പെരിയ 'സംഭവം' ലോഡിംഗ്! 2026-ല്‍ മാരുതി പുറത്തിറക്കാന്‍ പോകുന്ന കാറുകള്‍

ഓരോ പുതിയ കലണ്ടര്‍ മാറുമ്പോഴും വാഹനപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് പുത്തന്‍ ലോഞ്ചുകള്‍ക്കായിരിക്കും. ഇന്ത്യക്കാര്‍ പൊതുവേ മാരുതി സുസുക്കിയുടെ പുത്തന്‍ മോഡലുകളിലേക്കായിരിക്കും കണ്ണുംനട്ടിരിക്കുന്നത്. 2026-ല്‍ ഇന്ത്യന്‍ വിപണിക്കായി മാരുതി സുസുക്കി ചില വന്‍ 'സംഭവങ്ങള്‍' ആണ് അണിയറയില്‍ ഒരുക്കുന്നത്. ഈ വര്‍ഷം കമ്പനി മിഡ്‌െൈസസ് എസ്‌യുവിയായ വിക്ടോറിസ് മാത്രമാണ് പുറത്തിറക്കിയത്. എന്നാല്‍ 2026-ല്‍ 4 പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. വരാന്‍ പോകുന്ന വാഹനങ്ങളുടെ കൂട്ടത്തില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങളും ഒരു ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനവുമുണ്ട്.

അതില്‍ ഒന്ന് ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്ന ഒരു മോഡല്‍ ആണ്. ഏതായാലും ഒന്നിലേറെ തവണ മാറ്റിവെച്ച മാരുതിയുടെ കന്നി ഇവിയുടെ വില പ്രഖ്യാപനം അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നടക്കുമെന്ന് പ്രതീക്ഷിക്കാം. ഭാവി മുന്നില്‍ കണ്ട് ഗ്രീന്‍ മൊബിലിറ്റിയിലാണ് മാരുതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധികം വലിച്ചുനീട്ടാതെ 2026-ല്‍ മാരുതി സുസുക്കി ഇന്ത്യയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ മോഡലുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

maruti suzuki evitara production flag off

ഇ-വിറ്റാര

മാരുതി സുസുക്കിയുടെ ആദ്യ മാസ്-മാര്‍ക്കറ്റ് ഇലക്ട്രിക് കാറായ ഇ-വിറ്റാര 2026 ജനുവരിയോടെ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയിലേക്കുള്ള യൂണിറ്റുകള്‍ അടക്കം ഗുജറാത്തിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. ഇതിനോടകം ആഗോള വിപണിയില്‍ ലഭ്യമായ ഇവി കമ്പനിയുടെ ഹാര്‍ടെക്റ്റ്‌e എന്ന പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. 49kWh, 61kWh എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവിറ്റാര ഓഫര്‍ ചെയ്യുന്നത്.

ഇതില്‍ വലിയ ബാറ്ററി പായ്ക്കിന്റെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 543 കിലോമീറ്ററാണ്. ഒരു മോഡേണ്‍ ഇലക്ട്രിക് എസ്‌യുവിക്ക് വേണ്ട ധാരാളം സവിശേഷതകളും ഉള്‍ക്കൊള്ളുന്ന എസ്‌യുവി ഇതിനോടകം ഭാരത് NCAP ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്. 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗാണ് ഇടിക്കൂട്ടില്‍ നിന്ന് വാരിയത്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി എന്നിവയാണ് എതിരാളികള്‍.

maruti brezza facelift spotted testing manali

ബ്രെസ ഫെയ്സ്ലിഫ്റ്റ്

മിഡ്-ലൈഫ് ഫെയ്സ്ലിഫ്റ്റ് ലഭിക്കാന്‍ പോകുന്ന ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ ബ്രെസ ഇതിനോടകം പരീക്ഷണയോട്ടത്തിനായി ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. എതിരാളികളുടെ എണ്ണം കൂടിയതിനാല്‍ സെഗ്‌മെന്റിലെ മേധാവിത്തം നിലനിര്‍ത്താന്‍ ബ്രെസക്ക് ഒരു നവീകരണം അത്യാവശ്യമായി വന്നിരിക്കുകയാണ്. പുതിയ അലോയ് വീലുകള്‍, മെച്ചപ്പെടുത്തിയ ലൈറ്റിംഗ് സെറ്റപ്പുമടക്കം നിരവധി ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫീച്ചര്‍ ലിസ്റ്റിലും മാറ്റമുണ്ടാകും.

