ജനങ്ങളോട് ഇത്രക്ക് സ്‌നേഹമോ? ജനുവരിയില്‍ വില കൂട്ടില്ലെന്ന് മാരുതിയും മഹീന്ദ്രയും!

പൊതുവേ പുതുവര്‍ഷം പിറക്കുമ്പോള്‍ വണ്ടിക്കമ്പനികള്‍ പിന്തുടര്‍ന്ന് വരുന്ന ഒരു സമ്പ്രദായമാണ് വില വര്‍ധനവ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന രീതിയായതിനാല്‍ ഉപഭോക്താക്കള്‍ക്കംേ ഇത് സുപരിചിതമാണ്. ഈ വര്‍ഷം സെപ്റ്റംബറില്‍ ചരക്കുസേവന നികുതിയിലെ പരിഷ്‌കാരങ്ങള്‍ നിമിത്തം കാറുകള്‍ക്ക് വില കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് മാസങ്ങളായി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ വില വര്‍ധനവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇല്ലെന്ന് തന്നെ പറയാവുന്ന സ്ഥിതിയായിരുന്നു. ആകെ ചില ആഡംബര ബ്രാന്‍ഡുകളായിരുന്നു 2026 ജനുവരിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പോകുന്നതായി പ്രഖ്യാപിച്ചത്.

എന്നാല്‍, ജനുവരി 1 മുതല്‍ 2% വരെ വില കൂട്ടുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പുതുവര്‍ഷത്തില്‍ വില പുതുക്കുന്ന ആദ്യ മാസ്-മാര്‍ക്കറ്റ് കാര്‍ നിര്‍മ്മാതാക്കളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഇവരുടെ കൂടെ ഹോണ്ട കാര്‍സ് ഇന്ത്യയും ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ വില വര്‍ധനവിന്റെ കാര്യത്തില്‍ ജാപ്പനീസ് ബ്രാന്‍ഡ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

maruti suzuki

ഇതിനിടെ വാഹന ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത മാരുതി സുസുക്കിയുടെയും മഹീന്ദ്രയുടെയും ഭാഗത്ത് നിന്ന് വന്നു. മാരുതി സുസുക്കിയും മഹീന്ദ്രയും 2026 ജനുവരിയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പ്പാദനച്ചെലവ് കൂടിയപ്പോഴും ഈ നിലപാടാണ് കമ്പനികള്‍ക്കെന്നാണ് അറിയുന്നത്. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയുടെ 54% കൈവശം വെച്ചിരിക്കുന്നത് മാരുതി സുസുക്കിയും മഹീന്ദ്രയുമാണ്.

ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ വിഹിതം 41 ശതമാനവും മഹീന്ദ്രയുടേത് 13.7 ശതമാനവുമാണ്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഡിമാന്‍ഡില്‍ ഉണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ തന്ത്രമെന്ന് വിദഗ്ധര്‍ പറയുന്നു. മറുവശത്ത് അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിന്റെയും ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിന്റെയും പേരില്‍ ഈ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ വില വര്‍ദ്ധിപ്പിക്കാനാണ് ടാറ്റാ മോട്ടോര്‍സിന്റെ പദ്ധതി.

mahindra scorpio grille

ഈ വിവരം കഴിഞ്ഞ സാമ്പത്തിക ഫല പ്രഖ്യാപനത്തില്‍ അറിയിച്ചെങ്കിലും, എത്രത്തോളം വര്‍ദ്ധനവ് വരുമെന്നോ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നോ ടാറ്റാ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 12 ശതമാനം വിപണി വിഹിതമുള്ള ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വില വര്‍ധനവിനെ കുറിച്ച് പ്രതികരിച്ചില്ല. ഏതായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതുവര്‍ഷത്തിലെ വില വര്‍ധനവിനെ കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം നമുക്ക് മുന്നില്‍ തെളിയും.

മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാര്‍ നിര്‍മാതാക്കളും 2026 ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിവൈഡി ഇന്ത്യയും അടുത്ത മാസം മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് സ്ഥിരീകരിച്ചു.2025 സെപ്റ്റംബര്‍ 22-നാണ് ഇന്ത്യയില്‍ ജിഎസ്ടി നികുതി ഇളവ് പ്രാബല്യത്തില്‍ വന്നത്. ഇതുമൂലം വാഹനങ്ങളുടെ വില ഗണ്യമായി കുറഞ്ഞു.

ചെറു കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. ഇതുമൂലം വാഹനങ്ങളുടെ വില ഗണ്യമായി കുറഞ്ഞു. ചില വാഹനങ്ങളുടെ വിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടായി. ജിഎസ്ടി നിരക്കിളവ് കാരണം പലര്‍ക്കും സ്വപ്ന വാഹനം സ്വന്തമാക്കുന്നത് കൂടുതല്‍ എളുപ്പമായി. ജിഎസ്ടി നികുതി ഇളവ് പ്രാബല്യത്തില്‍ വന്നത് നവരാത്രിയുടെ ആദ്യ ദിവസമായിരുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 18 വരെ ഇന്ത്യയില്‍ ഉത്സവ സീസണായിരുന്നതിനാല്‍ കാര്‍ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടം കണ്ടു. ഈ കാലയളവില്‍ മാത്രം 6.5 ലക്ഷം മുതല്‍ 7 ലക്ഷം വരെ കാറുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സാധാരണ വില്‍പ്പനയേക്കാള്‍ പലമടങ്ങ് കൂടുതലാണ്. ഇതേ ട്രെന്‍ഡില്‍ കുറച്ച് കാലം കൂടി തുടര്‍ന്ന് പരമാവധി ഡിമാന്‍ഡ് മുതലെടുക്കാനാണ് മാരുതിയുടെയും മഹീന്ദ്രയുടെയും ശ്രമം.

More from DriveSpark

Article Published On: Saturday, December 20, 2025, 20:05 [IST]
English summary
Maruti suzuki and mahindra will not increase car prices from january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X