ഇതൊക്കെ ഇങ്ങ് വന്നാല്‍ മാര്‍ക്കറ്റ് നിന്ന് കത്തും! ഒന്നും രണ്ടുമല്ല മാരുതിഎത്തിച്ചത് 7 കണ്‍സെപ്റ്റ് കാറുകള്‍

പുത്തന്‍ കാറുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് വാഹന നിര്‍മാതാക്കള്‍ അവയുടെ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. കണ്‍സെപ്റ്റ് പതിപ്പുകള്‍ എന്നാണ് ഇവയെ വിളിക്കാറ്. 2025 ഓട്ടോ എക്‌സ്‌പേയിലൂടെ മാരുതി സുസുക്കി 7 കണ്‍സെപ്റ്റ് വാഹനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ബ്രെസ, സ്വിഫ്റ്റ്, ഇന്‍വിക്‌റ്റോ, ജിംനി, ഗ്രാന്‍ഡ് വിറ്റാര, ഫ്രോങ്ക്‌സ്, ഡിസയര്‍ എന്നിവയുടെ കണ്‍സെപ്റ്റ് പതിപ്പുകളാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത നവീകരിച്ച എക്സ്റ്റീരിയറുകളും ഇന്റീരിയറുകളും ഉള്‍ക്കൊള്ളിച്ചാണ് അവ വരുന്നത്. അവയെ കുറിച്ച് വിശദമായി വായിക്കാം.

'കാര്‍സ്' മൂവി സീരീസിന്റെ ആരാധകരെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സ്വിഫ്റ്റ് ചാമ്പ്യന്‍സ് കണ്‍സെപ്റ്റ് ആണ് 2025 ഓട്ടോ എക്‌സ്‌പോയിലെ മാരുതി പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ശ്രദ്ധേയമായ ഡെക്കലുകള്‍, ഡാര്‍ക്ക് അലോയ് വീലുകള്‍, ആകര്‍ഷകമായ സ്പോയിലര്‍ എന്നിവയാല്‍ ആകര്‍ഷകമാണ് ഈ കാറിന്റെ ലുക്ക്‌സ്. കാര്‍ ഫ്രാഞ്ചൈസിയുടെ ഐക്കണിക് ഹീറോയെ ഇവ ജീവസുറ്റതാക്കി മാറ്റി.

maruti concept cars showcased at auto expo

അടുത്തത് ലൈഫ് സ്‌റ്റൈല്‍ ഓഫ് റോഡറായ ജിംനിയുടെ ഊഴമായിരുന്നു. ഓഫ്-റോഡ് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിംനി കോണ്‍ക്വറര്‍ കണ്‍സെപ്റ്റ്. ഓഫ്-റോഡ് ഗിയര്‍, ബോള്‍ഡ് ഗ്രാഫിക്‌സ്, എല്ലാ ഭൂപ്രദേശങ്ങള്‍ക്കും അനുയോജ്യമായ ടയറുകള്‍ എന്നിവ ഉപയോഗിച്ച് ഈ എസ്‌യുവിക്ക് ആകര്‍ഷകമായ ഒരു മാറ്റ് ഫിനിഷ് അവതരിപ്പിക്കുന്നു. ജിംനിയുടെ ഈ പതിപ്പ് സ്‌റ്റൈലും ഫംഗ്ഷനാലിറ്റിയും സംയോജിപ്പിച്ച് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ഒരു ഓപ്ഷനായി മാറ്റുന്നു.

മാരുതി സുസുക്കിയുടെ ജനപ്രിയ സബ് കോംപാക്ട് സെഡാനായ ഡിസയറിന്റെ അര്‍ബന്‍ ലക്‌സ് കണ്‍സെപ്റ്റാണ് ഓട്ടോ എക്‌സ്‌പോയില്‍ എത്തിച്ചത്. മുമ്പില്‍ നിന്ന് പിന്നില്‍ വരെ കാറിന്റെ രൂപമാറ്റം വരുത്തുന്നതിനായി ശ്രദ്ധേയമായ ആക്‌സസറികള്‍ നല്‍കിയിട്ടുണ്ട്. സബ് കോംപാക്ട് സെഡാന്റെ രൂപകല്‍പ്പനയില്‍ സൂക്ഷ്മവും ശ്രദ്ധേയമായതുമായ പുരോഗതി കാണിക്കുന്നുണ്ട്.

