33.73Km മൈലേജുള്ള കാറിന്റെ വില 6.29 ലക്ഷം മുതല്‍! ദീപാവലിക്ക് ഇന്ത്യക്കാര്‍ ക്യൂ നിന്ന് വാങ്ങിയ കാര്‍ കണ്ടോ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഒഴുക്കിനെതിരെ നീന്തുന്നവരാണ് മാരുതി സുസുക്കി. പല വാഹന നിര്‍മാതാക്കളും പിന്തുടരുന്ന സ്ട്രാറ്റജിയല്ല മാരുതി പുറത്തെടുക്കാറുള്ളത്. രാജ്യം സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് പിന്നാലെ പായുന്നതിനാല്‍ പൊതുവേ സെഡാന്‍ ബോഡിസ്‌റ്റൈലിലുള്ള കാറുകളുടെ വില്‍പ്പന മന്ദഗതിയിലാണ്. എന്നാല്‍ ട്രെന്‍ഡിന് വിപരീതമായി മാരക വില്‍പ്പന നേടുന്ന ഒരു സെഡാന്‍ മോഡല്‍ ആണ് മാരുതി സുസുക്കി ഡിസയര്‍. സെഡാന്‍ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഡിസയര്‍. ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. 2025 ഒക്‌ടോബര്‍ മാസത്തിലും മാരുതി സുസുക്കി ഡിസയര്‍ മികച്ച വില്‍പ്പനയാണ് നേടിയത്.

2025 ഒക്‌ടോബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോഴും ഡിസയര്‍ ടോപ് 10 കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഉണ്ട്. ഗഡിവാഡി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഒക്ടോബറില്‍ 20,791 മാരുതി സുസുക്കി ഡിസയര്‍ കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം അതായത് 2024 ഒക്ടോബറില്‍, 12,698 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടിരുന്നത്. ശദ്ധേയമായ വളര്‍ച്ചയാണ് സബ് 4 മീറ്റര്‍ സെഡാന്‍ നേടിയത്.

maruti dzire

2024 ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് പോയ മാസം 8,093 യൂണിറ്റുകളുടെ വോളിയം വര്‍ധനവാണ് ഡിസയര്‍ രേഖപ്പെടുത്തിയത്. ഇത് 64% വാര്‍ഷിക വളര്‍ച്ചയാണ് അടയാളപ്പെടുത്തുന്നത്. ഈ നേട്ടം മാരുതി സുസുക്കി ഡിസയറിനെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശക്തമാക്കുന്നു. 2025 ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ആദ്യ 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ഡിസയര്‍ രണ്ടാം സ്ഥാനത്താണ്.

ടാറ്റ നെക്‌സോണ്‍ എസ്‌യുവിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 22083 യൂണിറ്റ് വില്‍പ്പനയുമായാണ് നെക്‌സോണ്‍ ഒന്നാമതെത്തിയത്. 2025 ഒക്‌ടോബര്‍ മാസത്തില്‍ നെക്‌സോണ്‍ 11.97 ശതാനം വിപണി വിഹിതം സ്വന്തമാക്കിയപ്പോള്‍ ഡിസയറിന്റെ വിഹിതം 11.27 ശതമാനമായിരുന്നു. ടോപ് 10 കാറുകളുടെ പട്ടികയിലുള്ള ഏക സെഡാനും ഡിസയര്‍ ആണ്. എസ്‌യുവി, എംപിവി, ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന കാറുകളാണ് മറ്റുള്ളവ.

പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയില്‍ വിജയിച്ച് നില്‍ക്കാന്‍ മാരുതി സുസുക്കി ഡിസയറിന് സാധ്യമാകുന്നതിന് പിന്നിലെ രണ്ട് പ്രധാനപ്പെട്ട കാരണങ്ങള്‍ ആകര്‍ഷകമായ വിലയും മികച്ച മൈലേജുമാണ്. ഇന്ത്യന്‍ വിപണിയില്‍ ഡിസയറിന്റെ പ്രാരംഭ വില 6.26 ലക്ഷം രൂപയാണ്. ടോപ്പ് വേരിയന്റിന് 9.31 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ് ഇത്.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്.

maruti dzire interior

5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. മുന്‍ഗാമിയില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായി കഴിഞ്ഞ വര്‍ഷം ഡിസയറിന്റെ ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കിയിരുന്നു.

ബീജ്, ബ്ലാക്ക് നിറങ്ങള്‍ മനോഹരമായി ഇഴചേര്‍ന്ന അകത്തളമാണ് കാറിന് ലഭിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് വുഡന്‍ ഫിനിഷ് നല്‍കിയിരിക്കുന്നു. ഡ്രൈവര്‍ക്ക് അനലോഗ് ഡിസ്‌പ്ലേയും ലഭിക്കുന്നുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

maruti dzire airbag

സുരക്ഷയുടെ കാര്യത്തിലും ഡിസയര്‍ ഒട്ടും പിന്നിലല്ല. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ മാരുതി കാര്‍ ആണ് ഡിസയര്‍. 6 എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഈ കാറില്‍ ലഭ്യമാണ്. സെഗ്മെന്റില്‍ 360 ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലുകളിലൊന്നാണ് ഡിസയര്‍.

കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും ഒപ്പം 5 സ്റ്റാര്‍ സേഫ്റ്റിയും കൂടി ആയതോടെ ഡിസയറിന്റെ പോപ്പുലാരിറ്റി കൂടി. ഒപ്പം മാരുതിയുടെ വിശ്വാസ്യത കൂടി ആയതിനാല്‍ സെഗ്‌മെന്റില്‍ ടാറ്റ ടിഗോര്‍, ഹ്യുണ്ടായി ഓറ തുടങ്ങിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഡിസയറിന് സാധിച്ചു. മാത്രമല്ല ട്രെന്‍ഡിനിടയിലും എസ്‌യുവികളില്‍ നിന്ന് ആയിരങ്ങളെ മാറ്റി ചിന്തിപ്പിച്ചിരിക്കുകയാണ് ഡിസയര്‍. ഹിന്ദുസ്ഥാന്‍ അംബാസഡറിന് ശേഷം ഇന്ത്യയില്‍ ഇത്രയധികം വില്‍പ്പന നേടുന്ന സെഡാന്‍ ഇല്ലെന്ന് തന്നെ പറയാം.

More from DriveSpark

Article Published On: Wednesday, November 12, 2025, 8:00 [IST]
English summary
Maruti suzuki dzire posted 20791 unit sales in 2025 october 64 per cent yoy growth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X