ആറാം വർഷവും കപ്പ് കൈവിടാതെ എർട്ടിഗ; എംപിവി സാമ്രാജ്യം അന്നും ഇന്നും മുന്നിൽ തന്നെ

ഇന്ത്യൻ വിപണിയിലിന്ന് ഏറെ ആവശ്യക്കാരുള്ള ഒരു സെഗ്മെൻ്റാണ് എംപിവി (Multi-Purpose Vehicle). സാധാരണയായി അഞ്ച് സീറ്റർ കാറുകളിൽ ലഭിക്കാത്ത വിശാലമായ ഇടവും സൗകര്യവുമാണ് എംപിവികളുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്ന്. മാത്രവുമല്ല വിശ്വാസ്യതയും പരിപാലന ചെലവിന്റെ കുറവും കാരണം എംപിവി വാങ്ങുന്നത് ഒരു ദീർഘകാല നിക്ഷേപം പോലെയാണ് ആളുകൾ ഈ വാഹനങ്ങളെ കണക്കാക്കുന്നത്. ഈ വലിയ ഡിമാൻഡ് 2025-ൽ ഇന്ത്യൻ വാഹനവിപണിയിൽ ഏറ്റവും വേഗം വളർന്ന സെഗ്മെൻ്റുകളിൽ ഒന്നായി മാറ്റിയിരിക്കുകയാണ്. ഈ വർഷത്തെ വിൽപ്പന കണക്കുകളെ വെച്ചുനോക്കുമ്പോൾ മാരുതിയും കിയയും ടൊയോട്ടയുമാണ് തങ്ങളുടെ എംപിവികളിൽ ആധിപത്യം പുലർത്തുന്നത്.

മാരുതി സുസുക്കി എർട്ടിഗ: ഇന്ത്യയിൽ വർഷം മുഴുവൻ വിറ്റുവരുന്ന എംപിവികളിൽ തൻ്റേതായ പ്രത്യേക പങ്ക് രേഖപ്പെടുത്തുന്ന ഒരു മോഡലാണ് എർട്ടിഗ. മാത്രവുമല്ല തുടർച്ചയായി ആറാം സാമ്പത്തിക വർഷവും ടോപ്പ്-സെല്ലിങ് എംപിവിയായി തുടരുന്നതും എർട്ടിഗയുടെ വലിയ വിജയത്തിന്റെ തെളിവുകളാണ്. 2025 ഒക്ടോബർ മാസത്തെ കണക്കുകളിൽ വൻ കുതിച്ചുചാട്ടമാണ് കാണാൻ കഴിയുന്നത്. പോയമാസം മാത്രം 20,087 യൂണിറ്റുകളാണ് വിറ്റുതീർത്തത്.

MPV s Sales Details

ഇത് കഴിഞ്ഞ വർഷത്തെ ഒക്ടോബറിനെ അപേക്ഷിച്ച് 7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഉത്സവസീസണുകളും മറ്റ് പ്രത്യേക ഓഫറുകളുംമെല്ലാം ഈയൊരു വളർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൂടാതെ 2025 മൊത്തം സാമ്പത്തിക വർഷം കണക്കിലെടുത്താൽ 190,974 യൂണിറ്റുകൾ വിറ്റുക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം ഉയർച്ച കൈവരിക്കാൽ എർട്ടിഗയ്ക്ക് സാധിച്ചിട്ടുണ്ട്.

