34Km മൈലേജുള്ള കാറിന് വില ₹6.29 ലക്ഷം മുതല്‍! ഷോറൂമിന് മുന്നില്‍ കാത്തുകിടന്ന് വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍
ചരക്കു സേവന നികുതിയിലെ (ജിഎസ്ടി) പരിഷ്‌കാരങ്ങളും നവരാത്രി ആഘോഷങ്ങളുമെല്ലാം കഴിഞ്ഞതിനാല്‍ 2025 സെപ്റ്റംബര്‍ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) ആധിപത്യമാണ്. ആദ്യ പത്തില്‍ അഞ്ചും എസ്‌യുവികളാണ്. ടോപ് 10 കാറുകളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ശ്രദ്ധിയില്‍ പെടുന്ന ഒരു സംഗതി ഇന്ത്യന്‍ വിപണിയില്‍ സെഡാന്‍ കാറുകളുടെ വില്‍പന മന്ദഗതിയിലായിരിക്കുമ്പോഴും മാരുതി സുസുക്കി ഡിസയര്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നുവെന്നതാണ്.
കഴിഞ്ഞ വര്‍ഷം തലമുറ മാറ്റം സംഭവിച്ച സബ് കോംപാക്ട് സെഡാന്‍ ഓരോ മാസവും മികച്ച വില്‍പ്പന നേടി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ എന്ന പദവി ഡിസയര്‍ നിലനിര്‍ത്തി.ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2025 സെപ്റ്റംബറില്‍ ഗണ്യമായ വില്‍പ്പന വര്‍ധനവാണ് ഡിസയര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പോയ മാസം മാരുതി സുസുക്കി 20,038 ഡിസയര്‍ കാറുകളാണ് വിറ്റഴിച്ചത്. 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് ഇരട്ടിയോട് അടുത്താണ് വില്‍പ്പന കൂടിയിരിക്കുന്നത്. 12 മാസം മുമ്പ് 10,853 യൂണിറ്റുകള്‍ മാത്രമായിരുന്നു ഡിസയറിന്റെ വില്‍പ്പന. ഒരു വര്‍ഷത്തിനിടെ 9,185 യൂണിറ്റുകളുടെ വര്‍ധനവാണ് മാരുതി ഡിസയര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
വാര്‍ഷികാടിസ്ഥാനത്തില്‍ മാരുതി ഡിസയര്‍ 85% വളര്‍ച്ച നേടി. 2025 സെപ്റ്റംബറില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ടോപ് 10 കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കി ഡിസയര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 22573 യൂണിറ്റുകളുടെ റെക്കോഡ് വില്‍പ്പനയുമായി ടാറ്റ നെക്‌സോണ്‍ എസ്‌യുവിയാണ് കഴിഞ്ഞ മാസത്തെ ബെസ്റ്റ് സെല്ലര്‍ പദവി നേടിയെടുത്തത്.

ഇന്ത്യന്‍ വിപണിയിലെത്തി വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഡിസയര്‍ ശ്രദ്ധേയമായ വളര്‍ച്ച നിലനിര്‍ത്താനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതിന്റെ വില തന്നെയാണ്. ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതോടെ നിലവില്‍ മാരുതി സുസുക്കി ഡിസയറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 6.26 ലക്ഷം രൂപയാണ്. ടോപ്പ് സ്‌പെക് വേരിയന്റിന് 9.31 ലക്ഷം രൂപയാണ് മുടക്കേണ്ടത്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങളാണ് ഇവ.
സബ് 4 മീറ്റര്‍ പെട്രോള്‍ കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതോടെ ഡിസയറിന് 85000 രൂപ വരെയാണ് കുറഞ്ഞത്. വില കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുന്ന ഒന്ന് മൈലേജ് ആണ്. കഴിഞ്ഞ വര്‍ഷം ഫെയ്സ്ലിഫ്റ്റിന് വിധേയമായ ശേഷം ഈ കാറിന്റെ ഇന്ധനക്ഷമത കൂടിയിട്ടുണ്ട്.

80 bhp പവറും 112 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍, 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം ഇണചേരുന്നു. കോംപാക്ട് സെഡാന്‍ ലിറ്ററിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ARAI പറയുന്നത്.
5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന വേരിയന്റിന് മൈലേജ് അല്‍പ്പം കുറയും. 24.79km/l ആണ് ഡിസയര്‍ മാനുവലിന്റെ മൈലേജ്. മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് ഒരു കിലോമീറ്ററിന് 33.73 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ARAI സാക്ഷ്യപ്പെടുത്തുന്നു. വില കുറവും മൈലേജ് കൂടുതലുമുള്ള ഈ കാര്‍ സേഫ്റ്റിയുടെ കാര്യത്തിലും ഒട്ടും നിരാശപ്പെടുത്തില്ല.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ ആദ്യ മാരുതി കാര്‍ ആണ് ഡിസയര്‍. ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷയായ ഭാരത് NCAP ക്രാഷ് ടെസ്റ്റിലും സെഡാന്‍ ഇതേ ഫലം ആവര്‍ത്തിച്ചു. കുറഞ്ഞ വിലയില്‍ കൂടുതല്‍ മൈലേജും സേഫ്റ്റിയും വാഗ്ദാനം ചെയ്താല്‍ പിന്നെ ഇന്ത്യക്കാര്‍ അതല്ലേ വാങ്ങു. ഇന്ത്യയില്‍ ഹ്യുണ്ടായി ഓറ, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍ തുടങ്ങിയ കാറുകളുമായാണ് ഡിസയര്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








