നിര്‍ത്തിയെന്ന് വിചാരിച്ച 26Km മൈലേജുള്ള മാരുതി എസ്‌യുവി ഇനിയും ബുക്ക് ചെയ്യാം! ചെയ്യേണ്ടത് ഇത്രമാത്രം...
ഇന്ത്യയില്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് നിലവില്‍ വമ്പന്‍ ഡിമാര്‍ഡ് ആണ്. മുമ്പ് ടാക്‌സിക്കാര്‍ ആയിരുന്നു സിഎന്‍ജി കാറുകള്‍ അധികം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് തീപിടിച്ച ഇന്ധന വിലയില്‍ നിന്ന് രക്ഷനേടാന്‍ സ്വകാര്യ വ്യക്തികളും സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി തന്നെയാണ് ഈ വിഭാഗത്തിലും ഒന്നാമത്. അടുത്തിടെ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും മാരുതി ഗ്രാന്‍ഡ് വിറ്റാര വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോഴും അതിനുള്ള ഓപ്ഷന്‍ ഉണ്ട്. അത് എങ്ങിനെയാണെന്ന് പറഞ്ഞ് തരാം.
മാരുതി സുസുക്കി നെക്‌സ വെബ്സൈറ്റില്‍ നിന്നും ബ്രോഷറില്‍ നിന്നും ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി വേരിയന്റുകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം ഈ മോഡലുകളുടെ ഭാവിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായി. ഡെല്‍റ്റ എംടി സിഎന്‍ജി, സീറ്റ എംടി സിഎന്‍ജി വേരിയന്റുകളില്‍ ലഭ്യമായിരുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ വേരിയന്റുകളുടെ പട്ടികയിലോ ബ്രോഷറിലോ കാണിക്കുന്നില്ല.

ഇതൊക്കെയാണെങ്കിലും നെക്‌സ വെബ്സൈറ്റ് ഇപ്പോഴും ഒരു പ്രത്യേക റിസര്‍വേഷന്‍ വിഭാഗം വഴി സിഎന്‍ജി വകഭേദങ്ങള്‍ക്കുള്ള ബുക്കിംഗുകള്‍ അനുവദിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതി സുസുക്കി പെട്രോള്‍-സിഎന്‍ജി പതിപ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണോ അതോ നവീകരിച്ച മോഡലുകള്‍ അവതരിപ്പിക്കുന്നതിന് മുമ്പുള്ള ഒരു താല്‍ക്കാലിക നടപടിയാണോ വെബ്‌സൈറ്റില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യാനുള്ള കാരണം എന്നാണ് എല്ലാവരുടെയും ചോദ്യം.
ഗ്രാന്‍ഡ് വിറ്റാരയുടെ പെട്രോള്‍-സിഎന്‍ജി പതിപ്പുകള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍ അതിനുള്ള പ്രധാന കാരണം ഒരുപക്ഷേ വില്‍പ്പന തന്നെയാകും. ഇന്ത്യയില്‍ പെട്രോള്‍-സിഎന്‍ജി വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കൂടിയിട്ടുണ്ടെങ്കിലും, ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. മാരുതി സുസുക്കി ആള്‍ട്ടോ K10, ഡിസയര്‍, വാഗണ്‍ആര്‍, എര്‍ട്ടിഗ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ പോപ്പുലര്‍.

കോംപാക്ട് എസ്‌യുവിയുടെ ഉയര്‍ന്ന വിലയാണ് ഇവിടെ വില്‍പ്പന കുറയാനുള്ള ഒരു കാരണം. മറ്റ് മാരുതി മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ഫ്‌ലീറ്റ് വിപണിയെ പ്രത്യേകമായി ലക്ഷ്യം വച്ചുള്ള ഒരു ടൂര്‍ പതിപ്പ് ഗ്രാന്‍ഡ് വിറ്റാരയ്ക്കില്ല. ഇതും ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയുടെ ആകര്‍ഷണീയത കുറച്ചു. ഈ മാസത്തിന്റെ തുടക്കത്തിലാണ് മാരുതി സുസുക്കി നിരവധി അപ്ഡേറ്റുകള്‍ ഉള്‍ക്കൊള്ളുന്ന MY2025 ഗ്രാന്‍ഡ് വിറ്റാര അവതരിപ്പിച്ചത്.
17 ഇഞ്ച് പ്രിസിഷന്‍-കട്ട് അലോയ് വീലുകളുടെ പുതിയ സെറ്റ്, സ്റ്റാന്‍ഡേര്‍ഡ് ആറ് എയര്‍ബാഗുകള്‍, എട്ട്-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ആറ്-സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയടക്കം നിരവധി അപ്‌ഗ്രേഡുകള്‍ക്ക് കാര്‍ വിധേയമായി. പുതിയ ഡെല്‍റ്റ+ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് അവതരിപ്പിക്കുകയും എഞ്ചിന്‍ E20-കംപ്ലയിന്റ് ആക്കുകയും ചെയ്തതാണ് ഒരു പ്രധാന അപ്‌ഡേറ്റ്.

സീറ്റ (O), ആല്‍ഫ (O), സീറ്റ+ (O), ആല്‍ഫ+ (O) വേരിയന്റുകളില്‍ സണ്‍റൂഫ് ചേര്‍ക്കാനുള്ള ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. സമഗ്രമായ അപ്ഡേറ്റുകള്‍ ഉണ്ടായിരുന്നിട്ടും കമ്പനി പെട്രോള്‍-സിഎന്‍ജി വേരിയന്റ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഇപ്പോഴും ബുക്കിംഗിനായി ലഭ്യമായ സിഎന്‍ജി വേരിയന്റുകള്‍ 2024 മോഡലുകളായിരിക്കാം. ഇവയില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ മാത്രമേ ലഭിക്കൂ. അതേസമയം അപ്‌ഡേറ്റ് ചെയ്ത MY2025 പതിപ്പുകളില്‍ 6 എയര്‍ബാഗുകളുമായി വരുന്നു.
എര്‍ട്ടിഗ സിഎന്‍ജിയിലും XL6 സിഎന്‍ജിയിലും കാണപ്പെടുന്നതിന് സമാനമായ അതേ എഞ്ചിനായിരുന്നു ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയിലും പ്രവര്‍ത്തിച്ചിരുന്നത്. ഈ 1.5 ലിറ്റര്‍ K15C, ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ സിഎന്‍ജിയില്‍ 88 bhp കരുത്തും 121.5 Nm ടോര്‍ക്കും ആണ് നല്‍കിയിരുന്നത്. കിലോഗ്രാമിന് 26.6 കിലോമീറ്ററായിരുന്നു ഇന്ധനക്ഷമത അവകാശപ്പെട്ടിരുന്നത്.
മൈലേജ് ആണ് സിഎന്‍ജി കാറുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. ഗ്രാന്‍ഡ് വിറ്റാരയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് 27.97 കിലോമീറ്ററാണ്. അതുകൊണ്ട് തന്നെ മൈലേജില്‍ തല്‍പ്പരരായ ഒത്തിരി പേര്‍ ഹൈബ്രിഡ് വേരിയന്റ് വാങ്ങുന്നതും സിഎന്‍ജി വേരിയന്റുകള്‍ക്ക് തിരിച്ചടിയാണ്.


Click it and Unblock the Notifications








