30.61Km മൈലേജുള്ള കാറിന് 'ബലം' കുറവില്ലെന്ന് തെളിഞ്ഞു! 6.70 ലക്ഷത്തിന് വിറ്റിട്ടും പഴയ കച്ചോടമില്ല

നമ്മുടെ രാജ്യത്ത് കാര്‍ വാങ്ങാന്‍ കൈയ്യില്‍ വളരെ കുറച്ച് പണം മാത്രമുള്ളവര്‍ ഹാച്ച്ബാക്ക് ബോഡിസ്‌റ്റൈലിലുള്ള കാറുകളാണ് പരിഗണിക്കുക. അത്യാവശ്യം തരക്കേടില്ലാത്ത പൈസയുള്ളവര്‍ സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവി) വാങ്ങും. എന്നാല്‍ ഹാച്ച്ബാക്കില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുകയും വേണം എന്നാല്‍ എസ്‌യുവി വാങ്ങാനുള്ള സാമ്പത്തിക ശേഷിയുമില്ലാത്തവരെയാണ് നമ്മുടെ പ്രീമിയം ഹാച്ച്ബാക്ക് (Premium Hatchback) വിഭാഗം കുപ്പിയിലാക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള ഒരു സെഗ്‌മെന്റ് കൂടിയാണ് ഇത്. ഇപ്പോള്‍ പ്രധാനമായും നാല് കാറുകളാണ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഉള്ളത്.

മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാന്‍സ് എന്നിവയാണ് അവ. ഇക്കൂട്ടത്തിലെ കൊമ്പന്‍ മാരുതി ബലേനോ തന്നെയാണ്. 2015-ല്‍ വിപണിയില്‍ എത്തിയ ഈ മോഡലിന്റെ ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ഇതിനോടകം വിറ്റുപോയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗം ഭരിക്കുന്ന ബലേനോയുടെ 2025 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് ചുവടെ വിശദമായി വായിക്കാം.

maruti baleno side

2025 മെയ് മാസം മാരുതി സുസുക്കി ബലേനോയ്ക്ക് അത്ര നല്ലതല്ലായിരുന്നുവെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം മാരുതി സുസുക്കി 11,618 ബലേനോ കാറുകളാണ് വില്‍പ്പന നടത്തിയത്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് അതായത് 2024 മെയ് മാസത്തില്‍ പ്രീമിയം ഹാച്ചിന്റെ വില്‍പ്പന 12,842 യൂണിറ്റ് ആയിരുന്നു. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ മാരുതി സുസുക്കി ബലേനോയുടെ വില്‍പ്പന 10 ശതമാനം ഇടിഞ്ഞു.

വാര്‍ഷികാടിസ്ഥാനത്തില്‍ മാത്രമല്ല മുന്‍ മാസമായ 2025 ഏപ്രിലുമായി തട്ടിച്ച്‌നോക്കുമ്പോഴും കാറിന്റെ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. 2025 ഏപ്രിലില്‍ 13,180 മാരുതി സുസുക്കി ബലേനോ കാറുകള്‍ വിറ്റുവെങ്കിലും നമ്മള്‍ ഇതിനകം സൂചിപ്പിച്ചതുപോലെ മെയില്‍ വില്‍പ്പന 11,618 യൂണിറ്റില്‍ ഒതുങ്ങി. വില്‍പ്പന ഇടിവ് 11.85 ശതമാനമാണ്.എന്നിരുന്നാലും വില്‍പ്പനയിലെ ഈ മാന്ദ്യം താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

maruti baleno interior

അടുത്തിടെ ബലേനോയുടെ എതിരാളിയായ ടാറ്റ ആള്‍ട്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയിരുന്നു. ബലോനോയില്‍ ലഭ്യമല്ലാത്ത നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് ആള്‍ട്രോസിന്റെ വരവ്. 2025 ആള്‍ട്രോസിന്റെ വരവ് ബലോനോക്ക് കൂടുതല്‍ ആഘാതം ഉണ്ടാക്കുമോ എന്ന് അറിയാന്‍ ഈ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരണം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഇപ്പോഴും സെഗ്‌മെന്റ് ലീഡര്‍ ബലേനോ തന്നെയാണ്. കുറഞ്ഞ വിലയും മികച്ച മൈലേജും തന്നെയാണ് ബലേനോയുടെ പ്ലസ് പോയിന്റുകള്‍.

മാരുതി സുസുക്കി ബലേനോയുടെ എക്‌സ്-ഷോറൂം വില വെറും 6.70 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന്റെ വില 9.92 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ബലേനോയുടെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മുതല്‍ 22.94 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ബലേനോ പെട്രോള്‍-സിഎന്‍ജി ബൈഫ്യുവല്‍ ഓപ്ഷനിലും വാങ്ങാം. ബലേനോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 30.61 കിലോമീറ്ററാണ്.

maruti baleno airbags

ബലേനോയെ കുറിച്ചുള്ള ഒരു പരാതി കാറിന് സേഫ്റ്റി കുറവാണെന്നതായിരുന്നു. അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബലേനോയ്ക്ക് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. ഇക്കാരണങ്ങളാല്‍ മാരുതി സുസുക്കി ബലേനോ വളരെ വില്‍പ്പന തിരിച്ചുപിടിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. മാരുതിയുടെ ബജറ്റ് കാറുകളില്‍ വരെ നിലവില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നായ ബലേനോ ഈ ഫീച്ചര്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്യുന്നത് വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കും.

മികച്ച മൈലേജുള്ള കുറഞ്ഞ വിലയുള്ള ഒരു പ്രീമിയം കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മാരുതി സുസുക്കി ബലേനോ ഒരു മികച്ച ഓപ്ഷനാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗ് കൂടി നേടിയതിനാല്‍ ബലേനോക്ക് 'ബലം' കുറവാണെന്ന വിമര്‍ശനവും ഇനിയുണ്ടാകില്ല. എന്നാല്‍ പുത്തന്‍ ആള്‍ട്രോസിന്റെ വരവ് ബലേനോയെ ബാധിച്ചിട്ടുണ്ടെങ്കില്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൊണ്ടുവരുന്നത് തന്നെയാകും ബലേനോക്ക് രക്ഷയാകുക.

More from DriveSpark

Article Published On: Thursday, June 19, 2025, 14:00 [IST]
English summary
Maruti suzuki baleno posted 11618 unit sales in 2025 may 12 per cent down
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X