30.61KM മൈലേജില്‍ 5 പേര്‍ക്ക് സുഖയാത്ര! ₹5.99 ലക്ഷത്തിന്റെ കാറിന് അരലക്ഷത്തിനടുത്ത് ഡിസ്‌കൗണ്ട്

മാരുതിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് ബലേനോ. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ബെസ്റ്റ് സെല്ലര്‍ മോഡല്‍ കൂടിയാണ് ഇത്. ഈ കാറിനെ അടിസ്ഥാനമാക്കി ഫ്രോങ്ക്‌സ് എന്ന ക്രോസ്ഓവര്‍ എസ്‌യുവി കൂടി പിറവിയെടുത്തിട്ടും ബലേനോയുടെ ഡിമാന്‍ഡിന് ഇടിവൊന്നും സംഭവിച്ചിട്ടില്ല. ഉത്സവ സീസണ്‍ ആഘോഷങ്ങള്‍ അവസാനിച്ചതോടെ മികച്ച ഓഫറില്‍ ഇനി ബലേനോ വാങ്ങാന്‍ സാധിക്കില്ലെന്ന് കരുതി വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. 2025 നവംബര്‍ മാസം മാരുതി സുസുക്കി നെക്‌സ കാറുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് വിശദമായി ചുവടെ വായിക്കാം.

2025 സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്നതോടെ ബലേനോയ്ക്കും ഗണ്യമായ വിലക്കുറവ് വലഭിച്ചിരുന്നു. ബലേനോയുടെ ടോപ്-സ്‌പെക്ക് ആല്‍ഫ വേരിയന്റുകള്‍ക്ക് 86,000 രൂപ വരെയാണ് കുറഞ്ഞത്. സിഎന്‍ജി പതിപ്പുകള്‍ക്ക് പോലും 78,000 രൂപയിലധികം വിലക്കുറവ് ലഭിച്ചു. ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായ് i20, ടൊയോട്ട ഗ്ലാന്‍സ എന്നിവയുമായി നേരിട്ട് മത്സരിക്കുന്ന ഈ കാറിന്റെ നിലവിലെ വില 5.99 ലക്ഷം മുതല്‍ 9.10 ലക്ഷം രൂപ വരെ പോകുന്നു.

maruti suzuki baleno side

2025 നവംബറില്‍ മാരുതി സുസുക്കി ബലേനോക്ക് 47,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബലേനോ എഎംടി വേരിയന്റിലാണ് ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭ്യമാകുന്നത്, അതേസമയം സിഎന്‍ജി, പെട്രോള്‍-മാനുവല്‍ ട്രിമ്മുകള്‍ക്ക് ഈ മാസം ആകെ 42,000 വരെ ഓഫറുകള്‍ ലഭിക്കുന്നു. ഈ ഓഫറുകള്‍ സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും സ്ഥലത്തിനും അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് ഓഫറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മാരുതി സുസുക്കി ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക.

ബലേനോയെ കുറിച്ച് പറയുമ്പോള്‍ ഇത് കോള്‍കോര്‍, നെക്സ ബ്ലൂ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ആര്‍ട്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, ലക്സ് ബീജ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ബോള്‍ഡ് ഫ്രണ്ട് ഗ്രില്ലുള്ള സ്ട്രീംലൈന്‍ഡ്, എയറോഡൈനാമിക് ബോഡി ഡിസൈന്‍ ഇതിന്റെ സവിശേഷതയാണ്. മുന്‍വശത്ത് ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലാമ്പുകളും സ്‌റ്റൈലിഷ് ഡിആര്‍എല്ലുകളും ഇതിനുണ്ട്. പിന്നില്‍ ട്വീക്ക് ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകളും കൂടുതല്‍ അഗ്രസീവായ ബമ്പറും ഉണ്ട്.

maruti suzuki baleno

പുതിയ അലോയ് വീല്‍ പാറ്റേണ്‍ കാറിന് പ്രീമിയം ലുക്കും നല്‍കുന്നു. ക്യാബിന് അകത്തും നിരവധി പ്രീമിയം സവിശേഷതകള്‍ ഉണ്ട്. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററിയും അതിന്റെ ലെവല്‍ ഉയര്‍ത്തുന്നു. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ+ ടച്ച്സ്‌ക്രീന്‍, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഘടനാപരമായ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റന്‍സുള്ള ഇലക്ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് ആങ്കറേജുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് മാരുതി 2025 ബലേനോ വരുന്നത്. അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബലേനോയ്ക്ക് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു.

maruti suzuki baleno airbag

ബലേനോയിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 88 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കുമാണ് നല്‍കുക. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും സിഎന്‍ജി പതിപ്പുകള്‍ക്ക് മൈലേജ് കൂടും. ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 10, 2025, 7:00 [IST]
English summary
Maruti suzuki baleno offer november 2025 up to rs 47000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X