23KM മൈലേജും കിടിലൻ സ്പേസുമുളള കാറിൻ്റെ കച്ചോടം കുറഞ്ഞു, മാരുതിയുടെ ഫാമിലി കാറിന് കണ്ടകശനിയോ!

മാരുതി സുസുക്കിയുടെ കാർ എന്നാൽ മൈലേജിലും റീസെയിൽ വാല്യുവിലും പുലികളാണല്ലോ, അത് കൊണ്ട് തന്നെ ആദ്യമായി കാർ വാങ്ങുന്നവരുടെ പ്രധാന ഓപ്ഷൻ മാരുതി സുസുക്കി തന്നെയാണ്. എൻട്രി ലെവൽ കാറുകൾ തൊട്ട് കിടിലൻ എസ്‌യുവികൾ വരെ മാരുതി സുസുക്കിയുടെ ലൈനപ്പിലൂണ്ട്. ഇപ്പോഴിതാ ഇല്ട്രിക് വാഹനവും എത്തിയതോടെ കളം ഒന്നുകൂടി കൊഴുക്കും. സ്വിഫ്റ്റിന് ശേഷം വിപണിയിൽ വലിയ ഓളം സൃഷ്ടിച്ച ഹാച്ച്ബാക്കാണ് ബലേനോ. അതിന് ശേഷം ഫ്രോങ്ക്സ് എത്തിയപ്പോഴും ബലേനോയുടെ ജനപ്രീതി കുറഞ്ഞില്ല. പക്ഷേ ഇപ്പോൾ രണ്ട് മാസത്തോളമായി മോഡലിൻ്റെ വിൽപ്പനയിൽ കാര്യമായി കുറവ് വന്നിട്ടുണ്ട്. നവംബറിൽ 18 ശതമാനത്തിൻ്റെ കുറവാണ് വന്നിരിക്കുന്നത്.

ഒക്ടോബറിൽ 16875 യൂണിറ്റുകളായിരുന്നു വിറ്റഴിച്ചതെങ്കിൽ നവംബർ മാസത്തിൽ അത് 13784 യുണിറ്റായി കുറഞ്ഞിരിക്കുകയാണ്. ഒരു മാസം കൊണ്ട് 3000 യൂണിറ്റുകളുടെ കുറവാണ് വന്നിരിക്കുന്നത്. മാരുതിയുടെ മറ്റ് മോഡലുകളെല്ലാം മികച്ച മുന്നേറ്റം നടത്തിയപ്പോൾ ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയ്ക്ക് മാത്രം മാർക്ക് കുറഞ്ഞത് മാരുതിക്ക് സങ്കടമായിരിക്കുകയാണ്.

Maruti Suzuki baleno sales

രാജ്യത്ത് ഇപ്പോൾ എസ്‌യുവികൾക്ക് ഡിമാ്റ് വർധിച്ചു വരുന്ന സാഹചര്യമായത് കൊണ്ട് തന്നെ സ്വാഭാവികമായിട്ടു ഹാച്ച്ബാക്കുകൾക്കും അത് പേലെ തന്നെ സെഡാനുകൾക്കും വിൽപ്പനയിൽ വലിയ കുറവ് വന്നിട്ടുണ്ട്.ഒമ്പതോളം വേരിയന്റുകളിൽ വരുന്ന മാരുതി ബലേനോയാക്ക് നിലവിൽ 5.99 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

1.2 ലിറ്റർ 4-സിലിണ്ടർ ഡ്യുവൽജെറ്റ് K12N പെട്രോൾ എഞ്ചിനാണ് ബലേനോയുടെ ഹൃദയം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളും കാറിൽ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ബലേനോയിലെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 90 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Maruti Suzuki baleno sales

മൈലേജിലും ഈ ഹാച്ച്ബാക്കുകൾക്കിടയിലെ സുന്ദരൻ മുന്നിൽ തന്നെയുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ബലേനോ മാനുവൽ പതിപ്പിന് 22.35 കിലോമീറ്ററും എഎംടി വേരിയന്റുകൾക്ക് 22.94 കി.മീ. മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോളിന് പുറമെ സിഎൻജി ബൈ-ഫ്യുവൽ സംവിധാനവും ഹാച്ച്ബാക്കിലുണ്ട്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെങ്കിലും ഇതിൽ കിലോഗ്രാമിന് 30.61 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിൽ 9.0 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ആമസോൺ അലക്‌സ സപ്പോർട്ട്, വോയ്‌സ് കമാൻഡ് സപ്പോർട്ട് എന്നിവ പോലുള്ള സവിശേഷതകളെല്ലാം ലഭിക്കുകയും ചെയ്യും.

Maruti Suzuki baleno sales

അതുകൂടാതെ സുസുക്കി കണക്റ്റഡ് കാർ ടെക്, ആർക്കമീസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഓട്ടോ ഡിമ്മിംഗ് IRVM, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ ആധുനിക ഫീച്ചറുകളുടെ പിൻബലവും മാരുതിയുടെ ഫാമിലി കാറിനുണ്ട്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, 40-ലധികം സ്മാർട്ട് ഫീച്ചറുകളുള്ള സുസുക്കി കണക്ട് ടെലിമാറ്റിക്സ് എന്നിവ പോലുള്ള മികച്ച സുരക്ഷാ സന്നാഹങ്ങളാണ് മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കിൽ ഒരുക്കിവെച്ചിരിക്കുന്നത്. ബജറ്റ് ഹാച്ച്ബാക്കിന് വേണ്ടി തിരയുന്നവരാണ് നിങ്ങളെങ്കിൽ ബലേനോ മികച്ചൊരു ഓപ്ഷൻ തന്നെയാണ്. നിങ്ങളുടെ അടുത്തുളള നെക്സ ഷോറൂമിൽ പോയി വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 23, 2025, 16:16 [IST]
English summary
Maruti suzuki baleno sales drop 18 percentage reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X