25.51 കി.മീ മൈലേജുള്ള മാരുതി എസ്‌യുവിയുടെ ബേസ് വേരിയന്റിലും ഇനി 6 എയര്‍ബാഗ്! വില കുറച്ച് കൂടിയിട്ടുണ്ടേ...

വിവിധ ബോഡിടൈപ്പുകളിലായി ഒന്നര ഡസനിലേറെ കാറുകള്‍ മാരുതി സുസുക്കി ഇന്ത്യക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത കാലത്തായി പല കാറുകളുടെയും 2025 മോഡല്‍ പുറത്തിറക്കുമ്പോള്‍ അവയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരുത്താന്‍ മാരുതി ശ്രദ്ധിച്ചിട്ടടുണ്ട്. 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വന്ന ആദ്യ മാരുതി കാര്‍ നാലാം തലമുറ ഡിസയര്‍ കോംപാക്ട് സെഡാന്‍ ആയിരുന്നു. ഇക്കഴിഞ്ഞ ദിവസം 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാക്കി സെലേറിയോ ഹാച്ച്ബാക്കും പരിഷ്‌കരിച്ചു. ഇപ്പോള്‍ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്ത ബ്രെസ സബ് 4 മീറ്റര്‍ എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മാരുതി.

മുമ്പ് ZXi+ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചര്‍ ഇനി മുതല്‍ ബ്രെസയുടെ ബേസ് വേരിയന്റില്‍ വരെ കിട്ടുമെന്നതാണ് പ്രത്യേകത. ശ്രദ്ധേയമായ അപ്ഡേറ്റോടെ ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, കിയ സിറോസ്, മഹീന്ദ്ര XUV 3XO , സ്‌കോഡ കൈലാക് എന്നീ എതിരാളികള്‍ക്കൊപ്പമെത്താന്‍ ബ്രെസയ്ക്കായി. ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ബ്രെസയെ അതിന്റെ സെഗ്‌മെന്റില്‍ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

maruti suzuki brezza 6 airbags

6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നതിനൊപ്പം ബ്രെസയുടെ വിലയിലും പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരി ആദ്യം മുതല്‍ ബ്രെസയ്ക്ക് 20000 രൂപ വരെയാണ് കൂടിയിരിക്കുന്നത്. നിലവില്‍ 8.54 ലക്ഷം മുതല്‍ 14.14 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ച ബ്രെസയുടെ സ്‌റ്റോക്ക് എത്തുന്ന മുറയ്ക്ക് ഒരുപക്ഷേ ബ്രെസയുടെ വിലയില്‍ വീണ്ടും മാറ്റം വന്നേക്കും.

ആറ് എയര്‍ബാഗുകള്‍ക്ക് പുറമേ, ബ്രെസയില്‍ ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും ലഭിക്കും. ഇതുവരെ ജനപ്രിയ മാരുതി സബ്കോംപാക്റ്റ് എസ്യുവിയില്‍ പിന്‍വശത്തെ മധ്യഭാഗത്ത് ഇരിക്കുന്നവര്‍ക്ക് 3 പോയിന്റ് സീറ്റ് ബെല്‍റ്റ് ഇല്ലായിരുന്നു. ബ്രെസ ഇപ്പോള്‍ മുന്‍വശത്ത് ഉയരം ക്രമീകരിക്കാവുന്ന സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ക്രമീകരിക്കാവുന്ന റിയര്‍ ഹെഡ്റെസ്റ്റുകള്‍, റിയര്‍ സീറ്റ് ബാക്ക്റെസ്റ്റിന് 60:40 സ്പ്ലിറ്റ് ഫോള്‍ഡിംഗ് ഫംഗ്ഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

maruti suzuki brezza

മുമ്പ് ഈ സവിശേഷതകള്‍ എസ്‌യുവിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇവ കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും മാരുതി സുസുക്കി ബ്രെസയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അപ്ഡേറ്റിന് ശേഷവും ഇവയില്‍ മാറ്റമൊന്നും വന്നിട്ടില്ല. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ (MID) ഉള്ള സെമി-ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 6-സ്പീക്കര്‍ ആര്‍ക്കാമിസ് ട്യൂണ്‍ഡ് സൗണ്ട് സിസ്റ്റം എന്നിവ ഓണ്‍ബോര്‍ഡ് സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു.

സിംഗിള്‍-പാനല്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകളും വൈപ്പറുകളും, റിയര്‍ വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് വേരിയന്റുകളുള്ള പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.2025 മാരുതി ബ്രെസയ്ക്ക് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല. 103 PS പവറും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

maruti suzuki brezza interior design

5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്‌സുമായി ഇത് ഇണചേരുന്നു. 88 PS പവറും 121 Nm ടോര്‍ക്കും നല്‍കുന്ന സിഎന്‍ജി പവര്‍ട്രെയിനും ഓഫറിലുണ്ട്. പവര്‍ അല്‍പ്പം കുറയുമെങ്കിലും സിഎന്‍ജി പതിപ്പിന് മൈലേജ് കൂടുതല്‍ കിട്ടും. ബ്രെസയുടെ പെട്രോള്‍ വേരിയന്റുകള്‍ ക്ക് 19.89 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 25.51 കിലോമീറ്ററുമാണ് ഇന്ധനക്ഷമത പറയുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 14, 2025, 19:26 [IST]
English summary
Maruti brezza now comes with 6 airbags as standard gets price hike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X