ലാലേട്ടനെ പോലെ തിരിച്ചുവന്ന് സെഡാനുകള്‍! അടിച്ചത് ഫസ്റ്റ് തന്നെ, ക്രെറ്റ വീണത് നാലിലേക്ക്

നിലവില്‍ ഇന്ത്യയില്‍ പാസഞ്ചര്‍ കാര്‍ വില്‍പ്പനയുടെ പകുതിയോളം സംഭാവന ചെയ്യുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). അങ്ങിനെ വരുമ്പോള്‍ ഒരുകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയിരുന്ന സെഡാന്‍, ഹാച്ച്ബാക്ക് മോഡലുകളുടെ വില്‍പ്പന നന്നേ കുറഞ്ഞുവെന്ന് തന്നെയാണ്. 2025 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഹ്യുണ്ടായി പുറത്തിറക്കുന്ന കോംപാക്ട് എസ്‌യുവിയായ ക്രെറ്റയായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന കാര്‍ മോഡല്‍. ഹിറ്റ് മലയാളം സിനിമയായ തട്ടത്തിന്‍ മറയത്തിലെ ഡയലോഗ് കടമെടുത്താല്‍ സെഡാനുകളുടെ മൊഞ്ച് അങ്ങനൊന്നും പൊയ്‌പ്പോകൂലെന്നാണ് 2025 മെയ് മാസത്തിലെ സെയില്‍സ് ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏറെ കാലത്തിന് ശേഷം ഒരു സെഡാന്‍ മോഡല്‍ രാജ്യത്തെ നമ്പര്‍ 1 കാര്‍ ആയി മാറി. ലാലേട്ടന്‍ മോളിവുഡില്‍ നടത്തിയതിന് സമാനമായ തിരിച്ചുവരവ് സെഡാനുകള്‍ക്ക് സമ്മാനിച്ച് മറ്റാരുടെയുമല്ല മാരുതിയുടെ സ്വന്തം മോഡലുകളില്‍ ഒന്നാണ്. അത് ഏതാണെന്നും പോയ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകള്‍ ഏതൊക്കെയാണെന്നും നമുക്ക് വിശദമായി നോക്കാം.

maruti suzuki dzire side

കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയത് ടാറ്റ നെക്‌സോണ്‍ ആണ്. 13,096 യൂണിറ്റുകള്‍ വിറ്റഴിച്ച് നെക്‌സോണ്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. 12 മാസം മുമ്പ് നെക്‌സോണിന്റെ വില്‍പ്പന 11,457 യൂണിറ്റായിരുന്നു. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഡിമാന്‍ഡ് കൂടി വരുന്നതായി ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം.

പോയ മാസം ടോപ് 10 കാറുകളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് മറ്റൊരു ടാറ്റ കാര്‍ ആണ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്ന പഞ്ച് ആണ് അത്. 2025 മെയില്‍ പഞ്ചിന് 13,133 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. എന്നാല്‍ 2024 മെയ് മാസത്തില്‍ പഞ്ചിന്റെ വില്‍പ്പന 18,949 യൂണിറ്റായിരുന്നു. വില്‍പ്പന ഇടിവ് 31 ശതമാനത്തോളമാണ്.

tata punch

2025 മെയ് മാസത്തില്‍ 13,584 യൂണിറ്റ് വില്‍പ്പനയുമായി മാരുതിയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോങ്ക്‌സ് എട്ടാമതെത്തി. 2024 മെയിലെ 12,681 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ വളര്‍ച്ച 7 ശതമാനമാണ്. മാരുതിയുടെ തന്നെ ടോള്‍ബോയ് ഹാച്ച്ബാക്കായ വാഗണ്‍ആര്‍ 13,949 യൂണിറ്റ് വില്‍പ്പനയുമായി ഏഴാമതുണ്ട്. എന്നാല്‍ 12 മാസം മുമ്പ് 14,492 പുതിയ ഉപഭോക്താക്കളെ ലഭിച്ചിരുന്ന കാറിന്റെ വില്‍പ്പന 4 ശതമാനം കുറഞ്ഞു.

