33 കിലോമീറ്റർ മൈലേജുളള സെഡാൻ വമ്പൻ വിലകുറവിൽ; ഈ മാസവും മാരുതിക്ക് ചാകര തന്നെ
എസ്‌യുവിയുടെ വരവോടെ തങ്ങളുടെ ഇമേജിന് ചെറിയ കോട്ടം തട്ടിയെങ്കിലും ഇപ്പോഴും വിൽപ്പനയിൽ ഒരുപാട് പിന്നിൽ പോയിട്ടില്ല സെഡാൻ കാറുകൾ.അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ മാരുതി സുസുക്കിയുടെ ഡിസയറിന് ലഭിക്കുന്ന ജനപ്രീതിയും ഡിമാൻ്റും. ഇപ്പോഴിതാ ഡിസംബർ മാസത്തിൽ സെഡാൻ മോഡലിന് കിടിലൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാരുതി ഡിസയറിന്റെ എല്ലാ വേരിയൻ്റുകൾക്കും 10,000 രൂപയുടെ കിഴിവും 2,500 രൂപയുടെ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ചില മോഡലുകൾക്ക് സ്ക്രാപ്പേജ് ബോമസ് ലഭിക്കുന്നുണ്ടെങ്കിലും ഡിസയറിന് നിലവിൽ ബോണസൊന്നും ലഭിക്കുന്നില്ല. മാരുതി സുസുക്കി ഡിസയറിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കണേ.
സെഡാന്‍ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഡിസയര്‍. ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. 2025 ഒക്‌ടോബര്‍ മാസത്തിലും അത് പോലെ തന്നെ നവംബറിലും മാരുതി സുസുക്കി ഡിസയര്‍ മികച്ച വില്‍പ്പനയാണ് നേടിയത്. ആകര്‍ഷകമായ വിലയും മികച്ച മൈലേജുമാണ് ഡിസയറിനെ ഇന്നും വിപണിയിൽ പിടിച്ചു നിർത്തുന്ന പ്രധാന ഘടകങ്ങൾ.

ഇന്ത്യന്‍ വിപണിയില്‍ ഡിസയറിന്റെ പ്രാരംഭ വില 6.26 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 9.31 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ് ഇത്.എഞ്ചിൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു.

ബീജ്, ബ്ലാക്ക് നിറങ്ങള്‍ മനോഹരമായി ജോടിയാക്കിയിരിക്കുന്നഇൻ്റീരിയറാണ് കാറിന് ലഭിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് വുഡന്‍ ഫിനിഷ് നല്‍കിയിരിക്കുന്നു. ഡ്രൈവര്‍ക്ക് അനലോഗ് ഡിസ്‌പ്ലേയും ലഭിക്കുന്നുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
സേഫ്റ്റിയുടെ കാര്യത്തിലും ഡിസയര്‍ ഒട്ടും പിന്നിലല്ല കേട്ടോ. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ മാരുതി കാര്‍ ആണ് ഡിസയര്‍. 6 എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഈ കാറില്‍ ലഭ്യമാണ്. സെഗ്മെന്റില്‍ 360 ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലുകളിലൊന്നാണ് ഡിസയര്‍ എന്ന പ്രത്യേകതയുമുണ്ട്.

കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും ഒപ്പം 5 സ്റ്റാര്‍ സേഫ്റ്റിയും കൂടി ആയതോടെ ഡിസയറിന്റെ പോപ്പുലാരിറ്റി കൂടി. ഒപ്പം മാരുതിയുടെ വിശ്വാസ്യത കൂടി ആയതിനാല്‍ സെഗ്‌മെന്റില്‍ ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ഓറ തുടങ്ങിയ എതിരാളികളെ പിന്നിലാക്കാന്‍ ഡിസയറിന് സാധിച്ചു. ഡിസ്‌കൌണ്ട് ഓഫറുകൾ നഗരം അനുസരിച്ച് വ്യത്യാസപ്പെടുന്നതായിരിക്കുമെന്ന് പ്രത്യേകം ഓർമിക്കുമല്ലോ. കൂടാതെ സ്റ്റോക്ക് ലഭ്യതയെ ആശ്രയിച്ചാവും പരമാവധി ഓഫറുകൾ ലഭ്യമാവുക. കൃത്യമായ വിവരങ്ങൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി അരീന ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