ഒപ്പം XL6 മോഡലും 23,000 യൂണിറ്റുകൾക്ക് മേൽ വിൽപ്പന നടത്തിയതിലൂടെ മാരുതി ഇന്ത്യയിലെ എംപിവി വിപണിയിൽ എത്രത്തോളം ശക്തമായി മുന്നേറുന്നുവെന്ന് വ്യക്തമാക്കിതന്നു. പെട്രോൾ മുതൽ CNG വരെയുള്ള വ്യത്യസ്ത മോഡലുകളിൽ ലഭിക്കുന്നതുകൊണ്ട് കുറഞ്ഞ ബജറ്റിൽ വാഹനം വാങ്ങുന്നവരെയും, ടാക്സി അല്ലെങ്കിൽ ട്രാവൽ സർവീസ് നടത്തുന്നവരെയും ഒരുപോലെ എർട്ടിഗ ആകർഷിക്കുന്നുണ്ട്. കൂടെ മികച്ച സുരക്ഷ സംവിധാനങ്ങളും ഫീച്ചറുകൾക്കൂടിയാകുമ്പോൾ ആവശ്യക്കാർ ഏറെയായി.

MPV s Sales Details

ടൊയോട്ട ഇന്നോവ: വിൽപ്പന റാങ്കിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ടൊയോട്ടയുടെ ഇന്നോവ ശ്രേണിക്കാണ്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്നോവ ഹൈക്രോസ്, ക്രിസ്റ്റ എന്നീ മോഡലുകളിലെ 64,678 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 5 ശതമാനം വർദ്ധനവാണ് ഉണ്ടായത്. ഇതിൽ 61 ശതമാനം പങ്കുവഹിക്കുന്നതും ഹൈക്രോസാണ്.

പോയമാസം മാത്രം 11,089 ഹൈക്രോസ് ആണ് വിറ്റുപോയത്. ഇത് പ്രതിമാസ വളർച്ചയിൽ 11.78 ശതമാനം കാഴ്ചവെച്ചു. ഇന്നോവ കുടുംബത്തിലെ ഏറ്റവും വലിയ കിടിലൻ വാഹനമെന്ന് മുദ്രകുത്തിയ ഹൈക്രോസിൽ പെട്രോൾ ഹൈബ്രിഡ് എഞ്ചിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഒരുമിച്ച് ലഭിക്കുന്നതിനാൽ കുറഞ്ഞ ഇന്ധന ഉപഭോഗവും സുഗമമായ ഡ്രൈവിംഗും ലഭിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ്.

MPV s Sales Details

കിയ കാരൻസ്: കഴിഞ്ഞ മാസം വിറ്റഴിച്ച മുൻനിര എംപിവികൾക്കിടയിൽ ശ്രദ്ധേയമായ മറ്റൊരു മോഡലാണ് കാരൻസ്. 8,779 യൂണിറ്റുകൾ വിൽപ്പന നടത്തിക്കൊണ്ട് 2024 ഒക്ടോബറിനേക്കാൾ 37.5 ശതമാനം വളർച്ചയാണ് നേടിയത്. ഈ ശ്രേണിയലെ ഇവി വകഭേതങ്ങളും ഈയൊരു ഉയർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൂട്ടായ യാത്രകൾക്ക് അനുയോജ്യമായ 6‑സീറ്റർ മുതൽ 7‑സീറ്റർ വരെയുള്ള സീറ്റിംഗ് ഓപ്ഷനുകളിൽ കാരൻസ് ലഭ്യമാണ്. ബാഗേജ് സ്പേസിനും യാത്രക്കാരുടെ സൗകര്യങ്ങൾക്കും മുൻതൂക്കം നൽകിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

മാത്രവുമല്ല ക്യാബിൻ കൂടുതൽ സുഖകരവും വിശാലവുമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വേർഷനുകൾ പോലുള്ള വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്നതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മോഡൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. 2025 ഒക്ടോബറിലെ വിൽപ്പനയിലുണ്ടായ വളർച്ച കാരൻസിൻ്റെ സീറ്റിംഗ് ഓപ്ഷനുകളും, മികച്ച ഇൻറീരിയർ സൗകര്യങ്ങളും, സുഖകരമായ ഡ്രൈവിംഗും ഉപഭോക്താക്കൾക്ക് ആവേശം അനുഭവപ്പെടുത്തുന്നവയാണെന്നാണ് വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Thursday, November 27, 2025, 17:17 [IST]
English summary
Maruti ertiga innova and kia carens leading in the mpv segment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X