മുഖം മിനുക്കിയെത്തുന്ന ബ്രെസയ്ക്ക് കരുത്തായി സിഎൻജിയും; വൈറലായി സ്പൈ ഷോട്ടുകൾ
മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയ എസ്‌യുവി ഏതെന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ബ്രെസയെന്നായിരിക്കും. ലുക്കും ഡിസൈൻ കൊണ്ടും ഏതൊരാളേയും ആകർഷിക്കും. അത് കൊണ്ട് തന്നെ രണ്ടാം തലമുറയിൽ എത്തി നിൽക്കുന്ന മോഡലിന് 2026-ൽ ഒരു മുഖം മിനുക്കി അൽപ്പം മൈലേജ് കൂട്ടാനുളള പദ്ധതിയിലാണ് മാരുതി. അതിൻ്റെ ഭാഗമായി സിഎൻജി കരുത്തോടെയായിരിക്കും പുത്തൻ ബ്രെസ എത്താൻ പോകുന്നത്. റോഡിൽ ടെസ്റ്റ് റൺ നടത്തുന്ന മോഡലിൻ്റെ സ്പൈ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. സ്പൈ ചിത്രങ്ങളിൽ വാഹനത്തിൻ്റെ ഡിസൈൻ മാറ്റങ്ങൾ അധികം കാണാൻ സാധിക്കുന്നില്ല എങ്കിലും പ്രധാന മാറ്റം പവർട്രെയിനിൽ തന്നെയാണ് എന്നാണ് അവകാശപ്പെടുന്നത്.
സിഎൻജി ആണെങ്കിൽ ബൂട്ട് സ്പേസിൽ കുറവ് വരുമെന്ന പേടിയാണ് പലർക്കും, എന്നാൽ പുത്തൻ ബ്രെസയിൽ നിങ്ങൾക്ക് ആ പേടി വേണ്ട എന്നാണ് മാരുതി സുസുക്കി പറയുന്നത്. കാരണം വിക്ടോറിസിനെ പോലെ അണ്ടർഫ്ലോർ സിഎൻജി ടാങ്കുമായിട്ട് എത്തുന്ന മാരുതിയുടെ രണ്ടാമത്തെ എസ്‌യുവി ആയിരിക്കും. ഇത് സെഗ്മെൻ്റിൽ തന്നെ വലിയ ചരിത്രം സൃഷ്ടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

മുൻവശത്ത് പരിചിതമായ മാറ്റങ്ങളൊക്കെയാണ് കാണാൻ സാധിക്കുന്നതെങ്കിൽ പിന്നിലെ ടെയിൽ ലാമ്പിൽ ചെറിയ പരിഷ്കാരങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. അലോയ് വീലുകൾക്ക് പുതിയ ഡിസൈൻ ലഭിക്കുന്നതിനൊപ്പം മൊത്തത്തിൽ ഒരു അടിമുടി മാറ്റം ലഭിക്കും എന്നാണ് സ്പൈ ഷോട്ടുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. മുകളിൽ ഒരു ഷാർക്ക് ഫിൻ ആൻ്റിനയും മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഒരു ഇന്റഗ്രേറ്റഡ് സ്‌പോയിലറും പുത്തൻ ബ്രെസയിൽ ലഭിക്കുന്നുണ്ട്.
നിലവിലുളള ബ്രെസയുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ മാരുതി സുസുക്കി 84,902 ബ്രെസ കാറുകളാണ് വിറ്റഴിച്ചത്. അതായത് എല്ലാ മാസവും ഏകദേശം 14,150 ഉപഭോക്താക്കളെ ബ്രെസ ആകര്‍ഷിച്ചു. ഈ സെഗ്മെന്റില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ ആണ് മാരുതി ബ്രെസ.

പുതിയ തലമുറ കെ-സീരീസ് 1.5 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് WT എഞ്ചിനാണ് ബ്രെസക്ക് തുടിപ്പേകുന്നത്. 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ വരുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.
ബ്രെസയുടെ മാനുവല്‍ വേരിയന്റിന് ലിറ്ററിന് 20.15 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 19.80 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 360 ഡിഗ്രി ക്യാമറ, 9 ഇഞ്ച് സമാര്‍ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഈ കാറില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച ഈ സിസ്റ്റം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.
മാരുതിയുടെ നിരവധി കണക്റ്റിംഗ് ഫീച്ചറുകളും ഈ കോംപാക്റ്റ് എസ്‌യുവിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.ഫെബ്രുവരിയില്‍ മാരുതി ബ്രെസയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിരുന്നു. മുമ്പ് ZXi+ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ കിട്ടുന്നു. ബ്രെസയില്‍ ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും ലഭിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








