മാരുതിയെ ഇനി പിടിച്ചാൽ കിട്ടില്ല; വർഷം 26 ലക്ഷം വണ്ടികൾ ഇനി ഹരിയാനയിൽ നിന്ന് ഇറക്കും

വിൽപ്പനയിൽ മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ് മാരുതി സുസുക്കി എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാൽ ഇപ്പോൾ കനത്ത മത്സരം നടക്കുകയാണ്. ഇന്ത്യൻ ബ്രാൻഡുകളെ പിന്നിലാക്കാൻ വിദേശ ബ്രാൻഡുകൾ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എതിരെ മത്സരിക്കാൻ ആളുണ്ടെങ്കിലെ ഒരു രസമുളളു എന്നതാണ് മാരുതിയുടെ പോളിസി എന്ന് തോന്നുന്നു. എതിരാളികളെ മലർത്തിയടിക്കാൻ പുതുതായി ഹരിയാനയിൽ ഉദ്ഘാടനം ചെയ്ത പ്ലാൻ്റിൽ നിർമാണം ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഇതോടെ കമ്പനിയുടെ വാർഷിക ഉത്പാദനം 2.6 മില്യണിലേക്ക് എത്തും. തുടക്കത്തിൽ മാരുതി സുസുക്കി ബ്രെസ്സയായിരിക്കും പുതിയ പ്ലാൻ്റിൽ നിർമിക്കുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2022-ലാണ് ഹരിയാന സർക്കാരിൽ നിന്ന് 2131 കോടി രൂപയ്ക്ക് 800 ഏക്കർ സ്ഥലം മാരുതി സുസുക്കി വാങ്ങിയത്. അടുത്ത അഞ്ച് വർഷം കൊണ്ട് ആഗോളതലത്തിൽ 33 ശതമാനത്തിൻ്റെ വർധനവ് അതായത് 4.2 മില്യൺ വാഹനങ്ങളുടെ വിൽപ്പന എന്നതാണ് സുസുക്കിയുടെ ലക്ഷ്യം. ഒരു കുടുംബത്തിൽ ആദ്യമായി ഒരു വാഹനം വാങ്ങാൻ തീരുമാനിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ബ്രാൻഡാണ് മാരുതു സുസുക്കി. അതാണ് ജനങ്ങൾക്കിടയിലെ മാരുതിയുടെ ഡിമാൻ്റ്.

26

കമ്പനി കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന ഒരു വിവരം പുറത്ത് വിട്ടിരുന്നു. 2025 ഏപ്രിലോടെ സിയാസ് പൂര്‍ണമായി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണ് എന്നതായിരുന്നു അത്. ജനങ്ങള്‍ എസ്‌യുവികള്‍ക്ക് പിറകെ പോകാന്‍ തുടങ്ങിയതോടെ മിഡ്‌സൈസ് സെഡാനുകളുടെ ഡിമാന്‍ഡ് കുറഞ്ഞു എന്നതാണ്. 2015-ല്‍ ഇന്ത്യയിന്‍ കാര്‍ വിപണിയില്‍ സെഡാനുകളുടെ വിഹിതം 20 ശതമാനമായിരുന്നു.

എന്നാല്‍ 2024-ല്‍ എത്തിയപ്പോള്‍ അത് പകുതി കുറഞ്ഞ് 10 ശതമാനമായി കുറഞ്ഞു. ഇന്ത്യയില്‍ നിലവില്‍ വില്‍ക്കുന്നതില്‍ 50 ശതമാനത്തിലധികവും എസ്‌യുവികളാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 97,466 മിഡ്‌സൈസ് സെഡാന്‍ വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയത്. ഇത് സിയാസിനെയും ബാധിച്ചു. സിയാസിന്റെ സമീപകാലത്തെ വില്‍പ്പന പ്രകടനം ഒട്ടും ആശാവഹമായിരുന്നില്ല.

2024 ഒക്‌ടോബറില്‍ 659 യൂണിറ്റുകളും നവംബറില്‍ 597 യൂണിറ്റുകളും ഡിസംബറില്‍ 464 യൂണിറ്റുകളുമായിരുന്നു വില്‍പ്പന. ജര്‍മന്‍ സാങ്കേതികവിദ്യയും 5 സ്റ്റാര്‍ സുരക്ഷയും മോഡേണ്‍ ഫീച്ചറുകളുമായി വരുന്ന സ്ലാവിയക്കും വെര്‍ട്ടിസിനും ഒപ്പമെത്താന്‍ വെര്‍ണയും സിറ്റിയും സമീപകാലത്ത് അപ്‌ഡേറ്റിന് വിധേയമായിരുന്നു. എന്നാല്‍ സിയാസ് 2018-ലാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത്.

എതിരാളികള്‍ ADAS, സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ എന്നിവ ഉപയോഗിച്ച് അവരുടെ മോഡലുകള്‍ അപ്ഡേറ്റ് ചെയ്തപ്പോള്‍ സിയാസില്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ മാത്രമാണുള്ളത്. ഇക്കാരണത്താല്‍ പല ഉപഭോക്താക്കളും മറ്റ് മോഡലുകളിലേക്ക് തിരിയുകയും വില്‍പ്പന കുറയുകയും ചെയ്തു.

സിയാസിനായി സ്വന്തമായി വികസിപ്പിച്ചെടുത്ത 1.5 DDiS ഡീസല്‍ എഞ്ചിന്‍ പുറത്തിറക്കിയതിന് ഒരു വര്‍ഷത്തിന് ശേഷം 2020-ല്‍ പുതിയ BS VI എമിഷന്‍ മാനദണ്ഡങ്ങള്‍ കാരണം നിര്‍ത്തലാക്കേണ്ടി വന്നു. മലിനീകരണ നിയരന്തണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് കാരണം ഡീസല്‍ എഞ്ചിന്‍ ഒഴിവാക്കിയതോടെ 1.5 ലിറ്റര്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രമാസണ് സിയാസ് ലഭ്യമായത്. പക്ഷേ എന്തൊക്കെ പോരായ്മകൾ പറഞ്ഞാലും ഇന്ത്യക്കാരുടെ ആദ്യ ചോയിസ് മാരുതി തന്നെ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, February 25, 2025, 17:56 [IST]
English summary
Maruti suzuki commenced production in kharkhoda plant in haryana details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X