maruti grand vitara adventure concept

ഇതിനു വിപരീതമായ മാറ്റങ്ങളാണ് ഗ്രാന്‍ഡ് വിറ്റാര മിഡ്‌െൈസസ് എസ്‌യുവിക്ക് ലഭിക്കുന്നത്. 'അഡ്വഞ്ചര്‍' കണ്‍സെപ്റ്റ് ഫാമിലി എസ്‌യുവിയെ മിലിട്ടറി ഗ്രീന്‍ ഹ്യൂസും മൗണ്ടയിന്‍ ഗ്രാഫിക്‌സും ഉപയോഗിച്ച് പുനര്‍നിര്‍വചിക്കുന്നു. ഇതിന് ബ്ലാക്ക് ഡീറ്റെയിലിംഗുകള്‍ കൂടി ചേരുന്നതോടെ അഡ്വഞ്ചര്‍ ലുക്ക് പൂര്‍ണമാകുന്നു. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഒരു കണ്‍സെപ്റ്റ് പതിപ്പും ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ചു.

സില്‍വര്‍ ഫിനിഷില്‍ വരുന്ന കാറിന് സ്‌ട്രൈക്കിംഗായ ഡീക്കലുകളും ഹൈലൈറ്റുകളും എനര്‍ജറ്റിക്കായ രൂപം സമ്മാനിക്കുന്നു. ബ്രെസ പവര്‍പ്ലേ കണ്‍സെപ്റ്റും അതുപോലെ കാഴ്ചക്കാരുടെ ശ്രദ്ധ കവരും. സബ് 4 മീറ്റര്‍ എസ്‌യുവിക്ക് യുവത്വം തുളുമ്പുന്ന ഓറഞ്ച് നിറം സമ്മാനിച്ചിട്ടുണ്ട്. ഡോറുകളിലുടനീളം 'ബ്രെസ' ബ്രാന്‍ഡിംഗ് നല്‍കിയിരിക്കുന്നു.

maruti invicto executive concept

പ്രീമിയം എംപിവിയായ ഇന്‍വിക്‌റ്റോക്കും പുതിയ പതിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്‍വിക്‌റ്റോ എംപിവിയുടെ ആഡംബര ക്യാബിനിന്റെ ലെവല്‍ ഓള്‍ ബീജ് നിറം നല്‍കി ഉയര്‍ത്തിയിരിക്കുന്നു. ആഡംബര സുഖസൗകര്യങ്ങളും ഫീച്ചറുകളും സമ്മാനിച്ച് ലക്ഷ്വറി കാര്‍ തിരയുന്ന ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള മാരുതിയുടെ ശ്രമങ്ങളാണ് ഇതില്‍ കാണാനാകുക.

ഉപസംഹാരമായി 2025 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സുസുക്കി പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് കാറുകളുടെ ശ്രേണി വൈവിധ്യമാര്‍ന്ന അഭിരുചികള്‍ നിറവേറ്റുന്നതിനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. സ്‌പോര്‍ട്ടി, അഡ്വഞ്ചര്‍ മോഡലുകള്‍ മുതല്‍ ആഡംബരം തുളുമ്പുന്ന മോഡലുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. സ്‌പോര്‍ട്ടി സ്വിഫ്റ്റ് ചാമ്പ്യന്‍സ് കണ്‍സെപ്റ്റ്, പരുക്കന്‍ ലുക്കിലുള്ള ജിംനി കോണ്‍ക്വറര്‍, പ്രീമിയം റിച്ച് ലുക്കിലുള്ള ഇന്‍വിക്‌റ്റോ എക്‌സിക്യൂട്ടീവ് തുടങ്ങിയ ഓഫറുകളുമായി മാരുതി സുസുക്കി എല്ലാവരെയും പരിഗണിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഈ കണ്‍സെപ്റ്റ് കാറുകളില്‍ ചിലതെങ്കിലും പ്രൊഡക്ഷന്‍ രൂപം പ്രാപിച്ചാല്‍ വാഹനപ്രേമികള്‍ക്ക് അത് പെരുന്നാള്‍ ആയിരിക്കും. എന്നിരുന്നാലും ഈ മാറ്റങ്ങള്‍ വെറും റാപ്പുകളും ഡീലര്‍ ആഡ്-ഓണുകളും മാത്രമായി മാറുകയാണെങ്കില്‍ അതുകൊണ്ട് വലിയ മെച്ചങ്ങള്‍ ഉണ്ടാകുകയില്ല. ഏതായാലും എല്ലാ കണ്‍സെപ്റ്റുകളും നിര്‍മാണത്തിന് കയറാറില്ല. എന്നിരുന്നാലും ഇവ പ്രൊഡക്ഷന്‍ രൂപം പ്രാപിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 20, 2025, 11:43 [IST]
English summary
Maruti suzuki displayed 7 concept cars at auto expo 2025 with upgraded exterior interior designs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X