പാവങ്ങളെ കൈവിട്ട് മാരുതിയും, കാറുകള്‍ക്ക് നിരത്തി വിലകൂട്ടി! അധികം മുടക്കേണ്ടത് എത്രയെന്ന് വിശദമായി വായിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി (Maruti Suzuki). വിവിധ ബോഡിടൈപ്പുകളിലായി ഒന്നര ഡസനിലേറെ വാഹനങ്ങളാണ് മാരുതി സുസുക്കി പുറത്തിറക്കുന്നത്. പല വില നിലവാരത്തില്‍ വിവിധ സെഗ്‌മെന്റുകളില്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാറുകളാണ് മാരുതിയുടെ പ്രത്യേകത. ഇന്ത്യയില്‍ സാധാരണക്കാരന് മുതല്‍ പണക്കാരന് വരെ വാങ്ങാന്‍ പറ്റുന്ന കാറുകള്‍ മാരുതി സുസുക്കി ഓഫര്‍ ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ഒരു മാരുതി കാര്‍ വാങ്ങാന്‍ പദ്ധതിയിടുന്നവരാണെങ്കില്‍ ഇപ്പോള്‍ തന്നെ ഷോറൂമിലേക്ക് വിട്ടോളൂ. കാരണം 2025 ഫെബ്രുവരി മുതല്‍ മാരുതി സുസുക്കി കാര്‍ വില വീണ്ടും കൂട്ടാന്‍ (Maruti Price Hike) പോകുകയാണ്.

ഫെബ്രുവരി 1 മുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യാഴാഴ്ചയാണ് അറിയിച്ചത്. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കാരണം ഫെബ്രുവരി മുതല്‍ കാര്‍ വില വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു. മാരുതിയുടെ ഓരോ കാറുകള്‍ക്കും ലഭിക്കുന്ന വില വര്‍ധനവ് വിശദമായി നമുക്ക് നോക്കാം.

maruti celerio front view

കമ്പനിയുടെ കോംപാക്റ്റ് കാറായ സെലെറിയോക്കാണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ വില കൂടുന്നത്. ഇതിന്റെ എക്‌സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെ വര്‍ധനവുണ്ടാകും. ഏറ്റവും കുറഞ്ഞ വില വര്‍ധനവ് സിയാസിനും ജിംനിക്കുമാണ്. മാരുതി മോഡല്‍ നിരയില്‍ വില്‍പ്പന കുറഞ്ഞ പ്രീമിയം മോഡലുകള്‍ ആണിവ. 1500 രൂപ മാത്രമാണ് രണ്ട് കാറുകള്‍ക്കും കൂടുന്നത്. മാരുതി സുസുക്കിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഇന്‍വിക്‌റ്റോ പ്രീമിയം എംപിവിക്ക് ഫെബ്രുവരി മുതല്‍ 30,000 രൂപ അധികം മുടക്കേണ്ടി വരും.

കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആറിന് 15,000 രൂപ വരെയും സ്വിഫ്റ്റിന് 5,000 രൂപ വരെയുമാണ് കൂടുക. പോപ്പുലര്‍ എസ്യുവികളായ ബ്രെസയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20000, 25000 രൂപ വരെ വില വര്‍ധിപ്പിക്കും. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകളായ ആള്‍ട്ടോ K10-ന് 19,500 രൂപ വരെയും എസ്-പ്രെസോയ്ക്ക് 5,000 രൂപ വരെയും വില ഉയരുമെന്ന് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറയുന്നു.

Maruti Model Price Increase Ex-Showroom
Alto K10 Upto ₹19,500
S-Presso Upto ₹5,000
Celerio Upto ₹32,500
WagonR Upto ₹15,000
Swift Upto ₹5,000
Dzire Upto ₹10,000
Brezza Upto ₹20,000
Ertiga Upto ₹15,000
Eeco Upto ₹12,000
Super Carry Upto ₹10,000
Ignis Upto ₹6,000
Baleno Upto ₹9,000
Ciaz Upto ₹1,500
XL6 Upto ₹10,000
Fronx Upto ₹5,500
Invicto Upto ₹30,000
Jimny Upto ₹1,500
Grand Vitara Upto ₹25,000

പ്രീമിയം ഹാച്ച്ബാക്കായ ബലേനോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇനി മുതല്‍ 9000 രൂപ വരെ അധികം കൈയ്യില്‍ കരുതണം. കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്സിന് 5,500 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയുമാണ് വര്‍ധിക്കാന്‍ പോകുന്നത്. കോംപാക്ട് അര്‍ബന്‍ എസ്‌യുവി എന്ന് മാരുതി വിശേഷിപ്പിക്കുന്ന ഇഗ്‌നിസ് വാങ്ങുന്നവര്‍ ഇനി 6000 രൂപ വരെ അധികം മുടക്കേണ്ടതായി വരും.

എംപിവി മോഡലുകളായ എര്‍ട്ടിഗയ്ക്കും XL6-നും യഥാക്രമം 15000 മുതല്‍ 10000 രൂപ വരെയാണ് കൂടുക. ഇക്കോ വാനിനും 12000 രൂപ വരെ വര്‍ധിക്കുന്നുണ്ട്. കെമേഴ്ഷ്യല്‍ വാഹന വിഭാഗത്തിലെ സൂപ്പര്‍ ക്യാരി മിനി പിക്ക്-അപ്പ് ട്രക്കിന്റെ വിലയും കൂട്ടിയിട്ടുണ്ട്. 10000 രൂപ വരെയാണ് വാണിജ്യ വാഹനത്തിന് കൂടാന്‍ പോകുന്നത്.

maruti alto k10

നിലവില്‍ 3.99 ലക്ഷം രൂപ വില വരുന്ന എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ കെ-10 മുതല്‍ മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്‌റ്റോ വരെയാണ് മാരുതിയുടെ പോര്‍ട്‌ഫോളിയോയില്‍ അണിനിരക്കുന്നത്. പോയ മാസവും രാജ്യത്തെ നമ്പര്‍ 1 കാര്‍ നിര്‍മാതാക്കള്‍ മാരുതി സുസുക്കി തന്നെയായിരുന്നു. 2024 ഡിസംബറില്‍ മൊത്തം 1,78,248 യൂണിറ്റ് കാറുകളാണ് മാരുതി വിറ്റഴിച്ചത്.

2023 ഡിസംബറിനെ അപേക്ഷിച്ച് വില്‍പ്പന 30 ശതമാനം കൂടി. ആഭ്യന്തര വിപണിയില്‍ വിറ്റ 1,32,523 യൂണിറ്റുകളും കയറ്റുമതി ചെയ്ത 37,419 യൂണിറ്റുകളും മറ്റ് ഒഇഎമ്മുകള്‍ക്ക് കൈമാറിയ 8,306 യൂണിറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2025 ഓട്ടോ എക്‌സ്‌പോയിലൂടെ ഇവി വിപണിയിലും അരങ്ങേറിയ മാരുതി വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും കൂട്ടുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, January 23, 2025, 17:46 [IST]
English summary
Maruti suzuki announced price hike across model range check new prices here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X