ഓട്ടോമാറ്റിക്കിന് ₹60000 വരെ ഡിസ്‌കൗണ്ട്! ₹5.99 ലക്ഷത്തിന്റെ മൈലേജ് കിംഗ് വാങ്ങാന്‍ ബെസ്റ്റ് ടൈം

2025 കലണ്ടര്‍ വര്‍ഷം അവസാനിക്കാന്‍ ഇനി മൂന്ന് ആഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. വര്‍ഷാവസാനം സ്‌റ്റോക്ക് മുഴുവന്‍ വിറ്റുതീര്‍ക്കാനായി കാര്‍ കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. 2025 ഡിസംബറില്‍ മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായി i20 തുടങ്ങിയ മോഡലുകളോടാണ് ബലേനോ ഏറ്റുമുട്ടുന്നത്. സ്‌റ്റൈലിഷ് രൂപകല്‍പ്പന, ഫീച്ചര്‍ സമ്പമായ ക്യാബിന്‍, മികച്ച ഇന്ധനക്ഷമത എന്നിവയാണ് ബലേനോയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. 2025 ഡിസംബര്‍ മാസത്തെ ബലേനോയുടെ ഓഫറിനെ കുറിച്ച് വിശദമായി വായിക്കാം.

മാരുതി ബലേനോയുടെ വിവിധ വേരിയന്റുകളില്‍ വ്യത്യസ്തമായ കിഴിവുകളാണ് നിലവിലുള്ളത്. 2 എയര്‍ബാഗുള്ള ബേസ് മോഡലിനാണ് ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട്. ഈ വേരിയന്റ് സ്വന്തമാക്കുന്നവര്‍ക്ക് 70,000 രൂപ വരെയാണ് ലാഭിക്കാന്‍ പറ്റുക. ബഡ്ജറ്റ് പരിമിതിക്കുള്ളില്‍ നിന്ന് ഒരു പ്രീമിയം കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച അവസരമാണ്. മാനുവല്‍ കാറില്‍ നിന്ന് ഓട്ടോമാറ്റിക്കിന്റെ കംഫര്‍ട്ടിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്തയുണ്ട്.

maruti suzuki baleno side

ബലേനോയുടെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ (AMT) വേരിയന്റുകള്‍ക്ക് 60,000 രൂപ വരെ കിഴിവ് ലഭിക്കുന്നുണ്ട്. ഓട്ടോമാറ്റിക് കാറുകള്‍ വാങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് ഡിസംബറിലെ ഈ ഓഫര്‍ പ്രയോജനപ്പെടുത്തിയാല്‍ കാര്യമായ ലാഭം നേടാനാകും. പ്രീമിയം ഹാച്ചിന്റെ സിഎന്‍ജി, പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 55,000 രൂപ വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതിനാല്‍ സിഎന്‍ജി മോഡലുകള്‍ക്ക് നിലവില്‍ നല്ല ഡിമാന്‍ഡുണ്ട്.

നിലവില്‍ മാരുതി ബലേനോയുടെ എക്‌സ്-ഷോറൂം വില 5.99 ലക്ഷം രൂപ മുതല്‍ 9.10 ലക്ഷം രൂപ വരെ പോകുന്നു. ഇയര്‍ എന്‍ഡ് ഓഫറില്‍ ബലേനോ വാങ്ങുന്നത് കൂടുതല്‍ ലാഭം നേടിത്തരും. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് നല്‍കുന്നത്. ഡിസ്‌കൗണ്ട് ഓഫറുകള്‍ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓര്‍മിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകള്‍ ലഭ്യമാവുക.

കൃത്യമായ വിവരങ്ങള്‍ അറിയാന്‍ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി നെക്‌സ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ് ബലേനോ. പ്രീമിയം ഡിസൈന്‍, ഉയര്‍ന്ന നിലവാരമുള്ള ക്യാബിന്‍, 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എഞ്ചിന്‍, മികച്ച മൈലേജ് എന്നിവയെല്ലാം ഇതിന്റെ പ്രധാന സവിശേഷതകളാണ്. കുറഞ്ഞ മെയിന്റനന്‍സും സിറ്റിയിലും ഹൈവേയിലും ഒരുപോലെ കാര്യക്ഷമമായ സിഎന്‍ജി ഓപ്ഷനും ഇതിനുണ്ട്.

നെക്‌സ ബ്ലൂ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഗ്രാന്‍ഡിയര്‍ ഗ്രേ, ആര്‍ട്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, ലക്‌സ് ബീജ് തുടങ്ങിയ കളര്‍ ഓപ്ഷനുകളില്‍ ബലേനോ ലഭ്യമാണ്. ബലേനോയിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 88 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കുമാണ് നല്‍കുക.

maruti suzuki baleno interior

പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും സിഎന്‍ജി പതിപ്പുകള്‍ക്ക് മൈലേജ് കൂടും. ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പ്രീമിയം സവിശേഷതകള്‍ മാരുതി ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ+ ടച്ച്‌സ്‌ക്രീന്‍, ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത ഓഡിയോ സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD), 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഫീച്ചര്‍ ഹൈലൈറ്റുകള്‍. അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്്റ്റില്‍ ബലേനോക്ക് 4-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിരുന്നു.

maruti suzuki baleno airbag

6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റന്‍സുള്ള ഇലക്ട്രിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് ആങ്കറേജുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകള്‍ ബലേനോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ബന്ധുക്കളോ പരിചയക്കാരോ ആരെങ്കിലും മാരുതി ബലേനോ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഇയര്‍ എന്‍ഡ് ഓഫറിനെ കുറിച്ചുള്ള ഈ വാര്‍ത്ത അവര്‍ക്ക് അയച്ചുകൊടുക്കുമെല്ലോ.

More from DriveSpark

Article Published On: Sunday, December 7, 2025, 16:03 [IST]
English summary
Maruti suzuki baleno year end offer december 2025 up to rs 70000 discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X