34Km മൈലേജുള്ള കാര്‍ ₹4.23 ലക്ഷത്തിന്! ബസിലോ ബൈക്കിലോ പോകുന്നതിനു പകരം ഇത് വാങ്ങിയാലോ?

ഇന്ത്യന്‍ വിപണിയില്‍ ഹാച്ച്ബാക്ക് കാറുകളുടെ വില്‍പ്പന നിലവില്‍ മന്ദഗതിയിലാണ്. വില്‍പ്പന ഉയര്‍ത്തുന്നതിനായി നമ്പര്‍ 1 കാര്‍ കമ്പനിയായ മാരുതി സുസുക്കിയടക്കം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്. സ്ഥിരമായി നല്‍കാറുള്ള ഓഫറുകള്‍ക്ക് പുറമെ ചെറുകാറുകളുടെ ഏറ്റവും വലിയ പോരായ്മയായിരുന്ന സേഫ്റ്റിയില്‍ വരെ കമ്പനി അപ്ഡേറ്റ് ചെയ്തിട്ടും മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന് അടക്കം ഈ പ്രതിസന്ധിയില്‍ നിന്ന് മോചനമില്ല. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഹാച്ച്ബാക്ക് മോഡലുകളിലൊന്നാണ് ആള്‍ട്ടോ K10. അടുത്തിടെ ഈ എന്‍ട്രി ലെവല്‍ ഹാച്ചിന്റെ ബേസ് വേരിയന്റില്‍ വരെ കമ്പനി 6 എയര്‍ബാഗുകള്‍ ചേര്‍ത്തിരുന്നു.

എന്നിട്ടും സമീപ മാസങ്ങളില്‍ ആള്‍ട്ടോ K10 കാറിന്റെ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2025 ജൂലൈ മാസത്തിലും മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ച്ബാക്ക് കാറിന് പ്രതീക്ഷിച്ച വില്‍പ്പന നേടാനായിട്ടില്ലെന്നാണ് സെയില്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓട്ടോ പണ്ഡിറ്റ്സ് പുറത്തുവിട്ട ഏറ്റവും പുതിയ വില്‍പ്പന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ജൂലൈ മാസം മാരുതി ആള്‍ട്ടോ K10 നേടിയ വില്‍പ്പനയും കാറിന്റെ വിലയും മറ്റ് സവിശേഷതകളും ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

maruti allto k10

2025 ജൂലൈയില്‍ മാരുതി സുസുക്കി ആള്‍ട്ടോ K10-ന്റെ 5,910 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം (2024 ജൂലൈ) ഇത് 7,353 യൂണിറ്റായിരുന്നു. അതായത്, 1,443 യൂണിറ്റുകളുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പനയില്‍ 20 ശതമാനം ഇടിവ് നേരിട്ടു.

വളരെ കുറഞ്ഞ വിലയില്‍ മികച്ച വിലയും സുരക്ഷയും വാഗ്ദാനം ചെയ്തിട്ട് കൂടി ഈ ജനപ്രിയ മോഡലിന്റെ വില്‍പ്പനയില്‍ വലിയ കുറവുണ്ടായത് ശ്രദ്ധേയമാണ്. 50 ലക്ഷത്തിലധികം യൂണിറ്റ് വിറ്റഴിച്ച് ഇന്ത്യയിലെ എക്കാലത്തെയും ബെസ്റ്റ് സെല്ലര്‍ ആയിരുന്ന ഒരു മോഡലിനാണ് ഈ ഗതികേട് എന്ന കാര്യം ഓര്‍മ വേണം.

maruti allto k10 airbags

മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് ആള്‍ട്ടോ K10 ഹാച്ച്ബാക്കിന്റെ പ്രാരംഭ വില 4.23 ലക്ഷം രൂപയാണ്. ടോപ് സ്പെക് വേരിയന്റിന്റെ വില 6.20 ലക്ഷം രൂപയാണ്. എക്സ്ഷോറൂം വിലകളാണ് ഇത്. സില്‍വര്‍, ഗ്രേ, റെഡ്, ബ്ലൂ, ഗോള്‍ഡ്, വൈറ്റ്, ബ്ലാക്ക് തുടങ്ങി വിവിധ കളര്‍ ഓപ്ഷനുകളിലും ഈ വാഹനം ലഭ്യമാണ്. ഡിസൈന്‍ വശം നോക്കുമ്പോള്‍ ഹണികോമ്പ് ഗ്രില്ലും മറ്റ് ആകര്‍ഷകമായ സവിശേഷതകളും ആള്‍ട്ടോ K10-നെ വ്യത്യസ്തമാക്കുന്നു.

ഹാര്‍ട്ട്‌ടെക്ട് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച ആള്‍ട്ടോ K10-ല്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയടക്കം അത്യാവശ്യം വേണ്ട ഫീച്ചറുകളെല്ലാം കാറില്‍ മാരുതി സജ്ജീകരിച്ചിട്ടുണ്ട്.

maruti allto k10 infotainment

തുടക്കത്തില്‍ പറഞ്ഞ പോലെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഈ കുഞ്ഞന്‍ കാറിന്റെ എല്ലാ വേരിയന്റുകളിലും ഇലക്ട്രാണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും (ESP) ലഭ്യമാണ്. മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 67 bhp പവറും 89 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ തെരഞ്ഞെടുക്കാം.

5 സ്പീഡ് മാനുവലിനൊപ്പം സിഎന്‍ജി പവര്‍ട്രെയിനും ലഭ്യമാണ്. മികച്ച മൈലേജാണ് ആള്‍ട്ടോ K10 മോഡലിന്റെ എടുത്ത് പറയാവുന്ന മറ്റൊരു സവിശേഷത. സിഎന്‍ജി വേരിയന്റ് ഒരു കിലോയ്ക്ക് 33.40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്നത്. ഉപയോക്താക്കളും ഈ മൈലേജ് സ്ഥിരീകരിക്കുന്നുണ്ട്.

വില കുറഞ്ഞ ഹാച്ച്ബാക്ക് കാറുകളോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം കുറയുന്നതാണ് ആള്‍ട്ടോ K10-ന്റെ വില്‍പ്പന ഇടിവിനുള്ള പ്രധാന കാരണം. കൂടുതല്‍ സ്പെയ്സും സവിശേഷതകളും ഭംഗിയുമുള്ള സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങളോടാണ് ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രിയം. എങ്കിലും കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജ് ആഗ്രഹിക്കുന്നവര്‍ക്ക് ആള്‍ട്ടോ K10 ഇപ്പോഴും ഒരു മികച്ച ഓപ്ഷനാണ്. ഇന്ത്യക്കാര്‍ കൂടുതലായി കാര്‍ വാങ്ങുന്ന ഉത്സവ സീസണില്‍ ആള്‍ട്ടോയുടെ വില്‍പ്പനയും മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Sunday, August 17, 2025, 10:00 [IST]
English summary
Maruti suzuki alto k10 registered 5910 unit sales in july 2025 price specs mileage feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X