വെബ്സൈറ്റിലുണ്ട് നെക്സയുടെ ഷോറൂമിൽ ഇല്ല! CIAZ-ന് നവംബറിൽ കിട്ടിയത് വട്ടപൂജ്യം

ഇന്ത്യൻ വിപണിയിൽ ഒരു കാലത്ത് ഏറെ ജനപ്രിയമായിരുന്ന പ്രീമിയം സെഡാൻ മോഡലാണ് മാരുതി സുസുക്കി സിയാസ്. മാരുതിയുടെ നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് ഈ വാഹനം വിപണിയിലെത്തിയിരുന്നത്. ഹ്യുണ്ടായി വെർണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ തുടങ്ങിയ സെഡാൻ മോഡലുകളുമായി മത്സരിച്ച സിയാസ് 2014-ലാണ് ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി അവതരിപ്പിച്ചത്. തുടക്കത്തിൽ മികച്ച വിൽപ്പന നേടാൻ ഇതിന് സാധിച്ചുവെങ്കിലും പുത്തൻ വാഹനം വാങ്ങാൻ വരുന്നവരുടെ താൽപ്പര്യങ്ങളിൽ വന്ന മാറ്റങ്ങൾ സിയാസിന് തിരിച്ചടിയായിട്ടുണ്ട് എന്ന് വേണം കരുതാൻ. ഈ വർഷം നിർത്തലാക്കിയത് കൊണ്ട് തന്നെനവംബർ മാസത്തിൽ സ്റ്റോക്കുളള ഒരു മോഡലുകൾ പോലും വിറ്റു പോയില്ല.

സെഡാൻ കാറുകളിൽ നിന്ന് എസ്‌യുവികളിലേക്ക് ജനങ്ങൾ കൂടുതലായി തിരിഞ്ഞതോടെ, സിയാസിന്റെ വിൽപ്പന ഗണ്യമായി കുറഞ്ഞു. പുതിയ മത്സര മോഡലുകളുടെ കടന്നുവരവും, മോഡലിന് ആവശ്യമായ അപ്ഡേറ്റുകൾ യഥാസമയം നൽകാതിരുന്നതും സിയാസിന്റെ തകർച്ചയ്ക്ക് പ്രധാന കാരണങ്ങളായി മാറിയിട്ടുണ്ട് എന്ന് വേണ കരുതാൻ.

Maruti Suzuki ciaz

നിലവിലെ വിപണി റിപ്പോർട്ടുകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിടുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യൻ വിപണിയിൽ ഒരു മാരുതി സുസുക്കി സിയാസ് പോലും വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. 2024 നവംബറിൽ 597 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്ത്, 2025 നവംബറിലും ഒക്ടോബറിലും സിയാസ് വിൽപ്പന പൂജ്യമായിരുന്നു. റഷ്‌ലൈൻ തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിൽപ്പന റിപ്പോർട്ടുകളിൽ നിന്നാണ് ഇത് വ്യക്തമാകുന്നത്.

മാരുതി സുസുക്കി സിയാസ് ഏതാനും മാസങ്ങൾക്ക് മുൻപുതന്നെ വിൽപ്പന നിർത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു എങ്കിലും, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും ഈ മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, സിയാസിന്റെ അടിസ്ഥാന വേരിയന്റിന് 9.09 ലക്ഷം രൂപയും, ടോപ് എൻഡ് മോഡലിന് 11.89 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

Maruti Suzuki ciaz

സിയാസിന്റെ വിൽപ്പനയിൽ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും, മാരുതി സുസുക്കിയുടെ മറ്റൊരു ജനപ്രിയ സെഡാൻ മോഡലായ ഡിസൈർ ഓരോ മാസവും മികച്ച വിൽപ്പന നേട്ടം കൈവരിക്കുന്നത് കമ്പനിക്ക് ആശ്വാസം പകരുന്ന ഒന്നാണ്. ഈ പ്രീമിയം സെഡാൻ മോഡലിന്റെ വിപണിയിലെ ഭാവി എന്തായിരിക്കുമെന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.

103bhp പവറും 138Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകിയിരുന്നത്. 5-സ്പീഡ് മാനുവല്‍, 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഇത് ഓഫര്‍ ചെയ്തു. മികച്ച ഇന്ധനക്ഷമതയുള്ള ഒരു കാര്‍ ആയിരുന്നു സിയാസ്. സെഡാനിന്റെ മാനുവല്‍ പതിപ്പ് ലിറ്ററിന് 20.65 കിലോമീറ്റര്‍ വരെയും ഓട്ടോമാറ്റിക് പതിപ്പ് 20.04 കിലോമീറ്റര്‍ വരെയും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു

മാരുതി സിയാസില്‍ 20-ലധികം സുരക്ഷാ സവിശേഷതകള്‍ ലഭ്യമായിരുന്നു. ഹില്‍-ഹോള്‍ഡ് അസിസ്റ്റ് സിസ്റ്റവും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമുമാണ് (ഇഎസ്പി) ഏറ്റവും അവസാനത്തെ അപ്‌ഡേറ്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തിയത്. ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) തുടങ്ങിയവയാണ് കാറില്‍ ലഭ്യമായ മറ്റ് സുരക്ഷ സവിശേഷതകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 13, 2025, 12:38 [IST]
English summary
Maruti suzuki ciaz sales zero units india all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X