26.68KM മൈലേജും 6 എയര്‍ബാഗുമുള്ള കാറിന് വില 5 ലക്ഷം കൂടിയില്ല! മൈന്‍ഡാക്കാതെ ജനം, മാരുതിക്ക് മടുക്കുമല്ലോ...

സാധാരണക്കാര്‍ക്ക് വാങ്ങാന്‍ മാസ്മാര്‍ക്കറ്റ് കാറുകള്‍ ഏറ്റവും കൂടുതലായി വിപണിയിലെത്തിക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിലുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകളിലൊന്നാണ് മാരുതി സുസുക്കി സെലേറിയോ. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ മൈലേജ്, ഓടിക്കാന്‍ എളുപ്പം, പ്രായോഗിക സവിശേഷതകള്‍, കുറഞ്ഞ പരിപാലനച്ചെലവ് - ഇതെല്ലാം ഒരുമിച്ച് ലഭിക്കുന്ന ഒരു കാര്‍ തേടുന്നവര്‍ക്കുള്ള പറ്റിയ ഓപ്ഷനുകളില്‍ ഒന്നാണ് മാരുതി സുസുക്കി സെലറിയോ. ലോഞ്ച് ചെയ്തതുമുതല്‍ സെലറിയോ ഇന്ത്യയിലെ സിറ്റി ഡ്രൈവര്‍മാരുടെ ഇഷ്ടപ്പെട്ട ഹാച്ച്ബാക്കുകളില്‍ ഒന്നാണ്. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി സെലേറിയോ ഹാച്ചിന്റെ വില്‍പ്പന മന്ദഗതിയിലാണ്.

ചരക്കു സേവന നികുതി (ജിഎസ്ടി) 2.0 പരിഷ്‌കാരങ്ങള്‍ കാരണം ലഭിച്ച വിലക്കിഴിവും ദീപാവലി ഓഫറുകളും കാരണം 2025 ഒക്‌ടോബറില്‍ ഈ കാറിന്റെ വില്‍പ്പന കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായിരുന്നു 2025 ഒക്ടോബറിലെ പ്രകടനം. പോയ മാസത്തെ മാരുതി സുസുക്കി സെലേറിയോയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

maruti celerio side view

2025 ഒക്ടോബറിലെ മാരുതി സുസുക്കി സെലേറിയോയുടെ വില്‍പ്പന റിപ്പോര്‍ട്ട് ഗാഡിവാഡി വെബ്‌സൈറ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് മാരുതി സുസുക്കി കഴിഞ്ഞ മാസം 1,322 സെലേറിയോ കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം, അതായത് 2024 ഒക്ടോബറില്‍ മാരുതി സുസുക്കി സെലേറിയോയുടെ വില്‍പ്പന 3044 യൂണിറ്റ് ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 ഒക്‌ടോബറില്‍ സെലേറിയോയുടെ വില്‍പ്പനയില്‍ 1,722 യൂണിറ്റിന്റെ കുറവ് രേഖപ്പെടുത്തി.

വാര്‍ഷികാടിസ്ഥാനത്തില്‍ 57% വില്‍പ്പന ഇടിവാണ് നേരിട്ടത്. അുതസമയം മുന്‍ മാസമായ 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ട്. സെപ്റ്റംബറിലെ 1033 യൂണിറ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം 289 കാറുകള്‍ അധികം വിറ്റുപോയി. ഉത്സവ സീസണും സമീപകാല ജിഎസ്ടി ഇളവുകളും കാരണം വില്‍പ്പനയില്‍ മൊത്തത്തിലുള്ള വര്‍ധനവ് രേഖപ്പെടുത്തിയ കോംപാക്റ്റ് വിഭാഗത്തിലാണ് സെലേറിയോ ഉള്‍പ്പെടുന്നത്. എന്നിരുന്നാലും, കഴിഞ്ഞ മാസം വില്‍പ്പനയില്‍ വലിയ ഇടിവ് നേരിട്ട മോഡലുകളില്‍ ഒന്നാണ് സെലേറിയോ.

ഇതില്‍ നിന്ന് വില കുറഞ്ഞാലും ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള എന്‍ട്രി ലെവല്‍ കാറുകളോട് താല്‍പ്പര്യമില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ പറ്റുന്നത്. സെലേറിയോ മാത്രമല്ല, നിരവധി എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളും വില്‍പ്പനയില്‍ സമാനമായ ഇടിവ് നേരിടുന്നുണ്ട്. സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി കൗണ്‍സില്‍ സെലേറിയോ അടക്കമുള്ള ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചിരുന്നു.

