മാരുതിയുടെ മുങ്ങിക്കപ്പലോ എന്ന് സോഷ്യൽ മീഡിയ!ലോർഡ് ആൾട്ടോയെന്ന് ചുമ്മാ വിളിക്കുന്നതല്ല കേട്ടോ
വെള്ളക്കെട്ടിലൂടെ പോകാൻ തക്ക സജ്ജീകരണങ്ങളുളളത് സാധാരണ ഓഫ്റോഡ് വാഹനങ്ങൾക്കും അത് പോലെ തന്നെ അത്യാവശം ഉയരമുള്ള എസ്‌യുവികൾക്കുമാണ്. എന്നാൽ അതൊന്നും ഒരു വിഷയമേ അല്ലാത്ത ഒരു വാഹനമേയുളളു. അതാണ് മാരുതി സുസുക്കി ആൾട്ടോ. ഓഫ്റോഡിങ്ങോ, വെള്ളക്കെട്ടോ, ചെളിയോ എന്തുമാകട്ടെ അതൊക്കെ പുഷ്പം പോലെ കടക്കുന്ന മോഡലാണ് ആൾട്ടോ. അത് കൊണ്ട് തന്നെ ആരാധകർക്കിടയിൽ ലോർഡ് ആൾട്ടോ എന്നാണ് വിളിപേര്. മഴക്കാലമായാൽ വെളളം പൊങ്ങി റോഡ് മുങ്ങിയാൽ പിന്നെ സോഷ്യൽ മീഡിയയിൽ വെളളക്കട്ടിലൂടെ പോകുന്ന ഥാർ, പജേറോ,ഥാർ എന്നിങ്ങനെ എല്ലാ മോഡലുകളും പ്രത്യക്ഷപ്പെടും, പക്ഷേ ആളുകൾ കാത്തിരിക്കുന്നത് ആൾട്ടോ പോകുന്ന വീഡിയോയ്ക്ക് വേണ്ടിയാണ്.
ആസാമിലെ കനത്ത മഴമൂലം വെളളപ്പൊക്കമുണ്ടായപ്പോൾ അതിലൂടെ ഒരു ഡ്രൈവർ ആൾട്ടോ ഓടിച്ചു വരുന്നതാണ് വീഡിയോയിൽ കാണുന്നത്. ദൂരെ നിന്ന് നോക്കിയാൽ അത് ആൾട്ടോ ആണെന്ന് പെട്ടെന്ന് മനസിലാകില്ല, കാരണം വെളളം ബോണറ്റിനൊപ്പം ഉണ്ട്. അടുത്ത് വന്ന് കഴിയുമ്പോഴാണ് മാരുതിയുടെ കുഞ്ഞൻ ആണെന്ന് മനസിലാകുന്നത്. വെളളക്കെട്ടിൽ നിന്ന് കയറിയതിന് ശേഷം ഡ്രൈവർ ഡോർ തുറന്ന് ഉളളിലുളള വെളളം ഒഴുക്കി കളയുന്നത് കാണാം.

നിലവിൽ ഇന്ത്യൻ വിപണിയിൽ വെറും 4.23 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. അതേസമയം ആൾട്ടോ K10 ടോപ്പ് എൻഡ് വേരിയന്റിന് 6.21 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. വില കുറഞ്ഞതാണെങ്കിലും സേഫ്റ്റി മുഖ്യമാണെന്ന് മാരുതി സുസുക്കി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആൾട്ടോ K10 ഹാച്ച്ബാക്കിന് അടുത്തിടെ 6 എയർബാഗുകളും കമ്പനി സമ്മാനിച്ചിരുന്നു.
കാറിന്റെ എൻട്രി ലെവൽ വേരിയന്റ് മുതൽ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ അവസരമുള്ളത്. 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 5,500 ആർപിഎമ്മിൽ 66.62 bhp പവറും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് മൈലേജിന്റെ കാര്യത്തിലും പഞ്ഞമൊന്നുമില്ല. പെട്രോളിനൊപ്പം ഒരു സിഎൻജി ബൈ-ഫ്യുവൽ ഓപഷനും ആൾട്ടോയിൽ വരുന്നുണ്ട്.
പെർഫോമൻസിൽ അൽപം പിശുക്ക് കാട്ടുമെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 34.90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. അതേസമയം പെട്രോളിന് ലിറ്ററിന് 24.90 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. മൈലേജിന് പ്രാധാന്യം കൊടുക്കുന്നവർക്ക് വളരെ മികച്ചൊരു ഓപ്ഷൻ തന്നെയാണ് മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ റിമോട്ട് കീ ആക്സസ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, നാല് ഡോറിലും പവർ വിൻഡോകൾ എന്നിവ പോലുള്ള അത്യാവിശ്യം പ്രാക്‌ടിക്കലായ ഫീച്ചറുകളാലും മാരുതിയുടെ എൻട്രി ലെവൽ കാർ സമ്പന്നമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








