30.61Km മൈലേജുള്ള കാറില്‍ 5 പേര്‍ക്ക് സുഖയാത്ര! ഈ മാരുതിയുടെ വില 6 ലക്ഷത്തില്‍ താഴെ

പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ വില ജിഎസ്ടി 2.0 അടിസ്ഥാനമാക്കി പുതുക്കി നിശ്ചയിച്ച് മാരുതി സുസുക്കി. നികുതി ഇളവുകളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനാല്‍ ഈ മാറ്റം എല്ലാ വേരിയന്റുകളിലും പ്രകടമാണ്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളുടെ ഭാഗമായി ചെറു കാറുകളുടെ നികുതി സ്ലാബുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സിലിന്റെ ഈ തീരുമാനം മാരുതി ബലേനോയുടെ എല്ലാ വേരിയന്റിന്റെയും വില കുറയ്ക്കുന്നതിന് സഹായിച്ചു. ഉയര്‍ന്ന മോഡലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കിഴിവ് ലഭിച്ചത്.ഈ വിലക്കുറവോടെ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍ ബലേനോ കൂടുതല്‍ ആകര്‍ഷകമായ ഒരു ഓപ്ഷനായി മാറിയിരിക്കുന്നു.

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ പുതുക്കിയ എക്‌സ്-ഷോറൂം വിലയില്‍ കാര്‍ ലഭ്യമാണ്. ജിഎസ്ടി 2.0 അനുസരിച്ച് 4 മീറ്ററില്‍ താഴെയുള്ള ചില പെട്രോള്‍ കാറുകള്‍ പുതിയ 18% നികുതി സ്ലാബിലാണ് ഉള്‍പ്പെടുന്നത്. പഴയ ജിഎസ്ടിയും സെസ്സും ചേര്‍ന്നുള്ള ഘടനയ്ക്ക് പകരമാണിത്. ഇതുവഴി ബലേനോ പോലുള്ള മോഡലുകള്‍ക്ക് നികുതി ഭാരം കുറഞ്ഞു.

maruti suzuki baleno side

അതിനാലാണ് നിര്‍മ്മാതാക്കള്‍ റീട്ടെയില്‍ വിലകളില്‍ മാറ്റം വരുത്തുന്നത്. ഈ മാറ്റം ഉള്‍ക്കൊണ്ട് മാരുതി ബലേനോയുടെ വേരിയന്റ് തിരിച്ചുള്ള പുതിയ വില വിവര പട്ടിക പുറത്തിറക്കി. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്ന സെപ്റ്റംബര്‍ 22-ാം തീയതി മുതല്‍ പുതിയ വിലകള്‍ നിലവില്‍ വന്നു. ബലേനോയുടെ പുതിയ വിലകള്‍ താഴെ കാണുന്ന പട്ടിയില്‍ വിശദമായി പരിശോധിക്കാം.

Baleno Variant New Price
Baleno Sigma MT Rs 5,98,900
Baleno Delta MT Rs 6,79,900
Baleno Delta AGS Rs 7,29,900
Baleno Zeta MT Rs 7,69,900
Baleno Zeta AGS Rs 8,19,900
Baleno Alpha MT Rs 8,59,900
Baleno Alpha AGS Rs 9,09,900
Baleno Zeta CNG MT Rs 8,59,900
Baleno Delta CNG Rs 7,69,900

നിലവില്‍ ബലേനോയുടെ ബേസ് സിഗ്മ മാനുവല്‍ വേരിയന്റിന്റെ വില 5,98,900 രൂപയാണ്. വെറും 7,29,900 രൂപ മുതല്‍ ഓട്ടോമാറ്റിക് (എജിഎസ്) വേരിയറുകളുടെ വില ആരംഭിക്കുന്നു. ബലേനോ സിഎന്‍ജി ഡെല്‍റ്റ വേരിയന്റിന്റെ വില 7,69,900 രൂപയാണ്. സിഎന്‍ജി ബലേനോ സീറ്റ എംടിയുടെ വില 8,59,900 രൂപയാണ്. പ്രീമിയം ഹാച്ചിന്റെ ടോപ് സ്‌പെക് ആല്‍ഫ എജിഎസിന്റെ പുതിയ വില 9,09,900 രൂപയാണ്.

maruti suzuki baleno interior

എക്‌സ്‌ഷോറൂം വിലയാണ് ഇവയെല്ലാം. എങ്കിലും, വാഹനം നിരത്തിലിറക്കാനുള്ള മൊത്തം ചെലവ് രജിസ്‌ട്രേഷന്‍ ഫീസ്, ഇന്‍ഷുറന്‍സ് നിരക്കുകള്‍, പ്രാദേശിക നികുതികള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. അതിനാല്‍, വാഹനം വാങ്ങുമ്പോള്‍ പ്രാദേശിക ഡീലര്‍ഷിപ്പിലെ വേരിയന്റ് വിലകളുമായി താരതമ്യം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.ബലേനോയെ കുറിച്ച് പറയുമ്പോൾ ഇത് പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ വാങ്ങാം.

ബലേനോയിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 88 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കുമാണ് നല്‍കുക. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും സിഎന്‍ജി പതിപ്പുകള്‍ക്ക് മൈലേജ് കൂടും. മാരുതി സുസുക്കി ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

maruti suzuki baleno sirbags

സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്.

അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബലേനോയ്ക്ക് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചു. കാറിന്റെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് ചില ആശങ്കകള്‍ക്കും ഇതോടെ പരിഹാരമായി. ഉയര്‍ന്ന മൈലേജുള്ള പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി ബലേനോ മികച്ച ഓപ്ഷനാണ്. ഉത്സവ സീസണ്‍ കൂടി ആയതിനാല്‍ ജിഎസ്ടി ആനുകൂല്യങ്ങള്‍ക്കൊപ്പം പല ഡീലര്‍ഷിപ്പുകളും ആകര്‍ഷകമായ ഫിനാന്‍സിംഗ് സ്‌കീമുകളും അഡീഷനല്‍ ഡിസ്‌കൗണ്ടുകളും ഓഫര്‍ ചെയ്യുന്നുണ്ട്.

പുതിയ വില പരിഷ്‌കരണം പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ എതിരാളികളേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ ബലേനോയിലേക്ക് ആകര്‍ഷിക്കുമെന്നത് തീര്‍ച്ചയാണ്. പ്രാരംഭ വില 6 ലക്ഷം രൂപയില്‍ താഴെ ആയതിനാല്‍ ഇടത്തരം കുടുംബങ്ങള്‍ക്ക് ധൈര്യമായി ഇനി ബലേനോ ബുക്ക് ചെയ്യാമെന്ന് തോന്നുന്നു. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യ ദിനമായ സെപ്റ്റംബര്‍ 22-ന്് വാഹന ബ്രാന്‍ഡുകള്‍ക്ക് റെക്കോഡ് വില്‍പ്പന.

More from DriveSpark

Article Published On: Wednesday, September 24, 2025, 16:30 [IST]
English summary
Maruti suzuki baleno variant wise price list post gst reductions mileage feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X