25KM മൈലേജും 6 എയര്‍ബാഗുകളുമുള്ള എസ്‌യുവിക്ക് വില ₹8.26 ലക്ഷം മാത്രം! 6 മാസത്തില്‍ വാങ്ങിയത് 84,902 പേര്‍

ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവികള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ആണ് നിലവിലുള്ളത്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ പ്രധാനിയാണ് മാരുതി സുസുക്കി ബ്രെസ (Maruti Suzuki Brezza). വിപണിയില്‍ എത്തിയ അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഈ എസ്‌യുവി പല മാസങ്ങളിലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും മാരുതി ബ്രെസ സെഗ്മെന്റില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്. 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ കാറുകളുടെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസ കാലയളവില്‍ മാരുതി സുസുക്കി 84,902 ബ്രെസ കാറുകളാണ് വിറ്റഴിച്ചത്. അതായത് എല്ലാ മാസവും ഏകദേശം 14,150 ഉപഭോക്താക്കളെ ബ്രെസ ആകര്‍ഷിച്ചു. ഈ സെഗ്മെന്റില്‍ ഏറ്റവും കുടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കാര്‍ ആണ് മാരുതി ബ്രെസ.

maruti suzuki brezza side

ടാറ്റ നെക്സോണ്‍ ആണ് ഒന്നാം സ്ഥാനത്ത്. മാരുതി ഫ്രോങ്ക്സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി എക്സ്റ്റര്‍, സ്‌കോഡ കൈലാഖ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മികച്ച മോഡലുകളോട് മുട്ടിനിന്നാണ് ബ്രെസ ഇത്രയധികം വില്‍പ്പന നേടിയെടുത്തത്.

പുതിയ തലമുറ കെ-സീരീസ് 1.5 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് WT എഞ്ചിനാണ് ബ്രെസക്ക് തുടിപ്പേകുന്നത്. 103 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ വരുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം.

maruti suzuki brezza

ബ്രെസയുടെ മാനുവല്‍ വേരിയന്റിന് ലിറ്ററിന് 20.15 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റിന് ലിറ്ററിന് 19.80 കിലോമീറ്ററുമാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 360 ഡിഗ്രി ക്യാമറ, 9 ഇഞ്ച് സമാര്‍ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവ ഈ കാറില്‍ മാരുതി സജ്ജീകരിച്ചിരിക്കുന്നു. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച ഈ സിസ്റ്റം വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

കാറിന്റെ ഉള്ളില്‍ ഇരുന്നുകൊണ്ട് ചുറ്റുമുള്ള ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ സഹായിക്കുന്ന ഈ ക്യാമറ മോഡേണ്‍ കാറുകളില്‍ വരുന്ന ഏറെ ഉപകാരപ്രദമായ സേഫ്റ്റി ഫീച്ചറുകളില്‍ ഒന്നാണ്. കാറില്‍ ആദ്യമായി കമ്പനി വയര്‍ലെസ് ചാര്‍ജിംഗ് ഡോക്കും നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ വയര്‍ലെസായി ചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഫാസ്റ്റ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. ചാര്‍ജ് ചെയ്യുമ്പോള്‍ ഗാഡ്ജറ്റുകള്‍ അമിതമായി ചൂടാകുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

maruti suzuki brezza 6 airbag

മാരുതിയുടെ നിരവധി കണക്റ്റിംഗ് ഫീച്ചറുകളും ഈ കോംപാക്റ്റ് എസ്‌യുവിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.ഫെബ്രുവരിയില്‍ മാരുതി ബ്രെസയില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിരുന്നു. മുമ്പ് ZXi+ ട്രിമ്മില്‍ മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ബേസ് വേരിയന്റില്‍ വരെ കിട്ടുന്നു. ബ്രെസയില്‍ ഇപ്പോള്‍ എല്ലാ യാത്രക്കാര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും ലഭിക്കുന്നു.

ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നതോടെ ബ്രെസക്ക് 43100 രൂപ കുറഞ്ഞിരുന്നു. ഇപ്പോള്‍ ബ്രെസയുടെ ബേസ് വേരിയന്റിന്റെ വില 8,25,900 രൂപയാണ്. മുമ്പ് 8,69,000 രൂപയായിരുന്നു വില. കാറിന്റെ ടോപ് എന്‍ഡ് ZXi പ്ലസ് AT വേരിയന്റിന് 1.12 ലക്ഷം രൂപ കുറഞ്ഞ് 12.86 ലക്ഷം രൂപയായി. മുമ്പ് 13.98 ലക്ഷം രൂപയായിരുന്നു വില. എക്സ്ഷോറൂം വിലകളാണ് ഇത്.

ദിവാവലി പ്രമാണിച്ച് മാരുതി ബ്രെസയ്ക്ക് കമ്പനി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബറില്‍ ഈ കാര്‍ വാങ്ങുന്നവര്‍ക്ക് 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. കമ്പനി ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം സ്‌ക്രാപ്പേജ് ബോണസും നല്‍കുന്നു. എല്ലാ പെട്രോള്‍ വേരിയന്റുകള്‍ക്കും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 35,000 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സിഎന്‍ജി വേരിയന്റുകള്‍ക്ക് 35,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Saturday, October 18, 2025, 9:03 [IST]
English summary
Maruti suzuki brezza fy26 h1 sales report delivered 84902 units in 6 months all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X