മാറ്റുള്ളവർ മുക്രയിട്ടാലും മാരുതിക്കൊപ്പം വരില്ല; ഡിസംബറിലും വിജയക്കൊടി നാട്ടി ഇന്തോ ജാപ്പനീസ് ബ്രാൻഡ്

കഴിഞ്ഞ വർഷം പൊതുവേ ഇന്ത്യൻ വാഹന വിപണിയ്ക്ക് വല്യ തട്ടുകേടുകളും പങ്കപ്പാടുകളും ഒന്നുമില്ലാതെ പല നിർമ്മാതാക്കളും വളർച്ചയുടെ പാതയിലാണ്. അക്കൂട്ടത്തിൽ അന്നും ഇന്നും മുൻപന്തിയിലാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി. 2024 ഡസംബറിലും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) ഉയർന്ന നേട്ടം കൈവരിച്ചു. മൊത്തം 1,78,248 യൂണിറ്റ് വിൽപ്പനയാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈ കണക്കുകളിൽ 1,32,523 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും ടൊയോട്ടയ്ക്ക് വിറ്റ 8,306 യൂണിറ്റുകളും കയറ്റുമതിയിൽ വിറ്റഴിച്ച 37,419 യൂണിറ്റുകളും ഉൾപ്പെടുന്നു. ഇതുവരെ ഉള്ളതിൽ വെച്ച് എക്കാലത്തെയും ഉയർന്ന പ്രതിമാസ എക്സ്പോർട്ട് നിരക്കുകളാണ് ഇവ എന്നതും ശ്രദ്ധേയമാണ്. മാരുതി സുസുക്കി ഇന്തയ്ക്കു പുറത്തും കൂടുതൽ ജനപ്രീതി ആർജിച്ചു വരുന്നു എന്നതിന് തെളിവാണിത്.

ആൾട്ടോ, എസ് -പ്രസ്സോ തുടങ്ങിയ മോഡലുകൾ അവതരിപ്പിക്കുന്ന മിനി സെഗ്‌മെൻ്റിൽ, 2023 ഡിസംബറിൽ വിറ്റഴിച്ച വെറും 2,557 യൂണിറ്റുകളിൽ നിന്ന് 2024 ഡിസംബറിൽ 7,418 യൂണിറ്റുകളിലേക്ക് വിൽപന ഉയർന്നു എന്നത് ശ്രദ്ധേയമാണ്. ബലെനോ, സ്വിഫ്റ്റ്, വാഗൺആർ, ഡിസയർ തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടുന്ന കോംപാക്റ്റ് സെഗ്‌മെൻ്റിൽ ഒരു വർഷം മുമ്പുള്ള 45,741 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാസം 54,906 യൂണിറ്റുകൾ വിറ്റഴിച്ച് കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചു.

ഈ വിഭാഗത്തിലെ സാമ്പത്തിക വർഷം ഇതുവരെയുള്ള വിൽപ്പന 5,48,648 യൂണിറ്റിലെത്തി, എന്നാൽ മുൻ വർഷത്തെ 610,011 യൂണിറ്റുകളിൽ നിന്ന് നേരിയ ഇടിവ് ഇവിടെ കാണിക്കുന്നു, കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ മാരുതിയുടെ സിയാസ് ഫുൾസൈസ് പ്രീമിയം സെഡാണ് 464 യൂണിറ്റുകളുടെ വിൽപ്പന കൈവരിച്ചു.

മാരുതി സുസുക്കിയുടെ മോഡൽ നിരയുടെ പ്രധാന ഘടകമായ യൂട്ടിലിറ്റി വാഹനങ്ങൾ, 2024 ഡിസംബറിൽ 45,957 യൂണിറ്റുകളിൽ നിന്ന് 55,651 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് അതിശക്തമായ പ്രകടനം തന്നെ തുടർന്നു എന്ന് നിസംശയം പറയാം. ബ്രെസ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് തുടങ്ങിയ മോഡലുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് അടിവരയിടുന്ന തരത്തിലാണ് സാമ്പത്തിക വർഷത്തിലെ യുവി(UV) വിൽപ്പന. നിലവിൽ ഇത് 5,28,963 യൂണിറ്റായി ഉയർന്നു എന്നതും ശ്രദ്ധേയമാണ്.

മാരുതിയുടെ ഐതിഹാസിക മോഡലായ ഒമ്നിയെ മാറ്റിസ്ഥാപിച്ച ഇക്കോ ഈ കഴിഞ്ഞ ഡിസംബറിൽ 11,678 യൂണിറ്റുകളുടെ വിൽപ്പന നേടി, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 10,034 യൂണിറ്റുകളായിരുന്നു എന്നതുമായി മാറ്റുരയ്ക്കുമ്പോഴും ഇവിടേയും നേട്ടം തന്നെയാണ്. കൂടാതെ സൂപ്പർ കാരി എന്ന ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ ഈ മാസം 2,406 യൂണിറ്റുകളുടെ വിൽപ്പനയും രേഖപ്പെടുത്തി.

മുകളിൽ സൂചിപ്പിച്ചതു പോലെ 2024 ഡിസംബറിൽ കയറ്റുമതി/ എക്സ്പോർട്ടിന്റെ കാര്യത്തിൽ 37,419 യൂണിറ്റുകളോടെ മാരുതി സുസുക്കിയുടെ പെർഫോമെൻസ് പുതിയ ഉയരങ്ങളിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഗണ്യമായ വർധനവാണ് ഉണ്ടായത്. സാമ്പത്തിക വർഷത്തിലെ കയറ്റുമതി 2,47,496 യൂണിറ്റായിരുന്നു എന്നതും ശ്രദ്ധിക്കണം.

രണ്ട് ബാറ്ററി ഓപ്ഷനുകളോടെ ഉടൻ പുറത്തിറക്കുന്ന e-വിറ്റാരയുടെ നിർമ്മാണ കേന്ദ്രമായി ഇന്ത്യ പ്രവർത്തിക്കും എന്നതിനാൽ ഇത് ഇനിയും വർധിക്കും എന്ന കാര്യത്തിലും സംശയമില്ല. 2025 -ന്റെ കാര്യത്തിലും മാരുതി സുസുക്കിയ്ക്കു വ്യക്തമായ പ്ലാനുകളാണുള്ളത്. കൂടാതെ പുത്തൻ ഹൈബ്രിഡ് സിസ്റ്റത്തോടെ ഇന്ത്യയിൽ വലിയ കോളിളക്കം സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

More from DriveSpark

Article Published On: Thursday, January 2, 2025, 15:22 [IST]
English summary
Maruti suzuki clocks over 30 percent sales growth in 2024 december
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X