10.1-ഇഞ്ച് ടച്ച്സ്‌ക്രീന്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ടോപ്പ് വേരിയന്റുകളില്‍ ലെവല്‍ 2 ADAS എന്നിവയടക്കം മോഡേണ്‍ ഫീച്ചറുകള്‍ എസ്‌യുവിയില്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖംമിനുക്കിയെത്തുന്ന ബ്രെസക്ക് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ബ്രെസയുടെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ടാകും. വിക്‌ടോറിസില്‍ കണ്ടതിന് സമാനമായി അണ്ടര്‍ബോഡി സിഎന്‍ജി ടാങ്ക് ആയിരിക്കും ഇതിന് ലഭിക്കുക. ബൂട്ട്‌സ്‌പെയ്‌സ് ലാഭിക്കാന്‍ ഇതുവഴി സാധിക്കുന്നു. 2026-ന്റെ മധ്യത്തോടെ ഇത് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

maruti suzuki fronx flex fuel variant

ഫ്രോങ്ക്‌സ് ഫ്ലക്സ് ഫ്യൂവല്‍

ബദല്‍ ഇന്ധനങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന മാരുതി സുസുക്കിയുടെ ഫ്ലക്സ് ഫ്യൂവല്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന ആദ്യത്തെ പ്രൊഡക്ഷന്‍ മോഡലായിരിക്കും ഫ്രോങ്ക്‌സ് ഫ്ലക്സ് ഫ്യൂവല്‍. ഈ വാഹനം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സമാപിച്ച 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി പ്രദര്‍ശിപ്പിച്ചിരുന്നു. 85 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ E85 പെട്രോളില്‍ വരെ ഓടാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എഞ്ചിന്‍ പരിഷ്‌കരണങ്ങള്‍ അല്ലാതെ നിലവിലുള്ള ഫ്രോങ്ക്‌സുമായി ഡിസൈനിംഗിലും മെക്കാനിക്കല്‍ ഘടകങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുമായി യോജിച്ച് പോകുന്നതിനാല്‍ ഭാവിയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള വേവലാതികള്‍ ഇത് ഇല്ലാതാക്കുന്നു. 2026-ന്റെ രണ്ടാം പകുതിയില്‍ ഈ മോഡല്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

'YMC' ഇലക്ട്രിക് എംപിവി

ഇവിറ്റാരക്ക് ശേഷം മാരുതി പുറത്തിറക്കാന്‍ പോകുന്ന ഇവി എംപിവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇ-വിറ്റാരയുടെ അതേ ഹാര്‍ടെക്റ്റ്‌e പ്ലാറ്റ്ഫോമില്‍ പണിയാന്‍ പോകുന്ന ഇവി 6 സീറ്റര്‍, 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകളിലായിരിക്കും വരിക. 49kWh, 61kWh ബാറ്ററി പായ്ക്കുകള്‍ ലഭിച്ചേക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 500 മുതല്‍ 550 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ കാരെന്‍സ് ക്ലാവിസ് ഇവിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ എത്തുന്ന മോഡല്‍ 2026 അവസാനത്തോടെ അവതരിപ്പിക്കാനാണ് സാധ്യത.

More from DriveSpark

Article Published On: Tuesday, December 16, 2025, 15:42 [IST]
English summary
Maruti suzuki cars set to launch in 2026 e vitara brezza facelift fronx flex fuel ymc electric mpv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X