ഇതിന്റെ ഫലമായി വേരിയന്റുകള്‍ക്ക് അനുസരിച്ച് ഈ മോഡലിന് 59000 രൂപ മുതല്‍ 94100 രൂപ വരെ കുറഞ്ഞിരുന്നു. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് സെലേറിയോയുടെ ബേസ് മോഡലിന് 4.70 ലക്ഷം രൂപ മാത്രമാണ് വില.അതേസമയം, ഇതിന്റെ ടോപ്പ് വേരിയന്റിന് പോലും വെറും 6.73 ലക്ഷം രൂപ മാത്രം മുടക്കിയാല്‍ മതി. എക്‌സ്-ഷോറൂം വിലകളാണ് ഇത്. കുറഞ്ഞ വില മാത്രമല്ല ഇന്ധനക്ഷമതയും സെലേറിയോയുടെ മുഖമുദ്രയാണ്.

maruti celerio side view

ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന മാരുതിയുടെ പെട്രോള്‍ കാര്‍ സെലേറിയോ ആണ്. ഈ ചെറുകാര്‍ ലിറ്ററിന് 26.68 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. മാരുതി സെലേറിയോയുടെ സിഎന്‍ജി പതിപ്പിന്റെ മൈലേജ് കിലോഗ്രാമിന് 30 കിലോമീറ്ററിന് മുകളിലാണ്. 32 ലിറ്ററാണ് ഈ കാറിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാല്‍ ഈ കാര്‍ 853 കിമി വരെ നിര്‍ത്താതെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

സിഎന്‍ജി ടാങ്കിന്റെ ശേഷി 60 ലിറ്ററാണ്. 313 ലിറ്ററാണ് കാറിന്റെ ബൂട്ട് ശേഷി. 5 സ്പീഡ് മാനുവല്‍, AMT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഘടിപ്പിച്ച 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 66 bhp പവറും 89 Nm ടോര്‍ക്കും നല്‍കുന്നു. LXi ഒഴികെയുള്ള മൂന്ന് വേരിയന്റുകളിലും ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്.

maruti celerio side view

അടുത്തിടെ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് സെലേറിയോയുടെ സേഫ്റ്റിയും മാരുതി കൂട്ടിയിരുന്നു. അരീന മോഡല്‍ നിരയിലാകെ നടപ്പാക്കിയ അപ്ഡേറ്റിന്റെ ഭാഗമായാണ് ഇപ്പോള്‍ ഹാച്ചിന്റെ ബേസ് വേരിയന്റ് വരെ 6 എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. നേരത്തെ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു കാറില്‍ ഓഫര്‍ ചെയ്തിരുന്നത്. വിശാലവും പ്രായോഗികവുമാസെലേറിയോയുടെ അകത്ത് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 7-ഇഞ്ച് സ്മാര്‍ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ സജ്ജീകരിച്ചിട്ടുണ്ട്. ഡ്യുവല്‍ടോണ്‍ ഫിനിഷില്‍ വരുന്ന ഇന്റീരിയറില്‍ മതിയായ ഹെഡ്റൂമും ലെഗ്റൂം ലഭിക്കുന്നു.

ഉയര്‍ന്ന മൈലേജിന് പുറമെ വളരെ താങ്ങാനാവുന്ന വിലയിലും ലഭ്യമായിട്ടും സെലേറിയോയുടെ വില്‍പ്പന മന്ദഗതിയിലായിരിക്കുന്നത് നിരാശാജനകമാണ്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, ടാറ്റ ടിയാഗോ പോലുള്ള ഹാച്ച്ബാക്കുകള്‍ക്ക് മഒരു മികച്ച ബദലാണ് മാരുതി സുസുക്കി സെലേറിയോ. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്കും ബൈക്കുകളില്‍ നിന്ന് കാറിലേക്ക് മാറുന്നവര്‍ക്കും ഇത് നല്ലൊരു ഓപ്ഷനാണ്. വരും മാസങ്ങളില്‍ സെലേറിയോയുടെ വില്‍പ്പന കയറി വരുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, November 22, 2025, 19:53 [IST]
English summary
Maruti suzuki celerio sales in 2025 october 1322 unit 57 per cent down details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X