മാരുതി വാങ്ങുന്നവര്‍ കാത്തിരിക്കണേ, തരംഗമായി എസ്‌യുവിയുടെ ചിത്രങ്ങള്‍! ടാറ്റയും ഹ്യുണ്ടായിയും പേടിച്ചു

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് മാരുതി സുസുക്കി ബ്രെസ. നിലവില്‍ രണ്ടാം തലമുറയിലുള്ള ബ്രെസ 2022-ലാണ് പുറത്തിറങ്ങിയത്. അത്യന്തം മത്സരം നിറഞ്ഞ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ സ്വാധീനം നിലനിര്‍ത്തുന്നതിനായി അത്യാവശ്യമായ മിഡ്-ലൈഫ് അപ്‌ഡേറ്റിന് പാത്രമാവുകയാണ് ബ്രെസ. അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന 2026 മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റില്‍ (2026 Maruti Suzuki Brezza Facelift) ഔട്ട്‌ഗോയിംഗ് മോഡലിനെ അപേക്ഷിച്ച് ശ്രദ്ധേയമായ ഡിസൈന്‍ മാറ്റങ്ങളും ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകും. അപ്‌ഡേറ്റില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് പുതിയ ബ്രെസ പരീക്ഷണയോട്ടം നടത്തുന്നിനിടെ വീണ്ടും ക്യാമറയില്‍ പതിഞ്ഞു.

ഇത്തവണ മണാലി ഹൈവേയിലെ ദുര്‍ഘടമായ മലമ്പാതകളിലൂടെ ഓടിച്ച് ടെസ്റ്റിംഗ് നടത്തുന്ന ചിത്രങ്ങളാണ് ചോര്‍ന്നത്. കാര്‍ ഇന്ത്യ ന്യൂസ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇടുങ്ങിയ മലയോര പാതയില്‍ പുതിയ ബ്രെസ യു-ടേണ്‍ എടുക്കുന്നതാണ് വീഡിയോയില്‍ കാണാനാകുക. ഒരു വെളുത്ത മാരുതി ജിംനി ടെസ്റ്റ് മ്യൂളിനൊപ്പം കാണാം. അത് സപ്പോര്‍ട്ട് കാറായിരിക്കാം.

maruti brezza facelift spotted testing manali

2026 ബ്രെസ ലോഞ്ചിന് മുമ്പായി യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ പരീക്ഷിക്കപ്പെടുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. തുടര്‍ച്ചയായി നടത്തുന്ന ടെസ്റ്റിംഗ് പുതിയ ബ്രെസയുടെ അവസാനഘട്ട മിനുക്കു പണികളിലാണ് മാരുതിയെന്ന സൂചനകളാണ് നമുക്ക് നല്‍കുന്നത്. മണാലിയിലെ നിരത്തില്‍ കണ്ടത് സാധാരണ പെട്രോള്‍ വേരിയന്റാണെന്നാണ് സൂചന. പുത്തന്‍ സ്‌പൈ ചിത്രങ്ങള്‍ പ്രകാരം അപ്‌ഡേറ്റഡ് ബ്രെസയ്ക്ക് ആകര്‍ഷകമായ പുതിയ അലോയ് വീലുകള്‍ ലഭിക്കും.

വാഹനത്തിന്റെ മുന്‍ഭാഗത്തെ രൂപകല്‍പ്പനയിലും പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ലൈറ്റിംഗ് ഘടകങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ബ്രെസയുടെ ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും പുനര്‍രൂപകല്‍പ്പന ചെയ്യും. ഷാര്‍പ്പര്‍ ഡിസൈനിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ പുതിയ ബ്രെസക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബോഡി അനുപാതവും വശക്കാഴ്ചയും മുന്‍ഗാമിയില്‍ നിന്ന് വലിയ മാറ്റമില്ലാതെ തുടരുന്നു.

