അണയാൻ പോകുന്നതിന് മുൻപുള്ള ആളിക്കത്തൽ? നിർത്തലാക്കുമെന്ന് പറഞ്ഞ മാരുതി കാറിന് ഇരട്ടി വിൽപ്പന

മാരുതി സുസുക്കി പുറത്തിറക്കുന്ന മിഡ്‌സൈസ് സെഡാനാണ് സിയാസ് (Maruti Suzuki Ciaz). നിലവില്‍ സെഗ്‌മെന്റില്‍ ഫോക്‌സ്്‌വാഗണ്‍ വെര്‍ട്ടിസിന്റെ ആധിപത്യമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ സെഡാന്‍ സെഗ്‌മെന്റില്‍ കാര്യമായ വില്‍പ്പന നടക്കുന്നില്ല. എസ്‌യുവി ജ്വരം ഏറ്റവും കൂടുതല്‍ ബാധിച്ച സെഗ്‌മെന്റുകളില്‍ ഒന്ന് സെഡാനുകളുടേതാണ്. അതുകൊണ്ട് തന്നെ മാരുതി സുസുക്കിയടക്കമുള്ള ബ്രാന്‍ഡുകള്‍ ഇപ്പോള്‍ എസ്‌യുവികളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സാധാരണയായി വില്‍പ്പന കുറയുന്നതോടെ വണ്ടിക്കമ്പനികള്‍ ചില മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാറുണ്ട്. സമീപകാലത്തായി നിറംമങ്ങിക്കൊണ്ടിരിക്കുന്ന സിയാസ് ഈ വര്‍ഷം ഏപ്രില്‍ മാസത്തോടെ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഈ മാസം തന്നെ കാറിന്റെ നിര്‍മാണം നിര്‍ത്തുമെന്നും ഏപ്രിലിലില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. മാരുതിയില്‍ നിന്നുള്ള യാത്രാസുഖമുള്ള സെഡാന്‍ കാര്‍ സ്വന്തമാക്കാന്‍ ഇനി അവസരമില്ലെന്ന് മനസ്സിലാക്കിയായിരിക്കണം 2025 ഫെബ്രുവരിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വില്‍പ്പന നടന്നു. അണയാന്‍ പോകുന്നതിന് മുമ്പുള്ള ആളിക്കത്തല്‍ എന്ന പോലെ ഇപ്പോള്‍ സിയാസ് മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടി യൂണിറ്റുകള്‍ വിറ്റഴിച്ചു. പോയ മാസത്തെ സിയാസിന്റെ വില്‍പ്പന നമുക്ക് വിശദമായി നോക്കാം.

maruti suzuki ciaz front

2025 ഫെബ്രുവരിയില്‍ സിയാസിന്റെ വില്‍പ്പന ആറ് മാസത്തിനിടെ 1000 യൂണിറ്റിന് മുകളിലെത്തി. പോയ മാസം സിയാസിന് 1097 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 ജനുവരിയില്‍ മിഡ്‌സൈസ് സെഡാന്റെ വില്‍പ്പന വെറും 481 യൂണിറ്റായിരുന്നു. വാര്‍ഷിക വളര്‍ച്ച 128.07 യൂണിറ്റാണ്. കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായിരുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന 2025 ജനുവരിയിലായിരുന്നു. 768 യൂണിറ്റ്.

തുടക്കത്തില്‍ പറഞ്ഞ പോലെ 2014-ല്‍ പുറത്തിറക്കിയ സിയാസിന്റെ വില്‍പ്പന കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വമ്പന്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി 15,869 യൂണിറ്റ് സിയാസ് വിറ്റഴിച്ചപ്പോള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 13,610 യൂണിറ്റായി കുറഞ്ഞു. തുടര്‍ന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ അത് വീണ്ടും 10,337 യൂണിറ്റായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ 7,726 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചതെന്നാണ് വിവരം.

maruti suzuki ciaz interior

സെഗ്‌മെന്റില്‍ ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ തുടങ്ങിയ മോഡലുകളുമായാണ് സിയാസ് മത്സരിക്കുന്നത്. എതിരാളികള്‍ എല്ലാം തന്നെ നൂതന സാങ്കേതികവിദ്യയും കൂടുതല്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്ന സമയത്ത് പതിവ് അപ്ഡേറ്റുകളുടെ അഭാവം സിയാസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രമല്ല ഡീസല്‍ എഞ്ചിന്റെ അഭാവവും സിയാസിന്റെ വില്‍പ്പന കുറയാന്‍ ഒരു കാരണമായിട്ടുണ്ട്.

പരമാവധി 105PS പവറും 138Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന K15 സ്മാര്‍ട്ട് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 5-സ്പീഡ് MT, 4-സ്പീഡ് AT എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. മാനുവല്‍ പതിപ്പ് ലിറ്ററിന് 20.65 കിലോമീറ്റര്‍ വരെയും ഓട്ടോമാറ്റിക് പതിപ്പ് ലിറ്ററിന് 20.04 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

maruti suzuki ciaz seat

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ഉള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍. സിയാസില്‍ 20-ലധികം സുരക്ഷാ സവിശേഷതകള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവ കാറിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) തുടങ്ങിയ സവിശേഷതകളും കാറില്‍ ലഭ്യമാകും. 11.14 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Thursday, March 13, 2025, 10:44 [IST]
English summary
Maruti suzuki ciaz sales report february 2025 registered 128 percentage yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X