ഫ്രോങ്ക്സ് വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടോ; ഒരു ലക്ഷത്തിൻ്റെ വരെ ഓഫറുമായി ജനപ്രിയ ബ്രാൻഡ്
മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലാണ് ഫ്രോങ്ക്സ്. വിപണിയിൽ ബലേനോയ്ക്ക് മുകളിലും ബ്രെസ്സയ്ക്ക് താഴെയുമായി നിൽക്കുന്ന ഒരു ക്രോസ്ഓവറാണ് ഫ്രോങ്ക്സ്. 2023 ഓട്ടോ എക്‌സ്‌പോയിൽ കോംപാക്ട് എസ്‌യുവി കൂപ്പെ ആഗോള തലത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ചു, അതിനു ശേഷം 2023 ഏപ്രിൽ 24 -നാണ് വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. 'ഷേപ്പ് ഓഫ് ന്യൂ' സ്‌റ്റൈലിംഗ് ശൈലിയെ അടിസ്ഥാനമാക്കി, മാരുതി സുസുക്കി ഫ്രോങ്ക്‌സിന് നിലവിൽ ബേസ് മോഡലിന് 7.47 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്, റേഞ്ച്-ടോപ്പിംഗ് മോഡലിന് 13.14 ലക്ഷം രൂപ വരെ ഇത് ഉയരുന്നു.
ഇപ്പോഴിതാ പുത്തൻ മോഡലിന് നല്ല വിലകിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഡീലർഷിപ്പുകൾ. 93000 രൂപ വരെയുള്ള കിഴിവുകളാണ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.ക്യാഷ് ഡിസ്‌കൗണ്ട് എന്ന നിലയ്ക്ക് 35,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപ അതോടൊപ്പം തന്നെ സ്‌ക്രാപ്പേജ് ബോണസ് - 15,000 രൂപ
വെലോസിറ്റി കിറ്റ് - 43,000 രൂപ എന്നിങ്ങനെയാണ് കിഴിവുകൾ.

മാരുതിയുടെ മുൻനിര ഗ്രാൻഡ് വിറ്റാര എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഫ്രോങ്ക്സ് ക്പനി അവതരിപ്പിച്ചത്. ക്രോസ്ഓവർ ഹാച്ച്ബാക്കിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനോടുകൂടിയ മുൻഭാഗമാണ് ലഭിക്കുന്നത് ട്രിപ്പിൾ എൽഇഡി DRL-കൾ ക്രോം സ്ട്രിപ്പുകൾ ഉപയോഗിച്ച് ഗ്രില്ലിന്റെ മുകൾ ഭാഗം സുസുക്കി ലോഗോയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഈ ക്രോം സ്ട്രിപ്പുകൾ സുസുക്കി ലോഗോയുമായി ചേർന്ന് നേർത്ത ഒരു ലൈനായി മാറുകയാണ്.
ഗ്രാൻഡ് വിറ്റാര പോലെ, പുതിയ ഫ്രോങ്ക്സ് ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ ഹെഡ്‌ലാമ്പുകൾ ഫ്രണ്ട് ബമ്പറിന്റെ വശങ്ങളിൽ എൻക്ലോസറുകളിലാണ് കാണുന്നത്. ഗ്രില്ലിന് താഴെയായി ചാരനിറത്തിലുള്ള, ഫോക്‌സ് ബാഷ് പ്ലേറ്റുള്ള, കോണീയ എയർ ഡാം ഭാഗവും ഫ്രോങ്ക്സിൽ കാണാൻ സാധിക്കും. വശത്ത് നിന്ന് നോക്കുകയാണെങ്കിൽ മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഉടമകൾക്ക് പരിചിതമായ സൈറ്റായ സി-പില്ലറിനടുത്തുള്ള ഭാഗത്തിലൂടെ ഫ്രോങ്ക്സിന് ബലേനോ പൈതൃകം അത് പോലെ തന്നെ നിലനിർത്തുന്നുണ്ട്.

16 ഇഞ്ച് അലോയ് വീലുകൾ പോലെ തന്നെ ഫ്രോങ്ക്സ് ക്രോസ്ഓവർ ഹാച്ച്ബാക്കിന്റെ പിൻഭാഗവും പുതിയതാണ്. ഫ്രോങ്‌ക്‌സിന്റെ പിൻഭാഗത്ത് കുത്തനെയുള്ള വിൻഡ്‌സ്‌ക്രീനും അതിനെ കണക്റ്റുചെയ്‌ത എൽഇഡി ടെയിൽലൈറ്റുകളും എടുത്തു കാണിക്കുന്നുണ്ട്, അത് കൊണ്ട് തന്നെ ആരെങ്കിലും പുറകിൽ നിന്ന് നോക്കുമ്പോൾ ഫ്രോങ്ക്സിന് തികച്ചും വ്യത്യസ്തമായ ഒരു ഡിസൈനാണ് ലഭിക്കുന്നത്
ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് വേരിയന്റിനായുള്ള പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് ഫ്രോങ്‌ക്‌സിലെ മറ്റ് സവിശേഷതകൾ. പുതിയ മാരുതി സുസുക്കി നെക്‌സയിൽ 6 എയർബാഗുകൾ, EBD, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, മേൽപ്പറഞ്ഞ 360-ഡിഗ്രി ക്യാമറ, ഡേ/നൈറ്റ് IRVM, ISOFIX എന്നിവയുമുണ്ട്. കുട്ടികളുടെ സീറ്റുകൾക്കുള്ള ആങ്കർ പോയിൻ്റുകളും പുത്തൻ മാരുതി ഫ്രോങ്ക്സിൽ ലഭിക്കുന്നുണ്ട്.

നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, എർത്ത് ബ്രൗൺ, ഒപ്പുലൻ്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ 6 സിംഗിൾ-ടോൺ കളർ ഓപ്ഷനുകളോടെയാണ് ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഓഫറിലുണ്ട് - എർത്ത് ബ്രൗൺ, ഒപ്യുലൻ്റ് റെഡ്, ബ്ലൂഷ്-ബ്ലാക്ക് റൂഫുകളുള്ള സ്‌പ്ലെൻഡിഡ് സിൽവർ.
മാരുതി സുസുക്കി ഫ്രോങ്ക്സിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട് - 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K12C എഞ്ചിനും ബലേനോ RS-ൽ അവസാനം കണ്ട 998cc ടർബോചാർജ്ഡ് ത്രീ-സിലിണ്ടർ എഞ്ചിന്റെ പുതുക്കിയ പതിപ്പും. രണ്ട് എഞ്ചിനുകളും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോട് കൂടി വരുന്നതാണ്. 1.2 ലിറ്റർ എഞ്ചിൻ ബലേനോയിൽ നിന്ന് നേരിട്ട് എടുത്തിരിക്കുന്നതും 6,000 ആർപിഎമ്മിൽ 88.5 bhp -യും 4,400 ആർപിഎമ്മിൽ 113 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും.
K12C എഞ്ചിൻ 5-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് (AMT) ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 98.7 bhp -യും 2,000 മുതൽ 4,500 ആർപിഎമ്മിൽ 147.6 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഫ്രോങ്ക്സിൻ്റെ Boosterjet പതിപ്പ് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








