35km മൈലേജുള്ള കാറിന് വില വെറും 5.64 ലക്ഷം മാത്രം! എന്നിട്ടും കച്ചോടം കുറവ്, കാരണം അറിയാമോ?

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സാധാരണക്കാരായ ആളുകള്‍ക്ക് പറ്റിയ നിരവധി കാറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മിഡില്‍ക്ലാസ് കുടുംബങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോ പരിഗണിക്കുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ഒന്ന് അത് താങ്ങാനാകുന്ന വിലയാണ്. രണ്ടാമത്തേത് ലിറ്ററിന് എന്ത് മൈലേജ് തരുമെന്നതും. കുറഞ്ഞ വിലയില്‍ നല്ല മൈലേജും വാഗ്ദാനം ചെയ്യുന്ന ഈ പറഞ്ഞ സംഗതികള്‍ ഒത്തുചേരുന്ന മാരുതി കാറാണ് സെലേറിയോ. എന്നിരുന്നാലും മാരുതി സുസുക്കി സെലേറിയോയുടെ വില്‍പ്പന ഇപ്പോള്‍ മന്ദഗതിയിലാണ്. ഹാച്ച്ബാക്ക്, സെഡാന്‍ കാറുകള്‍ക്ക് ഇപ്പോള്‍ പൊതുവേ കഷ്ടകാലമാണെങ്കിലും അത് കൂടുതല്‍ ബാധിച്ച മോഡലുകളില്‍ ഒന്നാണ് സെലേറിയോ.

നിലവില്‍ മാരുതി സുസുക്കിയുടെ ഏറ്റവും കുറഞ്ഞ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് സെലേറിയോ (Maruti Suzuki Celerio). 2025 മാര്‍ച്ചില്‍ 2,268 മാരുതി സുസുക്കി സെലേറിയോ കാറുകള്‍ മാത്രമാണ് വിറ്റഴിച്ചത്. എന്നാല്‍ തൊട്ട് മുമ്പത്തെ മാസമായിരുന്ന 2025 ഫെബ്രുവരിയില്‍ കമ്പനി 4,226 സെലേറിയോ കാറുകള്‍ വിറ്റിരുന്നു. ഇതോടെ മാരുതി സുസുക്കി സെലേറിയോ കാര്‍ വില്‍പ്പനയില്‍ 46.33 ശതമാനം ഇടിവാണ്് രേഖപ്പെടുത്തിയിരിക്കുന്നത്.

maruti celerio side view

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സെലേറിയോ ഒരു ബജറ്റ് കാര്‍ ആണ്. മാരുതി സുസുക്കി സെലേറിയോയുടെ ബേസ് LXi വേരിയന്റിന് നിലവില്‍ 5.64 ലക്ഷം രൂപയാണ് വില. അതേസമയം ഈ കാറിന്റെ ഏറ്റവും ഉയര്‍ന്ന ZXI AGS വേരിയന്റിന് വെറും 7.37 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഈ വിലകള്‍ എക്‌സ്‌ഷോറൂം ആണ്. വില കുറവാണെന്ന് മാത്രമല്ല കിടുക്കാച്ചി മൈലേജ് തരുന്നുവെന്നതും കൂടിയാണ് സെലേറിയോയുടെ പ്രത്യേകത.

പെട്രോളിലായാലും സിഎന്‍ജിയിലായാലും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൈലേജ് തരുന്ന കാറുകളില്‍ ഒന്നാണ് സെലേറിയോ. സെലേറിയോ പെട്രോള്‍ വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് 25.17 കിലോമീറ്റര്‍ മുതല്‍ 26.33 കിലോമീറ്റര്‍ വരെയാണ്. സെലേറിയോ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 34.43 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

maruti celerio

കുറഞ്ഞ വിലയും ഉയര്‍ന്ന മൈലേജും ഉണ്ടായിരുന്നിട്ടും വില്‍പ്പന കുറയാന്‍ കാരണം സേഫ്റ്റിയാകുമോ എന്നോര്‍ത്ത് മാരുതി സുസുക്കി അടുത്തിടെ കാറിന്റെ സുരക്ഷ മെച്ചപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാക്കി മാരുതി സുസുക്കി സെലേറിയോ ഹാച്ച് അപ്‌ഡേറ്റ് ചെയ്തത്. അതായത് നിലവില്‍ ഈ കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റ് മുതല്‍ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു.

നേരത്തെ സെലേറിയോയുടെ എല്ലാ വകഭേദങ്ങളിലും രണ്ട് എയര്‍ബാഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സുപ്രധാന അപ്ഡേറ്റിന് ശേഷം സെലേറിയോയുടെ വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ലെന്നത് ഖേദകരമാണ്. മാരുതി സുസുക്കി സെലേറിയോയുടെ ഇന്റീരിയര്‍, ബില്‍ഡ് ക്വാളിറ്റി, ഡിസൈന്‍ എന്നിവ അത്ര മികച്ചതല്ലെന്നാണ് കസ്റ്റമര്‍ ഫീഡ്ബാക്ക് എന്നാണ് അറിയാന്‍ കഴിയുന്നത്.

maruti celerio 6 airbags

എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ സെലേറിയോ ഇക്കാര്യങ്ങളില്‍ ഏറെ പിറകിലാണെന്നാണ് പല ഉപഭോക്താക്കളും കരുതുന്നത്. ഏതായാലും ഈ പ്രശ്‌നങ്ങള്‍ക്ക് മാരുതി എങ്ങനെ പരിഹാരം കാണുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഇതേസമയം സെലേറിയോക്ക് സമാനമായി 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്ത ആള്‍ട്ടോ K10-ന്റെ (Maruti Alto K10) വില്‍പ്പന കൂടിയിരുന്നു. 2025 മാര്‍ച്ചില്‍ മാരുതി സുസുക്കി ആകെ 9,867 ആള്‍ട്ടോ K10 കാറുകള്‍ വിറ്റു.

2024 മാര്‍ച്ചില്‍ വിറ്റ 9,332 കാറുകളില്‍ നിന്ന് 6 ശതമാനം വാര്‍ഷിക വര്‍ധനവാണ് മാരുതി സുസുക്കി നേടിയത്. 2025 ഫെബ്രുവരിയില്‍ വിറ്റ 8,541 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 15.5 ശതമാനമാണ് വളര്‍ച്ച. സെലേറിയോ, ആള്‍ട്ടോ എന്നീ മോഡലുകള്‍ കൂടാതെ ഗ്രാന്‍ഡ് വിറ്റാര, വാഗണ്‍ആര്‍, ഈക്കോ എന്നീ കാറുകളിലും ഇപ്പോള്‍ മാരുതി 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ മാരുതി മോഡലുകളില്‍ ഈ അപ്‌ഡേറ്റ് നടപ്പാക്കിയേക്കാം.

More from DriveSpark

Article Published On: Thursday, April 10, 2025, 17:53 [IST]
English summary
Maruti suzuki celerio sales march 2025 registered 46 33 percentage decline
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X