2024 മെയ് മാസത്തില്‍ 19,393 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് വമ്പന്‍ ഇടിവ് നേരിട്ടു. 27 ശതമാനം ഇടിവോടെ കഴിഞ്ഞ മാസം സ്വിഫ്റ്റിന് 14,135 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാനായത്. പട്ടികയിലുള്ള ഏക മഹീന്ദ്ര മോഡലായ സ്‌കോര്‍പിയോ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ മഹീന്ദ്ര കഴിഞ്ഞ മാസം 14,401 യൂണിറ്റ് സ്‌കോര്‍പിയോ എസ്‌യുവികള്‍ വിറ്റു. 13,717 യൂണിറ്റായിരുന്നു 2024 മെയ് മാസത്തിലെ വില്‍പ്പന കണക്ക്.

hyundai creta

കഴിഞ്ഞ മാസത്തെ ബെസ്റ്റ് സെല്ലര്‍ മോഡല്‍ ആയ ഹ്യുണ്ടായി ക്രെറ്റ ഈ മാസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 14,860 യൂണിറ്റ് വില്‍പ്പനയാണ് ക്രെറ്റക്ക് നേടാനായത്. 12 മാസം മുമ്പ് 14,662 യൂണിറ്റായിരുന്നു കോംപാക്ട് എസ്‌യുവിയുടെ വില്‍പ്പന. ടോപ് 3 സ്ഥാനങ്ങളില്‍ മൂന്ന് മാരുതി കാറുകളാണ്. അവ മൂന്നും മൂന്ന് ബോഡിസ്‌റ്റൈലില്‍ ഉള്ളതാണെന്നതാണ് കൗതുകകരം.

2024 മെയ് മാസത്തില്‍ വിറ്റ 14,186 യൂണിറ്റില്‍ നിന്ന് കഴിഞ്ഞ മാസം വില്‍പ്പന 15,566 യൂണിറ്റാക്കി ഉയര്‍ത്തി മാരുതിയുടെ സബ് 4 മീറ്റര്‍ എസ്‌യുവിയായ ബ്രെസ മൂന്നാമതെത്തി. 10 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബ്രെസ നേടിയത്. പോയ മാസം രണ്ടാം സ്ഥാനം നേടിയത് മാരുതിയുടെ ജനപ്രിയ എംപിവിയായ എര്‍ട്ടിഗയാണ്. 16,140 പേരാണ് പുതിയ എര്‍ട്ടിഗ വാങ്ങാനായി കഴിഞ്ഞ മാസം മാരുതി ഷോറൂമില്‍ എത്തിയത്.

maruti ertiga

2024 മെയ് മാസത്തെ 13,893 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ 16 ശതമാനമാണ് 7 സീറ്റര്‍ കാറിന്റെ വാര്‍ഷിക വളര്‍ച്ച. എസ്‌യുവികളെ തറപറ്റിച്ച് കൊണ്ട് കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറായി മാറിയത് മാരുതിയുടെ സബ് കോംപാക്ട് സെഡാനായ ഡിസയര്‍ ആണ്. 2025 മെയ് മാസത്തില്‍ ഡിസയറിന്റെ 18,084 യൂണിറ്റുകളാണ് വിറ്റുപോയത്. 16,061 യൂണിറ്റുകള്‍ വിറ്റ 2024 മെയ് മാസത്തെ അപേക്ഷിച്ച് വളര്‍ച്ച 13 ശതമാനമാണ്.

2024 നവംബറില്‍ ഡിസയറിന് തലമുറ മാറ്റം സംഭവിച്ചിരുന്നു. 6.84 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ പുറത്തിറങ്ങിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് പ്രതിമാസം ശരാശരി 16,000 യൂണിറ്റിലധികം വില്‍പ്പന നേടാനാകുന്നുണ്ട്. ടാക്‌സി വില്‍പ്പനയും മോഡലിനെ സഹായിച്ചിട്ടുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ്‌ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടാനായതും കാറിന് ഗുണകരമായി മാറി. സെഡാന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 24.79 കിലോമീറ്റര്‍ മൈലേജ് പറയുമ്പോള്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോഗ്രാമിന് 33.73 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്.

More from DriveSpark

Article Published On: Thursday, June 5, 2025, 18:45 [IST]
English summary
Maruti suzuki dzire becomes indias best selling car may 2025 beating ertiga brezza creta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X