വാരിക്കോരി തരുന്നത് 31 കി.മീ മൈലേജ്! വിലകേട്ട് കഴിഞ്ഞ മാസം വാങ്ങിയത് 13,180 പേര്‍

ബലേനോ എന്ന പേരില്‍ രണ്ട് കാര്‍ മോഡലുകള്‍ ഇന്ത്യക്കാര്‍ കണ്ടിട്ടുണ്ട്. ആദ്യം വന്ന സെഡാന്‍ മോഡല്‍ ക്ലിക്കായില്ലെങ്കിലും രണ്ടാം വരവില്‍ മാരുതി സുസുക്കിക്ക് പിഴച്ചില്ല. 2015 ഒക്ടോബര്‍ അവസാനത്തിലാണ് മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലിലൂടെ ബലേനോ നെയിംപ്ലേറ്റ് തിരികെ കൊണ്ടുവന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ബലേനോ (Maruti Suzuki Baleno). 2024 ജൂണ്‍ അവസാനമായിരുന്നു ബലേനോ 15 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്.

1.5 ദശലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിട്ട് ഇപ്പോള്‍ ഏകദേശം 11 മാസം കഴിഞ്ഞതിനാല്‍ വില്‍പ്പന ഇപ്പോള്‍ വീണ്ടും ഒരുപാടി കൂടിയിട്ടുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഹ്യുണ്ടായി i20, ടാറ്റ ആള്‍ട്രോസ് എന്നീ വമ്പന്‍മാരുമായി ഏറ്റുമുട്ടിയിട്ട് കൂടിയാണ് കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് ബലേനോകള്‍ വില്‍ക്കാനായത്.

maruti baleno

സ്ഥിരമായി ഓരോ മാസവും മികച്ച വില്‍പ്പന നിലനിര്‍ത്താന്‍ സാധിക്കുന്നത് കാരണമാണ് ബലേനോക്ക് വില്‍പ്പനയില്‍ റെക്കോഡ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നത്. മാരുതി സുസുക്കി ബലേനോ 2025 ഏപ്രില്‍ മാസത്തിലും മികച്ച വില്‍പ്പന കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാരുതി സുസുക്കി ബലേനോയുടെ 2025 ഏപ്രില്‍ മാസത്തെ വില്‍പ്പന റിപ്പോര്‍ട്ട് നമുക്ക് വിശദമായി പരിശോധിക്കാം.

കഴിഞ്ഞ മാസം ഇന്താ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ 13,180 യൂണിറ്റ് ബലേനോയാണ് വിറ്റഴിച്ചത്. 2025 മാര്‍ച്ചില്‍ 12,357 ബലേനോ കാറുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. അതായത് മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ 823 കാറുകള്‍ അധികം വില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. 2025 ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടോപ് 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ബലേനോ പത്താം സ്ഥാനം നേടി.

maruti baleno

ഈ പട്ടികയില്‍ 9-ാം സ്ഥാനത്ത് മാരുതി സുസുക്കി വാഗണ്‍ ആര്‍ ആണ്. 2025 ഏപ്രില്‍ മാസം 13,413 പുതിയ ഉപഭോക്താക്കളെ കണ്ടെത്തിയ വാഗണ്‍ ആറുമായി ബലേനോയുടെ വ്യത്യാസം വെറും 233 യൂണിറ്റ് മാത്രമാണ്. അതിനാല്‍, നേരിയ വ്യത്യാസത്തിനാണ് മാരുതി സുസുക്കി ബലേനോയ്ക്ക് ഒമ്പതാം സ്ഥാനം നഷ്ടപ്പെട്ടുവെന്ന് പറയാം. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്സ വഴിയാണ് ബലേനോ വിപണനം ചെയ്യുന്നത്.

നിലവില്‍ നെക്സ ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റഴിക്കുന്ന എട്ട് മാരുതി സുസുക്കി കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്ന് കൂടിയാണ് ബലേനോ. ഇന്ത്യക്കാര്‍ ഈ കാര്‍ വാങ്ങാന്‍ കൂട്ടമായി എത്താന്‍ കാരണം അതിന്റെ വിലയും മൈലേജും തന്നെയാണ് കാരണം. പ്രീമിയം ഹാച്ച്ബാക്കിന്റെ ബേസ് വേരിയന്റിന്റെ വില വെറും 6.70 ലക്ഷം രൂപ മാത്രമാണ്. ടോപ് സ്പെക് വേരിയന്റ് 9.92 ലക്ഷം രൂപ വിലയില്‍ കിട്ടും. ഇത് എക്സ്-ഷോറൂം വിലയാണ്.

maruti baleno

പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ബലേനോ ലഭ്യമാണ്. ഇതില്‍ സിഎന്‍ജി മോഡലിന് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 30.61 കിലോമീറ്ററാണ് ബലേനോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. സേഫ്റ്റിയാണ് ഈ കാറിന്റെ പോരായ്മകളില്‍ ഒന്ന്.

പ്രീമിയം ഹാച്ച്ബാക്കില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് അല്ല. മാരുതി സുസുക്കി ബലേനോയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാണ് ആറ് എയര്‍ബാഗുകള്‍ ഉള്ളത്. എന്നാല്‍ എന്‍ട്രി ലെവല്‍ വേരിയന്റ് മുതല്‍ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നത് കൂടുതല്‍ മികച്ചതായിരിക്കും. ഈ വര്‍ഷാവസാനത്തോടെ എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍ സജ്ജീകരിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അത് കണക്കിലെടുക്കുമ്പോള്‍ ബലേനോയുടെ ആ പ്രശ്നവും ഉടന്‍ പരിഹരിക്കപ്പെടും. കുറഞ്ഞ വിലയും മികച്ച മൈലേജുമുള്ള പ്രീമിയം മോഡലിന്റെ സേഫ്റ്റി കൂടി കൂടുമ്പോള്‍ ഇനിയും കൂടുതലാളുകള്‍ ഷോറൂമിലെത്തും. എന്നാല്‍ എതിരാളിയായ ആള്‍ട്രോസ് മുഖംമിനുക്കലിന് വിധേയമായി ഉടന്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. അത് ഒരു വെല്ലുവിളിയാകും. എന്നിരുന്നാലും ഇതിനോടകം സമ്പാദിച്ച സല്‍പ്പേര് നിമിത്തം ബലേനോ ആ വെല്ലുവിളി മറികടക്കുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Saturday, May 10, 2025, 17:30 [IST]
English summary
Maruti suzuki baleno registered 13180 unit sales in april 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X