maruti brezza facelift spotted testing manali

റിയര്‍ ഡിസൈനിന്റെ വ്യക്തമായ കാഴ്ച വീഡിയോയില്‍ ലഭിക്കുന്നില്ല. പുതിയ എസ്‌യുവിക്ക് കൂടുതല്‍ പ്രീമിയം നിലവാരവും ലുക്കുമുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലഭിക്കുന്നതായി തോന്നുന്നു. വാഹനം നല്ല രീതിയില്‍ മറച്ചിരിക്കുന്നതിനാല്‍ ടെയില്‍ ലാമ്പ് ഡിസൈനിനെ കുറിച്ച് ഇപ്പോള്‍ ആധികാരികമായി ഒന്നും പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും, ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ മുന്നിലും പിന്നിലും പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകളും ഒരു ബോഡി ക്ലാഡിംഗും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പിന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ സിഎന്‍ജി സ്റ്റിക്കര്‍ പതിച്ച ഒരു സിഎന്‍ജി ടെസ്റ്റ് മോഡലിന്റെ ചിത്രങ്ങളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബ്രെസ സിഎന്‍ജി മോഡലില്‍ അണ്ടര്‍ഫ്ലോര്‍ സിഎന്‍ജി ടാങ്ക് നല്‍കാനാണ് കമ്പനി ആലോചിക്കുന്നത്. അവസാനം പുറത്തിറങ്ങിയ വിക്‌ടോറിസ് എസ്‌യുവിയിലുള്ളതിന് സമാനമായ ക്രമീകരണമായിരിക്കും ഇത്. പുതിയ വാഹനങ്ങളില്‍ സ്‌പെയര്‍ വീല്‍ നല്‍കാത്തതിനാല്‍ അവിടെ സിഎന്‍ജി ടാങ്ക് ഘടിപ്പിക്കുന്നത് വഴി ബൂട്ട് സ്‌പെയ്‌സ് കുറയുന്നുവെന്ന പരാതിക്ക് പരിഹാരം കാണാം.

maruti brezza facelift spotted testing manali

പുതിയ ബ്രെസയുടെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു സ്പൈ ഷോട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും, വാഹനത്തിന്റെ ക്യാബിനില്‍ ചില സുപ്രധാന പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള മെറ്റീരിയല്‍ ഗുണനിലവാരവും ഫിനിഷും പുതിയ ബ്രെസയുടെ അകത്തളത്തിനുണ്ടാകും. വലിയ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, മികച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ എസ്‌യുവിയില്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ സവിശേഷതകള്‍ എതിരാളികളില്‍ പലരും ഓഫര്‍ ചെയ്യുന്നതിനാല്‍ ഇവയുടെ കൂട്ടിച്ചേര്‍ക്കല്‍ അത്യാവശ്യമാണ്. ബ്രെസയുടെ ചില എതിരാളികള്‍ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) സ്യൂട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതിയും ഇപ്പോള്‍ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അരീന ചാനല്‍ വിറ്റഴിക്കുന്ന വിക്‌ടോറിസ് എസ്‌യുവിയില്‍ വരെ ADAS വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ബ്രെസയ്ക്കും ഇത് ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഔട്ട്‌ഗോയിംഗ് മോഡലില്‍ ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഹെഡ് അപ്പ് ഡിസ്‌പ്ലേ (HUD), 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ നിലനിര്‍ത്തും. പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. ബ്രെസയില്‍ നിലവിലുള്ള 1.5 ലിറ്റര്‍ K15C പെട്രോള്‍ എഞ്ചിന്‍ 102 bhp കരുത്തും 137 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

സിഎന്‍ജി പതിപ്പ് 87 bhp പവറും 121.5 Nm ടോര്‍ക്കും നല്‍കും. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഇത് വാങ്ങാനാകും. സിഎന്‍ജി വേരിയന്റുകളില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമായിരിക്കും ഉണ്ടാവുക. മൈലേജ് നിലവിലെ മോഡലിന് സമാനമായിരിക്കും. പുതിയ ബ്രെസയുടെ ലോഞ്ച് 2026-ന്റെ തുടക്കത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV3XO, സ്‌കോഡ കൈലാക് എന്നിവയുമായാണ് ബ്രെസ ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Sunday, December 7, 2025, 9:00 [IST]
English summary
Maruti suzuki brezza facelift fresh spy images from manali hilly roads appeared on internet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X