ഡിസയറില്‍ 1000 രൂപക്ക് പെട്രോള്‍ അടിച്ചാല്‍ 250KM ഓടുമോ? റിയല്‍-ലൈഫ് മൈലേജ് ടെസ്റ്റ് ഫലം അറിയാം

മാരുതി സുസുക്കിയുടെ സബ് 4 മീറ്റര്‍ സെഡാന്‍ ആയ ഡിസയര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ആദ്യം എസ്‌യുവികളെയടക്കം തറപറ്റിച്ച് 2025 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എന്ന നേട്ടം കാര്‍ സ്വന്തമാക്കി. ഇക്കഴിഞ്ഞ ആഴ്ച ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടി GNCAP റേറ്റിംഗ് ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നാലാം തലമുറ ഡിസയര്‍ സേഫ്റ്റിയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ആദ്യ മാരുതി കാറാണ്. ന്യൂജെന്‍ ഡിസയറിന്റെ പ്രത്യേകത സേഫ്റ്റി മാത്രമല്ല മൈലേജും കൂടിയാണ്.

ലിറ്ററിന് 25 കിലോമീറ്ററിലധികമാണ് ഡിസയറിന്റെ പെട്രോള്‍ വേരിയന്റുകളുടെ മൈലേജ് കമ്പനി അവകാശപ്പെടുന്നത്. ഈ ഒരു സാഹചര്യത്തില്‍ ജനപ്രിയ സെഡാനില്‍ 1000 രൂപയ്ക്ക് പെട്രോള്‍ നിറച്ചാല്‍ അത് 250 കിലോമീറ്റര്‍ ഓടുമോ എന്നറിയാന്‍ ഞങ്ങള്‍ ഒരു മൈലേജ് ടെസ്റ്റ് നടത്തി (Maruti Suzuki Dzire Mileage Test). പ്രായോഗിക തലത്തില്‍ ഡിസയറിന്റെ യഥാര്‍ത്ഥ മൈലേജ് നിര്‍ണയിക്കാന്‍ ഞങ്ങള്‍ നടത്തിയ ടെസ്റ്റിന്റെ ഫലം ചുവടെ വിശദമായി വായിക്കാം.

maruti suzuki dzire mileage test

മൈലേജ് അറിയുന്നതിന് മുമ്പ് ഈ കാറിനെ നമുക്ക് ഒന്ന് പരിചയപ്പെടാം. മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായ പുതുക്കിപ്പണിത ഒരു രൂപമാണ് പുതിയ ഡിസയറിന് ലഭിക്കുന്നത്. മുന്‍വശത്തെ ബോള്‍ഡ് ഗ്രില്ലും ഷാര്‍പ്പ് ഹെഡ്ലാമ്പുകളും പിന്നിലെ സ്‌റ്റൈലിഷ് ടെയില്‍ ലാമ്പുകള്‍ കാറിന്റെ മൊത്തത്തിലുള്ള ലുക്ക് മെച്ചപ്പെടുത്തുന്നു. സിറ്റി ഡ്രൈവുകള്‍ക്ക് അനുയോജ്യമായ വലിപ്പം മാത്രമുള്ളതിനാല്‍ ഇടുങ്ങിയ സ്ഥലങ്ങളിലൂടെയും ഇത് എളുപ്പത്തില്‍ കൊണ്ടുപോകാം.

യാത്രക്കാര്‍ക്ക് സുഖകരമായി പോകാന്‍ പറ്റിയ വിശാലമായ ക്യാബിനും ഡിസയറിന് ലഭിക്കുന്നു. സീറ്റുകള്‍ നന്നായി കുഷ്യന്‍ ചെയ്തിരിക്കുന്നതിനാല്‍ ദീര്‍ഘദൂര യാത്രകള്‍ ഒരിക്കലും മടുപ്പിക്കുന്നതാകില്ല. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെട്ട ഡാഷ്ബോര്‍ഡ് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. സ്റ്റിയറിംഗില്‍ നിന്ന് കൈ എടുക്കാതെ തന്നെ ഫംഗ്ഷനുകള്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന മള്‍ട്ടിഫംഗ്ഷനല്‍ സ്റ്റിയരിംഗ് വീലും സെഡാന് ലഭിക്കുന്നുണ്ട്.

