സെവൻ സീറ്റർ സ്വന്തമാക്കാൻ പറ്റിയ സമയമാണേ, മാരുതിയുടെ ഇൻവിക്ടോയ്ക്ക് രണ്ടര ലക്ഷത്തിൻ്റെ ഓഫർ

മാരുതി സുസുക്കിയുടെ ഫ്ലാഗ്ഷിപ്പ് എംപിവി സ്വന്തമാക്കാൻ പറ്റിയ സമയമാണ്. മാരുതിയുടെ വില കൂടിയ എംപിവിയായ ഇൻവിക്ടോ ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിൻ്റെ റീബാഡ്ജ് പതിപ്പാണെന്ന് അറിയാമല്ലോ. ഹൈക്രോസിനെ പോലെ ഒരു മികച്ച വിൽപ്പന കണക്കുകൾ കാണിക്കാൻ മാത്രം പോന്ന ഒരു ഐറ്റമല്ല ഇത്. 2.65 ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻവിക്ടോയുടെ ആൽഫ+ വേരിയന്റ് തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1.15 ലക്ഷം രൂപ സ്ക്രാപ്പേജ് ബോണസായി ലഭിക്കും. MSSF വഴി നിങ്ങളുടെ വാഹനത്തിന് ധനസഹായം നൽകുകയാണെങ്കിൽ, 1.50 ലക്ഷം രൂപ അധിക കിഴിവും ലഭ്യമാണ്.

മറുവശത്ത്, സീറ്റ+ വേരിയൻ്റുകളിലേക്ക് 50,000 രൂപ കിഴിവും സ്ക്രാപ്പേജ് ബോണസായി 1.15 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്. ഇൻവിക്റ്റോയും ഹൈക്രോസും ഒരേ ഫീച്ചറുകൾ തന്നെയാണ്, പക്ഷേ എക്സ്റ്റീരിയർ ഡിസൈനിൽ വ്യത്യാസമുണ്ട്. അര്‍ബന്‍ ക്രൂയിസറിലും ഗ്ലാന്‍സയിലും കണ്ട പോലെ ഡിസൈനിംഗില്‍ വരുത്തിയ മാറ്റങ്ങള്‍ ഇന്‍വിക്റ്റോ പ്രീമിയം എംപിവിക്ക് വ്യതിരിക്തമായ രൂപം നല്‍കുന്നു.

മാരുതിയുടെ പ്രീമിയം നെക്സ ലൈനപ്പിന്റെ ട്രേഡ്മാര്‍ക്ക് ലുക്കിലാണ് ഇന്‍വിക്‌റ്റോയുടെ ഫ്രണ്ട് ഫാസിയ വരുന്നത്. വ്യത്യസ്തമായ ഗ്രില്ലും എന്നാല്‍ അല്‍പ്പം നവീകരിച്ച മെഷ് പാറ്റേണും പുതുമയേകുന്നുണ്ട്. ഹെഡ്ലൈറ്റുകളിലേക്ക് നീളുന്ന രണ്ട് കട്ടിയുള്ളതും തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും നെക്സ കാറുകള്‍ക്ക് സമാനമാണ്. നെക്സയുടെ 3 ബ്ലോക്ക് സിഗ്‌നേച്ചര്‍ ഡേടൈം റണ്ണിംഗ് ലാമ്പുകളാണ് ഹെഡ്ലൈറ്റുകളുടെ സവിശേഷതയായി എടുത്തു പറയേണ്ടത്.

വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പറും ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ഉണ്ടെന്നതും ഹൈക്രോസില്‍ നിന്നും വാഹനത്തിനെ വേറിട്ടു നിര്‍ത്താന്‍ സഹായിച്ചേക്കും. എംപിവിയുടെ വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ 17 ഇഞ്ച് അലോയ് വീലുകളുടെ ഡിസൈനും ടൊയോട്ട ഹൈക്രോസില്‍ നിന്നും ഏറെ പുതുമയോടെ നിലനിര്‍ത്താന്‍ മാരുതിക്ക് സാധിക്കുന്നുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാല്‍ മാരുതി ഇന്‍വിക്‌റ്റോയ്ക്ക് 4,755 മില്ലീമീറ്റര്‍ നീളവും 1,850 മില്ലീമീറ്റര്‍ വീതിയും 1,795 മില്ലീമീറ്റര്‍ ഉയരവും 2,850 മില്ലീമീറ്റര്‍ വീല്‍ബേസുമാണുള്ളത്. മാരുതി സുസുക്കി ഇന്‍വിക്‌റ്റോയുടെ അകത്തളങ്ങള്‍ ഇന്നോവയുടെ കാര്‍ബണ്‍ കോപ്പിയാണ്. എന്നിരുന്നാലും, മാരുതി സുസുക്കി പുതിയ എംപിവിയുടെ ക്യാബിനില്‍ കുറച്ച് ഷാംപെയ്ന്‍ ഗോള്‍ഡ് ഹൈലൈറ്റുകള്‍ ചേര്‍ത്തതിനാല്‍ പ്രീമിയം ലുക്ക് ഉയരുന്നു. ഹൈക്രോസില്‍ കാണുന്ന സില്‍വര്‍ ആക്‌സന്റുകളോട് കൂടിയ ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ തീം ഒഴിവാക്കിയിട്ടുണ്ട്.

ഫീച്ചറുകളുടെ കാര്യത്തില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 50-ലധികം കണക്റ്റഡ് ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, റൂഫ് ആംബിയന്റ് ലൈറ്റിംഗുള്ള പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, പവര്‍ഡ് ടെയില്‍ ഗേറ്റ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കപ്പ് ഹോള്‍ഡറുകളും, 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

ഇന്‍വിക്‌റ്റോക്ക് കമ്പനിയുടെ കണക്റ്റഡ് കാര്‍ ഫീച്ചറുകളുടെ സുസുക്കി കണക്ട് സ്യൂട്ടും ലഭിക്കുന്നു. ജിയോഫെന്‍സിംഗ്, ഡോര്‍ ലോക്ക്/അണ്‍ലോക്ക് എന്നിവ പോലുള്ള നിരവധി ഫംഗ്ഷനുകള്‍ ഇത് ഓഫര്‍ ചെയ്യുന്നു. ഒപ്പം നിങ്ങളുടെ കാര്‍ മോഷ്ടിക്കപ്പെടുകയോ ടൗ ചെയ്യുകയോ ചെയ്താല്‍ കണക്ടഡ് സ്മാര്‍ട്‌വാച്ചിലൂടെ ഇത് അറിയാനും സാധിക്കും.

ഹൈക്രോസിനൊപ്പം വാഗ്ദാനം ചെയ്യുന്ന എല്ലാ പവര്‍ട്രെയിനുകളും കടമെടുക്കുന്നതിനു് പകരം ഇന്‍വിക്റ്റോയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനം മാത്രം മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. ഹൈബ്രിഡ് സജ്ജീകരണം e-CVT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. 150 bhp പവറും 187 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈബ്രിഡ് സജ്ജീകരണത്തില്‍ അടങ്ങിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇത് പരമാവധി 184 bhp വരെ പവര്‍ നല്‍കാന്‍ പ്രാപ്തമാണ്. 1.7kWh NIMH ബാറ്ററി പായ്ക്കുമായി ഇവ ജോടിയാക്കിയിരിക്കുന്നു. വെറും 9.5 സെക്കന്‍ഡിനുള്ളില്‍ ഇന്‍വിക്‌റ്റോ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പ്രീമിയം എംപിവി ലിറ്ററിന് 23.24 കി.മീ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 1, 2025, 19:27 [IST]
English summary
Maruti offering year end discounts on the invicto premium mpv all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X