OLX-ല്‍ തിരഞ്ഞ് മടുത്തോ? വെറും 4.94 ലക്ഷം മുടക്കിയാല്‍ 24.39KM മൈലേജുള്ള പുത്തന്‍ കാര്‍ വീട്ടിലെത്തിക്കാമെന്നേ
ഇന്ത്യക്കാരുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിപ്പിച്ചവരാണ് മാരുതി സുസുക്കി. ഏറ്റവും പാവപ്പെട്ടവര്‍ക്കും പണക്കാര്‍ക്കും വേണ്ട കാറുകള്‍ മാരുതിയുടെ മോഡല്‍ നിരയിലുണ്ട്. ആള്‍ട്ടോ 800 നിര്‍ത്തലാക്കിയതോടെ ആള്‍ട്ടോ K10 മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലായി മാറിയിരുന്നു. ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന മാരുതി കാറാണ് ആള്‍ട്ടോ K10. 5 ലക്ഷം രൂപയ്ക്ക് പുത്തന്‍ കാര്‍ വാങ്ങാന്‍ ആഗ്രഹമുള്ളവരുടെ മുന്നിലുള്ള ആദ്യ ചോയ്‌സ് ഈ കുഞ്ഞന്‍ ഹാച്ച്ബാക്കാണ്. ഈ കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ അതിന്റെ ഓണ്‍റോഡ് വില അറിയാന്‍ താല്‍പര്യമുണ്ടാകും. ഹാച്ച്ബാക്കിന്റെ വേരിയന്റ് തിരിച്ചുള്ള ഓണ്‍റോഡ് വിലകള്‍ ചുവടെ വിശദമായി വായിക്കാം.
ആള്‍ട്ടോ K10 ഹാച്ച്ബാക്ക് പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളിലും മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലും വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 4.23 ലക്ഷം രൂപ മുതല്‍ 6.21 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില. കൊച്ചിയില്‍ ആള്‍ട്ടോ K10 ഹാച്ചിന്റെ ഓണ്‍ റോഡ് വില 4.94 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ഏറ്റവും ഉയര്‍ന്ന മോഡലായ ആള്‍ട്ടോ K10 VXi (O എസ്-സിഎന്‍ജിയുടെ വില 7.38 ലക്ഷം രൂപയാണ്.

ഓട്ടോമാറ്റിക് (എഎംടി) ട്രാന്‍സ്മിഷനോടുകൂടിയ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ആള്‍ട്ടോയുടെ വില 6.92 ലക്ഷം രൂപയാണ്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വേരിയന്റായ VXi പ്ലസ് (O) എജിഎസിന് 7.26 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. ഇനി നമുക്ക് ആള്‍ട്ടോയുടെ ഓണ്‍റോഡ് പ്രൈസ് ബ്രേക്കപ്പും വേരിയന്റ് തിരിച്ചുള്ള ഓണ്‍റോഡ് വിലയും നോക്കാം.
ആള്‍ട്ടോയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് (0) വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 4,23,000 രൂപയാണ്. രജിസ്‌ട്രേഷന്‍ ചാര്‍ജായ 45800 രൂപയും ഇന്‍ഷൂറന്‍സിനുള്ള 23421 രൂപയും മറ്റ് ചെലവുകള്‍ക്കായുള്ള 2000 രൂപയും ചേര്‍ത്ത് 4,94,221 രൂപയാണ് ആള്‍ട്ടോ K10-ന്റെ ബേസ് വേരിയന്റിന്റെ ഓണ്‍റോഡ് വില.

മറ്റ് ചാര്‍ജുകള്‍ എന്ന് പറയുന്നത് ഫാസ്ടാഗ്, അത് പോലെ തന്നെ ഹൈപ്പോത്തിക്കേഷന്‍ ഫീസുകളാണ്. ആള്‍ട്ടോയുടെ LXI (0) വേരിയന്റിന് 5.81 ലക്ഷ രൂപയും VXi (O) വേരിയന്റിന് 6.34 ലക്ഷം രൂപയും VXi പ്ലസ് (O) വേരിയന്റിന് 6.67 ലക്ഷം രൂപയുമാണ് വില. എജിഎസ് ട്രാന്‍സ്മിഷനുമായി വരുന്ന VXi (O) വേരിയന്റിന്റെ ഓണ്‍റോഡ് വില 6.92 ലക്ഷം രൂപയാണ്.
ആള്‍ട്ടോ LXi എസ്‌സിഎന്‍ജിയുടെ വില 7.02 ലക്ഷം രൂപ വരും. ഉയര്‍ന്ന VXi പ്ലസ് എജിഎസ് വേരിയന്റ് വീട്ടിലെത്തിക്കാന്‍ 7.26 ലക്ഷം രൂപ മുടക്കിയാല്‍ മതി. ടോപ് സ്‌പെക് VXi (O) എസ്‌സിഎന്‍ജിയുടെ ഓണ്‍റോഡ് വില 7.38 ലക്ഷം രൂപയാണ്. നഗരങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് നിരക്കുമെല്ലാം അനുസരിച്ച് ഈ കണക്കുകളില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

1.0 ലിറ്റര്‍ K10C ത്രീ-സിലിണ്ടര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ VVT പെട്രോള്‍ എഞ്ചിനാണ് കുഞ്ഞന്‍ കാറിന്റെ കരുത്ത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 5,500 ആര്‍പിഎമ്മില്‍ 66.62 bhp പവറും 3,500 ആര്‍പിഎമ്മില്‍ 89 Nm ടോര്‍ക്കും വരെ പുറത്തെടുക്കുന്നു. കാറിന്റെ സിഎന്‍ജി പതിപ്പിന്റെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 34.90 കിലോമീറ്ററാണ്. ആള്‍ട്ടോ പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള മള്‍ട്ടിഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റിമോട്ട് കീ ആക്‌സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍, നാല് ഡോറിലും പവര്‍ വിന്‍ഡോകള്‍ എന്നിവയടക്കം അത്യാവശ്യം വേണ്ട ഫീച്ചറുകളെല്ലാം കാറിലുണ്ട്.

അടുത്തിടെ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് കാര്‍ മാരുതി അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇത് കൂടാതെ ഇബിഡി യുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്ക്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും ലഭിക്കുന്നു. റെനോ ക്വിഡ് ആണ് നിലവില്‍ ആള്‍ട്ടോയുടെ ഏക എതിരാളി. കുറഞ്ഞ വിലയ്ക്ക് ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി ആള്‍ട്ടോ K10 പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








