ഫുൾടാങ്കിൽ 1000 കിലോമീറ്റർ ഓടുന്ന കാറിന് 4.70 ലക്ഷം വില! ഹാച്ച്ബാക്ക് സെഗ്മെൻ്റിൽ ഇവൻ എന്നും രാജാവ്

കുറഞ്ഞ വിലയിൽ മികച്ച മൈലേജും വിശ്വസനീയമായ പ്രകടനവും നൽകുന്ന രാജ്യത്തെ ജനപ്രിയ ഹാച്ച്‌ബാക്കുകളിൽ ഒന്നാണ് മാരുതി സെലേറിയോ. മാരുതിയുടെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള പെട്രോൾ കാറായിട്ടാണ് അറിയപ്പെടുന്നത്. ദിവസേനയുള്ള യാത്രകൾക്ക് വളരെ അനുയോജ്യമായ കാറാണിതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബഡ്ജറ്റ് സൗഹൃദവും മികച്ച ഇന്ധനക്ഷമതയുമുള്ള കാർ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സെലേറിയോ മികച്ചൊരു ഓപ്ഷനാണ്. ഇന്ത്യൻ വിപണിയിൽ ഇതിൻ്റെ എക്സ്-ഷോറൂം വില ഏകദേശം 4.70 ലക്ഷം മുതൽ 7.35 ലക്ഷം വരെയാണ്. മോഡലിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

മാരുതി സെലേറിയോ പെട്രോൾ, CNG എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ച് അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കാൻ ഇത് സഹായകമാണ്. സെലേറിയോയ്ക്ക് കരുത്ത് പകരുന്നത് 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 67 PS പവറും 89 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, AMT (ഓട്ടോ ഗിയർ ഷിഫ്റ്റ്) ഗിയർബോക്സ് ഓപ്ഷനുകളോടെയാണ് ഈ വാഹനം എത്തുന്നത്.

Maruti Suzuki celerio

പെട്രോൾ മോഡലിൽ മികച്ച മൈലേജാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. എആർഎഐ (ARAI) സർട്ടിഫൈഡ് മൈലേജ് അനുസരിച്ച്, മാനുവൽ മോഡലിന് 25.24 kmpl-ഉം AGS മോഡലിന് 26.68 kmpl-ഉം ലഭിക്കും. അത് കൊണ്ട് തന്നെ ദിവസേനെയുളള യാത്രകൾക്കും ഉപയോഗത്തിനും വാഹനം മികച്ച ഓപ്ഷനാണ്.

CNG വേരിയന്റിൽ മാനുവൽ ട്രാൻസ്മിഷനോടൊപ്പം വരുന്ന ഇതേ എഞ്ചിൻ സെഗ്‌മെന്റിലെ ഏറ്റവും മികച്ച 34.43 km/kg മൈലേജാണ് നൽകുന്നത്. 32 ലിറ്റർ ഫ്യുവൽ ടാങ്കുള്ള പെട്രോൾ മോഡലിന് ഒരു തവണ നിറച്ചാൽ ഏകദേശം 800 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് ചുരുക്കം. 60 ലിറ്റർ (വാട്ടർ ഇക്വലന്റ്) CNG ടാങ്കിൽ 7-8 കിലോഗ്രാം ഗ്യാസ് ഉൾക്കൊള്ളും.

Maruti Suzuki celerio

ഇത് ഒരു തവണ നിറച്ചാൽ 250 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. Celerio VXi CNG (Bi-Fuel) മോഡൽ തിരഞ്ഞെടുക്കുമ്പോൾ പെട്രോൾ, CNG ടാങ്കുകൾ സംയോജിപ്പിച്ച് 1000 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും. സെലേറിയോയിൽ 7-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയോടെ), സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോൾസ്, വോയിസ് കമാൻഡുകൾ, ഓട്ടോ AC, പുഷ് ബട്ടൺ സ്റ്റാർട്ട്, 313 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയുണ്ട്.

LED ഹെഡ്‌ലാമ്പുകൾ, 15-ഇഞ്ച് അലോയ് വീലുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും സെലേറിയോ വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്ക് മുൻതൂക്കം നൽകി 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്), ABS യോടൊപ്പം EBD, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഇതിലുണ്ട്. കൂടാതെ, ഹിൽ ഹോൾഡ് അസിസ്റ്റ്, HEARTECT പ്ലാറ്റ്‌ഫോം, 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ തുടങ്ങിയ സവിശേഷതകൾ ഈ ബഡ്ജറ്റ് വിഭാഗത്തിൽ സെലേറിയോയെ സുരക്ഷിതവും വിശ്വസനീയവുമായ വാഹനമാക്കുന്നു.

Maruti Suzuki celerio

കുറഞ്ഞ മെയിന്റനൻസും വിശ്വസനീയമായ സർവീസ് നെറ്റ്‌വർക്കും ഇതിനുണ്ട്. മികച്ച മൈലേജ്, കുറഞ്ഞ മെയിന്റനൻസ്, മാരുതിയുടെ വിശ്വസനീയമായ സർവീസ് നെറ്റ്‌വർക്ക് എന്നിവ ആഗ്രഹിക്കുന്നവർക്ക് Celerio ഒരു മികച്ച തിരഞ്ഞെടുപ്പാണ്. പ്രത്യേകിച്ച്, ദിവസേനയുള്ള യാത്രകൾക്ക് Celerio CNG വളരെ ലാഭകരവും പ്രായോഗികവുമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 20, 2025, 14:29 [IST]
English summary
Maruti celerio mileage price petrol cng details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X