ കമ്പനി അതിനെ അതീവ ശ്രദ്ധയോടെയാണ് വികസിപ്പിക്കുന്നത്.

ഇ-വിറ്റാരയുടെ അതേ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് പുതിയ എംപിവിയും നിർമ്മിക്കുന്നത്. വിറ്റാരയെപേലെ ഫ്രണ്ട് വീൽ ഡ്രൈവ് (FWD) ലേയൗട്ടിൽ ഒതുങ്ങാതെ റിയർ വീൽ ഡ്രൈവ് (RWD) സജ്ജീകരണം ലഭിക്കാനുള്ള സാധ്യത ഇതിലുണ്ട്. ഇത് മൂന്നാം നിര സീറ്റുകൾ ഉൾപ്പെടെയുള്ള ഇന്റീരിയർ സ്പേസ് മെച്ചപ്പെടുത്താനും എംപിവിക്ക് ആവശ്യമായ യാത്രാസൗകര്യവും ഉപയോഗക്ഷമതയും വർധിപ്പിക്കാനും സഹായിക്കും. ബാറ്ററി ഓപ്ഷനുകളിലേക്ക് വന്നാൽ വിറ്റാരയിൽ ഉപയോഗിക്കുന്ന 49 kWh, 61.1kWh എന്നീ രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

Maruti Suzuki YMC Electric MPV

ഡിസൈൻ കാര്യത്തിൽ ഈ ഇലക്ട്രിക് എംപിവി മോഡേണും വ്യത്യസ്തവുമായ സ്റ്റൈലിംഗ് സ്വീകരിക്കുമെന്നാണ് സൂചനകൾ. Y-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ബ്ലാങ്ക്ഡ്-ഔട്ട് ഗ്രിൽ, ഷാർപ്പ് ബോഡി ലൈനുകൾ, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകൾ, കൂടാതെ ബോഡി പാനലുകൾ എന്നിവ നൽകാൻ സാധ്യതയുണ്ട്. ഇതിലൂടെ ബ്രാൻഡ് YMC-യ്ക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് ഇവി ഐഡന്റിറ്റി നൽകാനാണ് ലക്ഷ്യമിടുന്നത്.

ഉള്ളിലേക്ക് വന്നാൽ വളരെ വിശാലമായ ഇന്റീരിയറും പ്രായോഗികമായ ലേയൗട്ടും പ്രതീക്ഷിക്കാം. വിറ്റാരയിൽ കാണുന്ന മിക്ക സാങ്കേതികവിദ്യകളും ഫീച്ചറുകളും ഈ എംപിവിയിലും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്ടഡ് കാർ ടെക്‌നോളജി, ആവശ്യമായ ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ എന്നിവ ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു. അനാവശ്യമായ ഫീച്ചറുകളുടെ നീണ്ട പട്ടികയിലേക്ക് പോകാതെ യാത്രക്കാർക്ക് മികച്ച അവുഭവം നൽകുന്ന ഒരു ബാലൻസ്ഡ് സമീപനമാണ് സ്വീകരിക്കാനിടയുള്ളത്.

Maruti Suzuki YMC Electric MPV

എന്നാൽ ഇപ്പോഴത്തെ ഘട്ടത്തിൽ ടൊയോട്ടയുടെ ഇലക്ട്രിക് എംപിവിയെക്കുറിച്ച് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും വരാനിരിക്കുന്ന ഇലക്ട്രിക് എംപിവിയിലും വ്യത്യസ്ത സ്റ്റൈലിംഗും വിഷ്വൽ ഐഡന്റിറ്റിയും സ്വീകരിച്ചിരിക്കുന്നുവെന്ന് പ്രതീക്ഷിക്കാം. ഫ്രണ്ട് ഡിസൈൻ, ഹെഡ്‌ലാമ്പുകൾ, ഗ്രിൽ ഡിസൈൻ, ബമ്പറുകൾ, അലോയ് വീലുകൾ, ഇന്റീരിയർ കളർ സ്കീം എന്നിവയിൽ വ്യക്തമായ മാറ്റങ്ങൾ ടൊയോട്ട നൽകാൻ സാധ്യതയുണ്ട്. ഇതിലൂടെ മാരുതിയും ടൊയോട്ടയും തങ്ങളുടെ സ്വന്തം ബ്രാൻഡ് ഐഡന്റിറ്റി നിലനിർത്താൻ ശ്രമിക്കും.

കൂടാതെ ടൊയോട്ട പതിപ്പ് കുറച്ചുകൂടി പ്രീമിയം പൊസിഷനിങ്ങിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്. മെച്ചപ്പെട്ട ഇന്റീരിയർ ഫിനിഷ്, വ്യത്യസ്ത ഫീച്ചർ പാക്കേജുകൾ, അതിനൊപ്പം ടൊയോട്ടയുടെ വിശ്വാസ്യതയും ദീർഘകാല ഗുണനിലവാര ഇമേജും ഈ എംപിവിയുടെ പ്രധാന ആകർഷണങ്ങളാകാം. ഒറ്റവാക്കിൽ പറഞ്ഞാൽ മാരുതിയുടെ ഇലക്ട്രിക് എംപിവി വിപണിയിൽ എത്തുമ്പോൾ ടൊയോട്ടയും സമാന സാങ്കേതികതയോടെ, പക്ഷേ വ്യത്യസ്ത രൂപവും സ്വഭാവവും കൈവശമാക്കി ഇന്ത്യൻ 7-സീറ്റർ ഇലക്ട്രിക് വാഹന സെഗ്മെന്റിൽ മത്സരിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, December 20, 2025, 12:54 [IST]
English summary
Maruti and toyota upcoming 7 seater mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X