ഇനിയും OLX-ല്‍ പഴയത് തിരയണോ? ₹3.70 ലക്ഷം മാത്രം വിലയുള്ള കാറിന് ₹52500 വരെ കിഴിവ്, 33.40KM മൈലേജുമുണ്ട്

ഇന്ത്യന്‍ വിപണിയില്‍ വളരെ വിലകുറഞ്ഞതും ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്നതുമായ കാറുകള്‍ മുമ്പ് നന്നായി വിറ്റഴിക്കപ്പെട്ടിരുന്നു. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ വളരെ വിലകുറഞ്ഞ എന്‍ട്രി ലെവല്‍ കാറുകളെ ശ്രദ്ധിക്കുന്നില്ല. മൈലേജ് കാര്യമായി ഗൗനിക്കാതെ പ്രീമിയം സവിശേഷതകളുള്ള എസ്‌യുവികള്‍ക്ക് പിന്നാലെയാണ് ഇന്ത്യക്കാര്‍ ഇപ്പോള്‍. തല്‍ഫലമായി, ഒരുകാലത്ത് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന ചില കാറുകളുടെ വില്‍പ്പന ഇപ്പോള്‍ മന്ദഗതിയിലാണ്. അതില്‍പെട്ട ഒന്നാണ് മാരുതി സുസുക്കി ആള്‍ട്ടോ K10. ഇന്ത്യന്‍ വിപണിയിലെത്തി 25 വര്‍ഷമായെങ്കിലും ഓള്‍ടൈം ബെസ്റ്റ് സെല്ലറായ ആള്‍ട്ടോക്ക് അപ്‌ഡേറ്റുകള്‍ നല്‍കി കാലികമായി നിലനിര്‍ത്തുന്നുണ്ട് മാരുതി.

2025 ഒക്‌ടോബറില്‍ ആള്‍ട്ടോയുടെ വില്‍പ്പന ഇടിഞ്ഞിരുന്നു. എന്നാല്‍ 2025 നവംബറില്‍ ആള്‍ട്ടോയും എസ്‌പ്രെസോയും അടങ്ങുന്ന മിനി വിഭാഗത്തിന് വില്‍പ്പന കൂടിയിരുന്നു. 2024 നവംബറില്‍ 9750 യൂണിറ്റായിരുന്നു വില്‍പ്പനയെങ്കിലും കഴിഞ്ഞ മാസം 12347 യൂണിറ്റായി ഉയര്‍ന്നു. മോഡല്‍ തിരിച്ചുളള വില്‍പ്പന കണക്കുകള്‍ ഇതുവരെ ലഭ്യമല്ലാത്തതിനാല്‍ ആള്‍ട്ടോയുടെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പറയാനാകില്ല.

maruti suzuki alto k10 side design

ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളുടെ ഭാഗമായുണ്ടായ വിലക്കിഴിവ് വില്‍പ്പന കൂടാന്‍ സഹായിച്ചുവെന്നാണ് തോന്നുന്നത്. ഇതോടൊപ്പം ഈ ബജറ്റ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2025 ഡിസംബര്‍ മാസം മാരുതി ഒരു സുവര്‍ണാവസരമാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളിലൊന്നായ മാരുതി ആള്‍ട്ടോ K10 ഹാച്ചിന് 52,500 രൂപ വരെ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മികച്ച ഓഫര്‍ ആള്‍ട്ടോ K10-നെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മൂല്യമുള്ള വാഹനമാക്കി മാറ്റുന്നു. മാരുതി സുസുക്കിയുടെ ആള്‍ട്ടോ K10-ന്റെ എല്ലാ വേരിയന്റുകളിലും ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ നേടാം. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസോ അല്ലെങ്കില്‍ 25,000 രൂപ സ്‌ക്രാപ്പേജ് ബോണസോ ലഭിക്കും. 2,500 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭ്യമാണ്. ആകെ 52,500 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

