പുതിയ എസ്‌യുവിക്ക് മുമ്പ് കടകാലിയാക്കാന്‍ മാരുതി! 27.97 Km മൈലേജുള്ള കാറിന് ₹1.75 ലക്ഷം വരെ കിഴിവ്

ഇന്തോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പുതിയ മിഡ്സൈസ് എസ്‌യുവി 2025 സെപ്റ്റംബര്‍ മൂന്നിന് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പുതിയ മോഡല്‍ അരീന ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുകയെന്നതിനാല്‍ തന്നെ ഗ്രാന്‍ഡ് വിറ്റാരയെക്കാള്‍ കുറഞ്ഞ വിലയില്‍ ആയിരിക്കും ഈ മോഡല്‍ പുറത്തിറങ്ങുക. പുതിയ മാരുതി എസ്‌യുവിക്ക് 'എസ്‌ക്യൂഡോ' എന്ന് പേര് നല്‍കുമെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക പേര് വ്യത്യസ്തമായിരിക്കുമെന്നാണ് പറയപ്പെടുന്നത്. വരാന്‍ പോകുന്ന 5 സീറ്റര്‍ എസ്‌യുവിക്ക് മാരുതി സുസുക്കി വിക്ടോറിസ് എന്ന പേര് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏതായാലും പുത്തന്‍ എസ്‌യുവി വില്‍പ്പനക്കെത്തുന്നതിന് മുന്നോടിയായി മാരുതി സുസുക്കി നെക്സ ശ്രേണിയിലുള്ള ഗ്രാന്‍ഡ് വിറ്റാരയ്ക്ക് 2025 ഓഗസ്റ്റില്‍ ആകര്‍ഷകമായ കിഴിവുകള്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത മാരുതി നെക്സ ഡീലര്‍ഷിപ്പുകള്‍ MY2024 ഗ്രാന്‍ഡ് വിറ്റാര സ്ട്രോങ് ഹൈബ്രിഡ് (Maruti Grand Vitara Strong Hybrid) മോഡലുകള്‍ക്ക് 1.75 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും.

maruti grand vitara side

ഈ ആനുകൂല്യങ്ങളില്‍ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും, 80,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും, 35,000 രൂപ വരെ എക്സ്റ്റെന്‍ഡഡ് വാറണ്ടിയും ഉള്‍പ്പെടുന്നു. MY2024 മാരുതി ഗ്രാന്‍ഡ് വിറ്റാര പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.55 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഇതില്‍ ഡോമിനിയന്‍ എഡിഷന്‍ ഡെല്‍റ്റ, സീറ്റ, ആല്‍ഫ ട്രിമ്മുകളില്‍ 57,900 രൂപയുടെ ആക്സസറികളും ഉള്‍പ്പെടുന്നു.

MY2024 മാരുതി ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി തിരഞ്ഞെടുക്കുന്നവര്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം. മുകളില്‍ പരാമര്‍ശിച്ച പോലെ ഈ ഓഫറുകള്‍ നഗരങ്ങള്‍ക്കും ഡീലര്‍ഷിപ്പിനും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. അതുകൊണ്ട് ഓഫര്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്ത നെക്സ ഷോറുമുകളില്‍ അന്വേഷിക്കാന്‍ താല്‍പര്യപ്പെടുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ ഓഫര്‍ താഴെ കാണുന്ന പട്ടികയില്‍ വായിക്കാം.

MY2024 ആനുകൂല്യങ്ങൾ
സ്ട്രോങ് ഹൈബ്രിഡ് 1.75 ലക്ഷം രൂപ വരെ
പെട്രോൾ 1.55 ലക്ഷം രൂപ വരെ
സിഎൻജി 40,000 രൂപ വരെ

എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് മുതലെടുക്കാനായി മാരുതി സുസുക്കി തങ്ങളുടെ മോഡല്‍ നിര വിപുലീകരിക്കുകയാണ്. ഇവിറ്റാര ഇലക്ട്രിക് എസ്‌യുവിക്കൊപ്പം ഒരു പുതിയ ഐസിഇ എസ്‌യുവിയും ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന് മാരുതി നേരത്തെ സ്ഥിരീകരിച്ചിരുന്നു. പുതിയ മാരുതി മിഡ്-സൈസ് എസ്‌യുവി അതിന്റെ ഡിസൈന്‍ ഘടകങ്ങള്‍, ഫീച്ചറുകള്‍, എഞ്ചിനുകള്‍, പ്ലാറ്റ്‌ഫോം എന്നിവ ഗ്രാന്‍ഡ് വിറ്റാരയുമായി പങ്കിടാന്‍ സാധ്യതയുണ്ട്.

103bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ K15C പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, 115bhp പവറുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ക്ക് പുറമെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും എസ്‌യുവി ഓഫര്‍ ചെയ്യും. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പില്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. സ്‌ട്രോങ് ഹൈബ്രിഡ് മോഡലില്‍ e-CVT ട്രാന്‍സ്മിഷന്‍ ഉണ്ടാകും.

maruti grand vitara airbags

മാരുതി എസ്‌ക്യൂഡോ എന്ന് ഇതുവരെ അറിയപ്പെട്ടിരുന്ന ഈ എസ്‌യുവി അരീന ശ്രേണിയിലെ പുതിയ ഫ്‌ലാഗ്‌ളഷിപ്പ് മോഡലായിരിക്കും. ലെവല്‍-2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം), ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യ എന്നിവയോടുകൂടിയ മാരുതി സുസുക്കിയുടെ ആദ്യ മോഡല്‍ കൂടിയായിരിക്കും ഇത്. പുതിയ എസ്‌യുവിയില്‍ പവേര്‍ഡ് ടെയില്‍ഗേറ്റും, 4WD (ഫോര്‍-വീല്‍ ഡ്രൈവ്) സംവിധാനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിക്ടോറിസ് വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യും. വിദേശത്ത് ഈ വാഹനം മാരുതി സുസുക്കി എസ്‌ക്യൂഡോ എന്ന പേരില്‍ വില്‍പ്പനയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ റീബാഡ്ജ് ചെയ്യുന്ന പതിവുണ്ട്. വിക്ടോറിസിന്റെ ലോഞ്ച് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ടൊയോട്ട റീബാഡ്ജഡ് പതിപ്പും പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Monday, August 11, 2025, 10:55 [IST]
English summary
Maruti grand vitara discount offers up to rs 1 75 lakh before new suvs arrival soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X