സർവീസിൻ്റെ കാര്യത്തിൽ മാരുതി സുസുക്കി വേറെ ലെവൽ; 500 വർക്‌ഷോപ്പുകൾ ആരംഭിക്കുമെന്ന് ബ്രാൻഡ്

മാരുതി സുസുക്കിയുടെ വാഹനങ്ങളെ പറ്റി എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. ഏത് മുറുക്കാൻ കടയിലും പാർട്സ് കിട്ടുമല്ലോ എന്ന്. അതിനർത്ഥം മാരുതി സുസുക്കിയുടെ കാർ വാങ്ങിയാൽ നിങ്ങൾക്ക് വഴിയിൽ കിടക്കേണ്ടി വരില്ല, ഒരുപാട് വർക്ഷോപ്പുകളുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. ഇപ്പോഴിതാ മാരുതി സുസുക്കി ഈ സാമ്പത്തിക വർഷം തന്നെ 500 വർക്‌ഷോപ്പ് ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 2,818 നഗരങ്ങളിലായി 5,640-ലധികം സർവീസ് ടച്ച്‌പോയിന്റുകൾ എന്ന കണക്ക് തന്നെ ധാരാളമാണല്ലോ മാരുതിയുടെ ജനപ്രീതി മനസിലാക്കാനും ബ്രാൻഡിനെ ഉപഭോക്കതാക്കൾ എത്രമാത്രം വിശ്വസിക്കുന്നു എന്ന് അറിയാനും.

മാരുതി സുസുക്കി വാങ്ങിയാൽ ഒരിക്കലും ഒരു നഷ്ടമല്ല എന്ന തോന്നലാണ് ബ്രാൻഡിൻ്റെ വിജയം. മെയിൻ്റെനൻസ് കുറവ്, റീസെയിൽ വാല്യു എന്നിവയെല്ലാം ആണ് ജനങ്ങളെ മാരുതി സുസുക്കിയിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. അത് പോലെ തന്നെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ മാസത്തെ നവരാത്രി ദിനങ്ങളിലെ വിൽപ്പന കണക്കുകൾ. 80000 എൻക്വയറികളും അത് പോലെ തന്നെ 30000 ന് അടുത്ത് ഡെലിവറികളും നടത്താൻ ബ്രാൻഡിന് സാധിച്ചു.

Maruti adding 500 workshops

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ ഉത്സവകാലം ഒരു സുവര്‍ണാവസരമായി മാറിയിരിക്കുന്നു. നേരത്തെ 28-31 ശതമാനവും 43-50 ശതമാനവും ആയിരുന്ന നികുതി നിരക്കുകള്‍ 18 ശതമാനമായും 40 ശതമാനമായുമാണ് കുറച്ചത്. ഈ ഇളവ് പലരും കാത്തിരുന്ന ഒന്നായിരുന്നു. ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള 'സുവര്‍ണ്ണാവസരമാണ്' ഇതെന്നാണ് വാഹന നിര്‍മാതാക്കള്‍ പറയുന്നത്.

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ രാജ്യത്തുടനീളം ബുക്കിംഗില്‍ 50 ശതമാനം വര്‍ധനവുണ്ടായി. ചെറു പട്ടണങ്ങളിലും ഗ്രാമീണ വിപണികളിലും ബുക്കിംഗുകള്‍ സാധാരണത്തെ അപേക്ഷിച്ച് ഇരട്ടിയായി. വളരെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മാരുതി സുസുക്കിക്ക് ചില മോഡലുകള്‍ക്ക് വിതരണം ചെയ്യാന്‍ പ്രയാസം നേരിട്ടേക്കാം. ബ്രെസ, ഡിസയര്‍, ബലേനോ തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് മികച്ച ഡിമാന്‍ഡാണ്. ചില വേരിയന്റുകള്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് മാരുതി സുസുക്കി ചൂണ്ടിക്കാട്ടി.

Maruti adding 500 workshops

ജിഎസ്ടി 2.0 നടപ്പാക്കിയതോടെ മാരുതി സുസുക്കി കാറുകള്‍ക്ക് 1.30 ലക്ഷം രൂപ വരെയാണ് കുറഞ്ഞത്. ജിഎസ്ടി ആനുകൂല്യം മുഴുവനായി ഉപഭോക്താക്കള്‍ക്ക് കൈമാറാനുള്ള തീരുമാനം ആദ്യമായി വാഹനം വാങ്ങുന്നവരെ മുതല്‍ ഫാമിലി കാര്‍ അപ്‌ഗ്രേഡര്‍മാര്‍ വരെയുള്ളവര്‍ക്ക് വന്‍ ലാഭമാണ് നേടിക്കൊടുക്കുന്നത്. ബജറ്റ് അവബോധമുള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് ഈ വിലക്കുറവ് നിര്‍ണായകമാകും.

ആള്‍ട്ടോ K10, എസ്-പ്രെസോ, സെലെറിയോ പോലുള്ള ചെറിയ ഹാച്ച്ബാക്കുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ ലഭിച്ചിട്ടുണ്ട്. എസ്യുവി ശ്രേണിയില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഫ്രോങ്ക്‌സിന് 1.12 ലക്ഷം രൂപയും ബ്രെസയ്ക്ക് 1.12 ലക്ഷം രൂപ തന്നെ കുറഞ്ഞു. ഗ്രാന്‍ഡ് വിറ്റാര (1.07 ലക്ഷം രൂപ), ജിംനി (51900 രൂപ) എന്നിവയ്ക്കും ഗണ്യമായ വിലക്കുറവ് ലഭിക്കുന്നു. ഏതായാലും ജിഎസ്ടി കട്ട് കുഞ്ഞന്‍ കാറുകളുടെ വില്‍പ്പന മാത്രമല്ല യൂടിലിറ്റി വാഹങ്ങളുടെ വില്‍പ്പനയും ഉയര്‍ത്തുമെന്ന് ഉറപ്പ്.

മുമ്പ് മാരുതി ബ്രെസ LXI മാനുവലിന് 8.69 ലക്ഷമായിരുന്നു എക്സ്ഷോറൂം വിലയെങ്കിൽ ഇപ്പോൾ 43,000 രൂപ കുറഞ്ഞ് 8.26 ലക്ഷമായി മാറിയിട്ടുണ്ട്. അതേസമയം 9.64 ലക്ഷമായിരുന്ന LXI സിഎൻജിക്ക് 47,000 രൂപ കുറഞ്ഞ് 9.17 ലക്ഷമായി പുതുക്കിയ വില. VXI ആണ് നോക്കുന്നതെങ്കിൽ മുമ്പത്തെ 9.75 ലക്ഷമായിരുന്ന എക്സ്ഷോറൂം വില 49,000 രൂപയായി കുറഞ്ഞ് 9.26 ലക്ഷമായി മാറിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 11, 2025, 9:00 [IST]
English summary
Maruti suzuki adding 500 workshop in current financial year all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X