maruti suzuki alto k10 front profile

ആള്‍ട്ടോയുടെ ഈ ഓഫര്‍ ഈ മാസത്തെ മികച്ച ഡീലുകളില്‍ ഒന്നാണ്. ഡിസംബര്‍ മാസമായതിനാല്‍ ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി ഡീലര്‍ഷിപ്പുകളോട് സംസാരിച്ച് സ്‌പെഷ്യല്‍ കിഴിവുകളും നേടിയെടുക്കാനുമാകും. ആള്‍ട്ടോ K10 പൊതുവെ ബഡ്ജറ്റ് വിലയില്‍ വരുന്ന കാര്‍ ആണ്. ഈ വലിയ കിഴിവുകള്‍ ലഭിക്കുമ്പോള്‍ ഡീല്‍ കൂടുതല്‍ ആകര്‍ഷകമാകും.

കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ പ്രാരംഭ വില വെറും 3.70 ലക്ഷം രൂപ മാത്രമാണ്. ഉയര്‍ന്ന വേരിയന്റിന് 5.45 ലക്ഷം രൂപയാണ് മുടക്കേണ്ടത്. മാരുതി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്. താങ്ങാനാവുന്ന കാര്‍ എന്നത് മാത്രമല്ല ആള്‍ട്ടോയുടെ പ്രത്യേകത. ഇന്ന് ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള കാറുകളില്‍ ഒന്ന് കൂടിയാണ് മാരുതി ആള്‍ട്ടോ K10. ഈ കാറിന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 33.40 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

maruti suzuki alto k10 six airbags

യാത്രക്കാര്‍ക്ക് മതിയായ ഇടം നല്‍കുന്ന വിശാലമായ ക്യാബിനിനൊപ്പം 214 ലിറ്റര്‍ ബൂട്ട് സ്‌പേസും നല്‍കുന്നതിനാല്‍ മാരുതി ആള്‍ട്ടോ K10 ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ്. എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 6 എയര്‍ബാഗുകളും നല്‍കുന്നതിനാല്‍ വിനോദവും സേഫ്റ്റിയും ഗ്യാരണ്ടി.

അതിനാല്‍, വളരെ താങ്ങാവുന്ന വിലയില്‍ കുറഞ്ഞ അറ്റകുറ്റപ്പണികളും ഉയര്‍ന്ന ഇന്ധനക്ഷമതയും വിശ്വസനീയമായ ബ്രാന്‍ഡ് മൂല്യവും ആഗ്രഹിക്കുന്നവര്‍ക്ക് ആള്‍ട്ടോ K10 ഒരു മികച്ച ചോയ്‌സാണ്. നഗരത്തിലെ തിരക്കുകളിലും ചെറിയ റോഡുകളിലും എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയുന്ന ഒതുക്കമുള്ള കാര്‍ തേടുന്നവര്‍ക്ക് ഇത് ഉറപ്പായും പരിഗണിക്കാം.

പൊതുവേ, ആദ്യമായി കാര്‍ വാങ്ങുന്നവര്‍ യൂസ്ഡ് കാറുകളാണ് വാങ്ങാറുള്ളത്. ജിഎസ്ടി വിലക്കുറവിനൊപ്പം ആകര്‍ഷകമായ ഓഫറുകള്‍ കൂടിയുള്ളതിനാല്‍ ഇനി ആദ്യമായി കാര്‍ വാങ്ങുന്നവര്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റിലും ഒഎല്‍എക്‌സിലും തപ്പി മടുക്കാതെ ഒരു പുതിയ മാരുതി സുസുക്കി ആള്‍ട്ടോ K10 വാങ്ങുന്നതാണ് നല്ലെതെന്നാണ് തോന്നുന്നത്. ഡിസ്‌കൗണ്ടുകള്‍ നഗരത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങളുടെ പ്രദേശത്തെ കൃത്യമായ ഡിസ്‌കൗണ്ട് വിവരങ്ങള്‍ അറിയാന്‍ പ്രാദേശിക ഡീലര്‍മാരുമായി ബന്ധപ്പെടുക.

More from DriveSpark

Article Published On: Friday, December 5, 2025, 7:00 [IST]
English summary
Maruti suzuki alto k10 discounts december 2025 up to rs 52500 off details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X