സേഫ്റ്റിയാണോ നിങ്ങൾക്ക് വേണ്ടത്? മാരുതി സുസുക്കിയുടെ ഫൈവ് സ്റ്റാറുള്ള പിള്ളേരെ പരിചയപ്പെട്ടാലോ
ഒരു വാഹനം വാങ്ങുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നത് സാധാരണമാണ്. വാഹനം എപ്പോഴെങ്കിലും അപകടത്തിൽപ്പെട്ടാൽ യാത്രക്കാരുടെ സുരക്ഷ പ്രധാനമാണല്ലോ. സുരക്ഷയുടെ പേരിൽ ഒരുപാട് കളിയാക്കലുകൾ കേട്ട ബ്രാൻഡെന്നത് കൊണ്ട് തന്നെ സേഫ്റ്റിയാണ് അവരുടെ മെയിൻ ഐറ്റമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് മാരുതി സുസുക്കി. നിലവിൽ മാരുതി സുസുക്കിയുടെ വാഹനങ്ങളിലെ സുരക്ഷ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുകയും അത് പോലെ തന്നെ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ സേഫ്റ്റിയിൽ ഫുൾ മാർക്കുളള മോഡലുകളെ കുറിച്ച് കൂടുതലായി അറിഞ്ഞാലോ.
തുടക്കം പുത്തൻ മോഡലിൽ നിന്ന് തന്നെ ആരംഭിക്കാം. വിക്ടോറിസ് എന്ന മിഡ്സൈസ് എസ്‌യുവി മാരുതി സുസുക്കി അവതരിപ്പിച്ചല്ലോ. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് മാരുതി സുസുക്കി തങ്ങളുടെ വിക്ടോറിസ് അവതരിപ്പിച്ചതിന് ശേഷം ഗ്ലോബൽ എൻക്യാപ്പ് ക്രാഷ് ടെസ്റ്റിലും വാഹനം ഫൈവ് സ്റ്റാർ സുരക്ഷ കൈവരിച്ചിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയതിന് ശേഷമാണ് ഗ്ലോബൽ NCAP-ലും റേറ്റിങ്ങ് സ്വന്തമാക്കിയിരുന്നു.

മാരുതി സുസുക്കി ഡിസയറിന് ശേഷം ഗ്ലോബൽ എൻക്യാപ്പിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടുന്ന രണ്ടാമത്ത മോഡലാണ് വിക്ടോറിസ്. വിക്ടോറിസിൽ മുതിർന്നവരുടെ സംരക്ഷണത്തിൽ, മാരുതി സുസുക്കി വിക്ടോറിസ് 32 പോയിന്റുകളിൽ 31.66 പോയിന്റുകളാണ് നേടിയിരിക്കുന്നത്,32 പോയിന്റുകളിൽ 33.05 പോയിന്റുമായി ടാറ്റ സഫാരിയും ഹാരിയറും കഴിഞ്ഞാൽ ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ എസ്‌യുവിയാണ് മാരുതി സുസുക്കി വിക്ടോറിസ്.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ വിക്ടോറിസിന് 16 ൽ 15.66 പോയിൻ്റാണ് ലഭിച്ചിരിക്കുന്നതെങ്കിൽ സൈഡ് ഇംപാക്ട് ടെസ്റ്റിൽ 16 ൽ 16 പോയിന്റും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയിൽ വിക്ടോറിസിന് 49 പോയിന്റുകളിൽ 43 പോയിന്റുകളാണ് ലഭിച്ചിരിക്കുന്നതെങ്കിൽ ഡൈനാമിക് ടെസ്റ്റിൽ 24 ൽ 24 പോയിന്റും, ചൈൽഡ് റെസ്ട്രെയിൻറ്റ് സിസ്റ്റം ഇൻസ്റ്റാളേഷനിൽ 12 ൽ 12 പോയിൻ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

വിക്‌ടോറിസിലെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് പറയുമ്പോള്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി വരുന്ന ബ്രാന്‍ഡിന്റെ ആദ്യത്തെ എസ്‌യുവിയാണ് ഇത്. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡായി ഒരുക്കിയിട്ടുണ്ട്.
2023-ലാണ് ഹൈക്രോസ് മാരുതി ഇൻവിക്റ്റോയായി പണിതിറക്കിയത്. പുതുക്കി പണിതപ്പോൾ ഉണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് പ്രീമിയം എംപിവിയിൽ നടപ്പിലാക്കിയത്. ക്രാഷ് ടെസ്റ്റിൽ കരുത്ത് തെളിയിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് പ്രീമിയം എംപിവി. ഭാരത് NCAP ഇടിപ്പരീക്ഷയിലാണ് ഫുൾ മാർക്കോടെ മാരുതി സുസുക്കി ഇൻവിക്റ്റോ സ്ട്രോംഗ് ഹൈബ്രിഡ് എംപിവി വിജയിച്ച് കയറുന്നത്.

മുതിർന്നവരുടെ സംരക്ഷണത്തിൽ 32 പോയിന്റുകളിൽ 30.43 പോയിന്റുകളും കുട്ടികളുടെ സംരക്ഷണത്തിൽ 49 പോയിന്റുകളിൽ 45 പോയിന്റുകളും നേടിയാണ് ഇൻവിക്റ്റോ 5-സ്റ്റാർ സുരക്ഷ സ്വന്തമാക്കിയിരിക്കുന്നത്. എംപിവിയുടെ മൂന്ന് വകഭേദങ്ങൾക്കും ഈ റേറ്റിംഗ് ബാധകമാണെന്നും ഭാരത് NCAP അറിയിച്ചിട്ടുണ്ട്. വാഹനത്തിലെ മുതിർന്ന യാത്രക്കാരുടെ സേഫ്റ്റി പരിശോധനയിൽ എല്ലായിടത്തും മികച്ച ഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഇനി മാരുതി സുസുക്കിയുടെ ഫൈവ് സ്റ്റാർ നേടുന്ന ആദ്യ മോഡൽ എന്ന് പറയുന്നത് പുതിയ ഡിസയറാണ്. ക്രാഷ് സേഫ്റ്റി ഇവാലുവേഷന്‍ പ്രോഗ്രാമിന് കീഴില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് നേടുന്ന ആദ്യത്തെ നോണ്‍-എസ്‌യുവിയായി ഡിസയര്‍ മാറിയെന്നതാണ് ഹൈലൈറ്റ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണം വിലയിരുത്താനുള്ള പരീക്ഷണങ്ങളില്‍ ഡിസയറിന് 5 സ്റ്റാര്‍ ലഭിച്ചു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ സബ് കോംപാക്റ്റ് സെഡാന്‍ 32-ല്‍ 29.46 പോയിന്റ് നേടിയപ്പോള്‍ കുട്ടികളുടെ സംരക്ഷണത്തില്‍ 49ല്‍ 41.57 പോയിന്റ് നേടി.

ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡിസയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ലഭ്യമാണ്. 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഓപ്ഷണലായി നല്‍കിയിരിക്കുന്നു. 2025 അവസാനത്തോടെ തങ്ങളുടെ എല്ലാ പാസഞ്ചര്‍ വാഹന മോഡലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തുമെന്ന കമ്പനിയുടെ പ്രഖ്യാപനം പൂർത്തിയാക്കിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








