ഈ മാരുതി കാറുകള്‍ക്ക് ഇനി പൊള്ളുന്ന വില! ഈ തീയതിക്ക് മുമ്പ് വാങ്ങിയാല്‍ രക്ഷപ്പെട്ടു

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ചില ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചു. 62000 രൂപ വരെയാണ് ഇനി മുതല്‍ മാരുതി കാറുകള്‍ക്ക് അധികം മുടക്കേണ്ട വരിക. 2025 ഏപ്രില്‍ എട്ട് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. 'വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ കാരണം 2025 ഏപ്രില്‍ 8 മുതല്‍ കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. ചെലവുകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും ആഘാതം കുറയ്ക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെങ്കിലും, വര്‍ദ്ധിച്ച ചിലവുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ കമ്പനി നിര്‍ബന്ധിതമായിരിക്കുന്നു' മാരുതി വ്യക്തമാക്കി.

പൊതുവേ വാഹന നിര്‍മാതാക്കള്‍ മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ നോക്കി വര്‍ഷം രണ്ട് തവണ വരെ വില വര്‍ധിപ്പിക്കാറുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് മാരുതി സുസുക്കി തങ്ങളുടെ കാറുകളുടെ വില ഉയര്‍ത്തുന്നത്. നേരത്തെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാരുതി കാറുകളുടെ വില ഉയര്‍ത്തിയിരുന്നു. മാരുതി നെക്‌സ, അരീന ഡീലര്‍ഷിപ്പുകളിലൂടെ വില്‍ക്കുന്ന നിരവധി കാറുകളെ വില വര്‍ധനവ് ബാധിക്കും.

maruti grand vitara side design

മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയ്ക്കാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ലഭിച്ചിട്ടുള്ളത്. ഹ്യുണ്ടായി ക്രെറ്റ എതിരാളിക്ക് 62,000 രൂപ വരെയാണ് കൂടുക. 22,500 വില വര്‍ധനവോടെ ഈക്കോയ്ക്ക് തൊട്ടുപിന്നിലുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായി മാറിയ വാഗണ്‍ആറിന് 14,000 രൂപയുടെ വില വര്‍ധനവുണ്ടാകും.

മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി മോഡലുകളായ എര്‍ട്ടിഗ, XL6 എന്നിവയ്ക്ക് 12,500 രൂപയുടെ വര്‍ധനവുണ്ടാകും. ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന ഡിസയര്‍ ടൂര്‍ എസിന് 3000 രൂപ കൂടും. കൂടാതെ കോംപാക്റ്റ് എസ്‌യുവിയായ ഫ്രോങ്ക്‌സ് വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ഇനിമുതല്‍ 2,500 രൂപ കൂടി കൈയ്യില്‍ കരുതണം.

maruti eeco

2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുക്കി മൊത്തം 2,234,266 യൂണിറ്റ് വില്‍പ്പന നേടി. മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,135,323 യൂണിറ്റ് വില്‍പ്പനയെ അപേക്ഷിച്ച് 4.63 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ബ്രാന്‍ഡ് 2 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്. ഈ വര്‍ഷം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 0.05 ശതമാനം ഉയര്‍ന്ന് 1,760,767 യൂണിറ്റിലെത്തി. 12 മാസം മുമ്പ് ഇത് 1,759,881 യൂണിറ്റായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 720,186 യൂണിറ്റുകള്‍ യൂടിലിറ്റി വാഹനങ്ങളാണ് മാരുതി വിറ്റത്. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയുടെ കാര്യത്തിലും മാരുതി സുസുക്കി നേട്ടമുണ്ടാക്കി. 12 മാസം കൊണ്ട് മൂന്ന് ലക്ഷം വാഹനങ്ങളാണ് കമ്പനി കപ്പല്‍ കയറ്റി വിട്ടത്. 2023-2024 സാമ്പത്തിക വര്‍ഷം ഇത് 283,067 യൂണിറ്റുകളായിരുന്നു. എന്നാല്‍ 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 332,585 യൂണിറ്റുകളായി കൂടി.

maruti wagonr

മാരുതി സുസുക്കി ആള്‍ട്ടോ, സ്വിഫ്റ്റ്, ഡിസയര്‍, സിയാസ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന പാസഞ്ചര്‍ കാര്‍ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.7 ശതമാനം ഇടിവ് രേഖപ്പെടുത്തി 904,909 യൂണിറ്റുകളില്‍ എത്തി. എങ്കിലും, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ബ്രെസ, ഫ്രോങ്ക്സ് തുടങ്ങിയ മോഡലുകള്‍ ഉള്‍ക്കൊള്ളുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 12.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ മാരുതിവാഗണ്‍ആര്‍ ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാഗണ്‍ആറിന്റെ 1,98,451 യൂണിറ്റുകളാണ് വിറ്റത്. തുടര്‍ച്ചയായി 4 വര്‍ഷമാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറെന്ന കിരീടം നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ വിപണിയിലെത്തി 25 വര്‍ഷം കഴിഞ്ഞപ്പോള്‍ നിരത്തില്‍ 33.7 ലക്ഷം വാഗണ്‍ആര്‍ ഉണ്ടെന്നാണ് കണക്ക്. എസ്‌യുവി ട്രൊന്‍ഡിനിടയിലും ഇന്ത്യന്‍ കുടംബങ്ങള്‍ക്ക് പ്രിയം വാഗണആര്‍ തന്നെയാണ്. എന്നാല്‍ ഈ കാറിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെലവേറുകയാണ്.

More from DriveSpark

Article Published On: Wednesday, April 2, 2025, 19:59 [IST]
English summary
Maruti suzuki announced price hike up to rs 62000 on popular models effective from 8th april 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X