33.85 കി.മീ മൈലേജിനൊപ്പം 6 എയര്‍ബാഗും നല്‍കി! 4.23 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ 'കൂട്ടയിടി'

ഇന്ത്യയില്‍ ഇന്ന് വാങ്ങാനാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ ആണ് മാരുതി സുസുക്കി ആള്‍ട്ടോ K10. ഈ ഹാച്ച്ബാക്ക് കാറിന്റെ വില ആരംഭിക്കുന്നത് വെറും 4.23 ലക്ഷം രൂപ മുതലാണ്. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ ആദ്യം പരിഗണിക്കുന്ന കാറുകളില്‍ ഒന്നാണ് ഇത്. ഈ കാറിന്റെ സേഫ്റ്റി വര്‍ധിപ്പിക്കുന്നതിനായി മാരുതി സുസുക്കി അടുത്തിടെ 6 എയര്‍ബാഗുകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഈ ബജറ്റ് കാറിന്റെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു. മാരുതിയുടെ ഈ തന്ത്രപ്രധാനമായ തീരുമാനം കാറിന്റെ വില്‍പ്പന ഉയര്‍ത്തിയതായി നമുക്ക് കാണാം. 2025 മാര്‍ച്ച് മാസത്തിലെ ആള്‍ട്ടോ K10 കാറിന്റെ വില്‍പ്പന വിശദമായി നോക്കാം.

കഴിഞ്ഞ മാസം ആള്‍ട്ടോ K10 കാറിന്റെ വില്‍പ്പന കൂടി. 2025 മാര്‍ച്ചില്‍ മാരുതി സുസുക്കി ആകെ 9,867 ആള്‍ട്ടോ K10 കാറുകള്‍ വിറ്റു. 2024 മാര്‍ച്ചില്‍ വിറ്റ 9,332 കാറുകളില്‍ നിന്ന് 6 ശതമാനം വാര്‍ഷിക വര്‍ധനവാണ് മാരുതി സുസുക്കി നേടിയത്. 2025 ഫെബ്രുവരിയില്‍ വിറ്റ 8,541 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 15.5 ശതമാനമാണ് വളര്‍ച്ച. 6 എയര്‍ബാഗുകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ വരും മാസങ്ങളിലും മികച്ച വില്‍പ്പന ആള്‍ട്ടോ നേടിത്തരുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.

maruti suzuki alto k10 six airbags

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്ടോയുടെ ഹൃദയം. 67 PS പവറും 89 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി േജാടിയാക്കുന്നു. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ആള്‍ട്ടോ വിപണിയില്‍ എത്തുന്നുണ്ട്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പവര്‍ ഔട്ട്പുട്ട് അല്‍പ്പം കുറയുമെങ്കിലും മൈലേജ് കൂടും.

ആള്‍ട്ടോ K10 പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജ് പറയുന്നു. അതേസമയം, സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 33.85 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. കുറഞ്ഞ വിലയുള്ള കാര്‍ ആണെങ്കില്‍ അത്യാവശ്യം വേണ്ട എല്ലാ ഫീച്ചറുകളും ആൾട്ടോ K10 കാറിൽ വരുന്നുണ്ട്.

maruti suzuki alto k10

കീലെസ് എന്‍ട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നീ ഫീച്ചറുകള്‍ ഈ കാറില്‍ വരുന്നു. 214 ലിറ്റര്‍ ബൂട്ട് ശേഷിയും ആള്‍ട്ടോ K10 കാര്‍ വാഗ്ദാനം ചെയ്യുന്നു.

എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ നല്‍കുന്നതോടൊപ്പം റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, യാത്രക്കാര്‍ക്കുള്ള 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി) എന്നീ സേഫ്റ്റി ഫീച്ചറുകളും ആള്‍ട്ടോ K10 കാറില്‍ സുരക്ഷയൊരുക്കുന്നു.

മാരുതി സുസുക്കി ആള്‍ട്ടോ K10 ഹാച്ചന്റെ വില 4.23 ലക്ഷം മുതല്‍ രൂപ 6.21 ലക്ഷം രൂപ വരെ പോകുന്നു. സിഎന്‍ജി പതിപ്പിന്റെ വില 5.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. കുറഞ്ഞ വില, മികച്ച ഇന്ധനക്ഷമത, കാര്യക്ഷമമായ പവര്‍ട്രെയിന്‍ എന്നിവയുടെ ബലത്തില്‍ ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണ് ആള്‍ട്ടോ.

മാരുതി സുസുക്കി കാറുകളുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിച്ചിരുന്നത് സേഫ്റ്റിയായിരുന്നു. 6 എയര്‍ബാഗുകള്‍ ചേര്‍ത്തതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ ആള്‍ട്ടോ K10 ചോദിച്ച് ഷോറൂമില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത്രയും കുറഞ്ഞ വിലയില്‍ 30+ കി.മീ മൈലേജും സേഫ്റ്റിയും ഒരുമിച്ച് കിട്ടുന്ന കാറുകള്‍ നന്നേ കുറവാണല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 8, 2025, 19:25 [IST]
English summary
Maruti suzuki alto k10 sales report march 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X