ശരിക്കും കൺവിൻസിംഗ് സ്റ്റാർ തന്നെ! വിപണിയിലെത്തി മാസങ്ങൾക്കുള്ളിൽ 20,000 ബുക്കിംഗ് എന്നാ സുമ്മാവാ?
ഇന്ത്യൻ വാഹന വിപണിയിൽ അടുത്തിടെയായി എസ്‌യുവികളുടെ ഡിമാൻഡാണ് വർധിച്ചു വരുന്നത്. ഹാച്ച്ബാക്കുകളെ പോലും പിന്നിലാക്കി ഒരു എസ്‌യുവി തരംഗം തന്നെ അനുഭവപ്പെട്ടിരുന്നു. ഈ വർധിച്ചുവരുന്ന ആവശ്യകത പരിഹരിക്കാൻ, പല വാഹന നിർമ്മാതാക്കളും തങ്ങളുടെ ശ്രദ്ധ ഈ സെഗ്മെന്റിലേക്ക് മാറ്റി പുതിയ എസ്‌യുവി മോഡലുകൾ രാജ്യത്ത് അവതരിപ്പിച്ചു. എന്നാൽ, ഇപ്പോൾ പല ഉപഭോക്താക്കളും വീണ്ടും എസ്‌യുവികൾക്ക് പകരം സെഡാനുകൾ വാങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുകയാണ്. ഇന്ത്യയിൽ സെഡാനുകൾ അവയുടെ പ്രതാപ കാലത്തേക്ക് തിരിച്ചുവരുമോ? നിലവിൽ പുറത്തു വരുന്ന ചില ബുക്കിംഗ് കണക്കുകൾ ഈ ജിജ്ഞാസ കൂടുതൽ ഉയർത്തുന്നു.
പെട്ടിയിൽ അവസാന ആണി അടിച്ച് ഒരു ഓർമ്മയായി മാറും എന്ന് കരുതിയിരുന്ന സെഡാൻ സെഗ്മെന്റിന് അടുത്തിടെ ലഭിച്ച ഒരു പുത്തൻ ഉണർവ്വായി തന്നെ ഈ മോഡലിനെ കാണാം. പഴയ പ്രതാപം വളരെ പെട്ടെന്നാണ് ഇത് തിരിച്ചുപിട്ക്കുന്നത്. ഏത് ഇന്ത്യൻ കാറാണ് ഇതിനു പിന്നിൽ എന്ന് നമുക്ക് ചർച്ച ചെയ്യാം.

2024 -ന്റെ അവസാന രണ്ട് മാസങ്ങളിൽ ഇന്ത്യയിൽ നിരവധി പുതിയ കാറുകൾ പുറത്തിറങ്ങുന്നത് നാം കണ്ടിരുന്നു. മറ്റ് മിക്ക വാഹന നിർമ്മാതാക്കളും പുതിയ എസ്‌യുവികൾ പുറത്തിറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ഹോണ്ടയും മാരുതിയും തങ്ങളുടെ പുതുക്കിയ സെഡാനുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നത് ശ്രദ്ധേയമാണ്.
രണ്ട് കമ്പനകളും വിപണിയിൽ എത്തിച്ച ഇരു മോഡലുകളും പുതിയ സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകൾക്കൊപ്പം ഒരു പുതിയ തലമുറ അപ്‌ഡേറ്റിന് വിധേയമായിരുന്നു. എന്നിരുന്നാലും, മാരുതിയുടെ 5 -സ്റ്റാർ സേഫ്റ്റി റേറ്റിംഗ് 2024 ഡിസയറിനെ പുതിയ തലമുറ ഹോണ്ട അമേസിനേക്കാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ സഹായിച്ചു.

2024 ഡിസംബറിലെ വിൽപ്പന ചാർട്ടുകൾ അടുത്തിടെ പ്രസിദ്ധീകരിച്ചതിനാൽ നിലവിലെ ഒരു പുതിയ പ്രവണത നമുക്ക് നിരീക്ഷിക്കാനാവും. മാരുതി സ്വാഭാവികമായി വിൽപ്പന ചാർട്ടുകളിൽ മുന്നിലെത്തി, എന്നാൽ മാരുതി നിരയിൽ ഈ മാസത്തെ മൂന്നാം സ്ഥാനം സ്വന്തമാക്കി പുതിയ ഡിസയർ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റി. നേരത്തെ 2023 -ൽ, ബ്രാൻഡുകൾ ഇന്ത്യയിൽ പുതിയ എസ്‌യുവികൾ പുറത്തിറക്കുന്നതു വരെ വിൽപ്പന ചാർട്ടിൽ മാരുതി ഡിസയർ മുന്നിലായിരുന്നു.
എന്നാൽ പിന്നെ സെഡാന്റെ സാനിധ്യം അല്പം മങ്ങി, എന്നാൽ ഇപ്പോൾ വീണ്ടും മെച്ചപ്പെട്ടിട്ടുണ്ട്. വിൽപ്പനയെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയിൽ ടാറ്റ പഞ്ച്, നെക്‌സോൺ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോർപിയോ എന്നിവയേക്കാൾ ഉപരി, 16,573 യൂണിറ്റുകളുടെ വിൽപ്പന ഡിസയർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

സെഗ്‌മെൻ്റ് ഫസ്റ്റ് സൺറൂഫ് ഫീച്ചറുമായി മാരുതി പുതിയ ഡിസയർ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ, 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കരസ്ഥമാക്കി. ഇത് വാഹനത്തിന്റെ ആകർഷണം വർധിപ്പിച്ചു. പുതിയ ഫീച്ചറുകളും മികച്ച സുരക്ഷയും ഉൾപ്പടെയുള്ള ഈ പ്രധാന അപ്പ്ഡേറ്റുകൾ മോഡലിനെ സെയിൽസ് ചാർട്ടുകളിൽ മുകളിൽ കയറാൻ സഹായിച്ചു. കൂടാതെ, വാഹനത്തിൻ്റെ എക്സ്റ്റീരിയർ രൂപകൽപ്പനയിൽ പൂർണ്ണമായ മാറ്റവും വരുത്തി.
ഇന്ത്യയിലെ സെഡാൻ യുഗത്തിന് ഇതൊരു പുനർജീവൻ ആവും എന്ന് പൂർണ്ണമായി ഉറപ്പിച്ചു പറയാനാവില്ല. സെഡാനുകളെ അപേക്ഷിച്ച് രാജ്യത്തെ പല ഉപഭോക്താക്കളും എസ്‌യുവികൾക്ക് മുൻതൂക്കം നൽക്കുന്നതിനാൽ ഇത് പ്രവചനാതീതമാണ്. മാത്രമല്ല, എസ്‌യുവികൾക്കായുള്ള സമൃദ്ധമായ ചോയ്‌സുകളെ അപേക്ഷിച്ച് താങ്ങാനാവുന്ന വിലയിൽ ഒരു സെഡാൻ പരിഗണിക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ ചോയ്‌സുകൾ വളരെ കുറവാണ്. കൂടാതെ, പല വാഹന നിർമ്മാതാക്കളും വരും കാലങ്ങളിലും പുതിയ എസ്‌യുവികൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.


Click it and Unblock the Notifications