maruti suzuki dzire interior

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ അത്യാവശ്യ ഡ്രൈവിംഗ് ഡാറ്റ പ്രദര്‍ശിപ്പിക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യാത്രാ സുഖം വര്‍ധിപ്പിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി ക്യാബിനിലുടനീളം സ്‌റ്റോറേജ് സ്‌പേസുകള്‍ ശ്രദ്ധാപൂര്‍വ്വം സ്ഥാപിച്ചിരിക്കുന്നു. 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്ന 5 സ്റ്റാര്‍ റേറ്റഡ് കാര്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.

1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഡിസയറിന് കരുത്ത് പകരുന്നത്. സിറ്റി ഡ്രൈവുകള്‍ക്കും ഇടയ്ക്കിടെയുള്ള ഹൈവേ ഡ്രൈവുകള്‍ക്കും മതിയായ പവര്‍ നല്‍കുന്ന എഞ്ചിന്‍ ആണ് ഇത്. എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AGS (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. ഡിസയറിന്റെ സുഗമമായ ഹാന്‍ഡ്‌ലിംഗും റെസ്‌പോണ്‍സീവ് സ്റ്റിയറിംഗും ടെസ്റ്റ് ഡ്രൈവില്‍ ഏറെ ആകര്‍ഷിച്ചു. മോശം റോഡ് സാഹചര്യങ്ങളില്‍ പോലും സസ്‌പെന്‍ഷന്‍ സജ്ജീകരണം മികച്ച് നില്‍ക്കുന്നതിനാല്‍ സുഖകരമായ യാത്ര ഉറപ്പാണ്.

maruti suzuki dzire 6 airbags

ഇനി പ്രധാന കാര്യത്തിലേക്ക് കടന്നാല്‍ ഞങ്ങളുടെ മൈലേജ് ടെസ്റ്റില്‍ മാരുതി സുസുക്കി ഡിസയര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കാറിന്റെ ടാങ്കില്‍ 10.56 ലിറ്റര്‍ ഇന്ധനം നിറച്ച് ഡല്‍ഹി എന്‍സിആറിലെ സിറ്റി റോഡുകളിലൂടെയും മിക്‌സഡ് ട്രാഫിക്കിലൂടെയായിരുന്നു മൈലേജ് ടെസ്റ്റ്. 1000 രൂപയ്ക്ക് പെട്രോള്‍ അടിച്ച കാര്‍ ഏകദേശം 250 കിലോമീറ്റര്‍ സൂരം സഞ്ചരിച്ചു. ഇതിലൂടെ കാര്‍ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. മൈലേജ് ടെസ്റ്റിന്റെ വീഡിയോ ചുവടെ നല്‍കുന്നുണ്ട്.

നല്ല മൈലേജും സുഖസൗകര്യങ്ങളുമുള്ള ഒരു വിശ്വസനീയമായ സെഡാനാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ മാരുതി ഡിസയര്‍ ഉറപ്പായും നിങ്ങളുടെ പരിഗണിക്കണം. സ്‌റ്റൈല്‍, കാര്യക്ഷമത, പ്രായോഗികത എന്നിവയുടെ സംയോജനം ഇതിനെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ പോരാളിയാക്കി മാറ്റുന്നു. നിലവില്‍ 6.84 ലക്ഷം രൂപ മുതലായ് ഡിസയറിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. 30+ കിലോമീറ്റര്‍ മൈലേജുള്ള സിഎന്‍ജി പതിപ്പും വില്‍പ്പനയിലുണ്ട്.

More from DriveSpark

Article Published On: Monday, June 16, 2025, 18:05 [IST]
English summary
Maruti suzuki dzire real world mileage test can it cover 250 km in 1000 rupees petrol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X