ശങ്കരൻ വീണ്ടും തെങ്ങുമ്മേൽ തന്നെ; പുത്തൻ ഡിസയറും ടാക്സി നമ്പർ പ്ലേറ്റിൽ ഇറങ്ങി

ജനപ്രിയ സെഡാനുകൾ ടാക്സി കുപ്പായമണിയുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണല്ലോ എംപിവിയായ ടൊയോട്ട ഇന്നോവ. പല തരം മേഖലകളിലാണ് ഇന്നോവ പ്രവർത്തിക്കുന്നത്. ടാക്സി, പ്രൈവറ്റ്,റെൻ്റ് എ കാർ അങ്ങനെ അങ്ങനെ. അത് പോലെ തന്നെ മാരുതി സുസുക്കിയുടെ മോഡലാണ് ഡിസയർ. ടാക്സി ഡ്രൈവർമാർക്ക് വേണ്ടി കമ്പനി തന്നെ ടൂർ എന്ന മോഡൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഡിസയർ അവതരിപ്പിച്ചപ്പോൾ കമ്പനി വാണിജ്യ ഉപയോഗത്തിനായി ഒരു മോഡൽ അവതരിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു വ്യക്തി തൻ്റെ ഡിസയർ ടാക്സി ആക്കിയിരിക്കുകയാണ്. രാജസ്ഥാനിൽ നിന്നുള്ള വാഹനമാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

യൂട്യൂബിലെ Raftaar 7811 എന്ന പേജിലാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. 16 വർഷങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ ഡിസയറിലേക്ക് തലമുറ മാറ്റവും ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളുമെല്ലാം കൊണ്ടുവരാൻ മാരുതി കാണിച്ച മിടുക്ക് പ്രത്യേകം എടുത്തു പറയേണ്ടതാണ്. വളഞ്ഞുരുണ്ട മേനിയഴകെല്ലാം പോയി പുതിയ ഡിസയറിനെ കൂടുതൽ ചതുരാകൃതിയിലുള്ള ഷേപ്പിലാണ് മാരുതി പണികഴിപ്പിച്ചിരിക്കുന്നത്.

സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും കാഴ്ച്ചയിൽ ഇരുവരും തമ്മിൽ യാതൊരു സാമ്യവുമില്ലെന്ന് തന്നെ പറയാം. ഇക്കാര്യത്തിന് പലരും മാരുതിക്ക് കൈയടി കൊടുക്കും. മുൻവശത്ത് നിന്ന് നോക്കുമ്പോൾ ഔഡി കാറുകളുടെ ടച്ച് പോലെയും തോന്നിയേക്കാം. വലിയ ഷഡ്ഭുജാകൃതിയിലുള്ള കറുത്ത ഗ്രില്ല് അടിപൊളിയായിട്ടുണ്ട്. ഇതിന് ചുറ്റും പൊതിഞ്ഞ എൽഇഡി ഹെഡ്‌ലൈറ്റുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഗ്രില്ലിൻ്റെ മുകൾ ഭാഗത്ത് ഒരു പിയാനോ ബ്ലാക്ക് ഇൻസേർട്ട് കൊടുത്തിരിക്കുന്നതും മനോഹരമായിട്ടുണ്ട്.

അതിനടിയിൽ പ്രവർത്തിക്കുന്ന ഒരു ക്രോം സ്ട്രിപ്പ് സുസുക്കി ബാഡ്ജിനെ ഹെഡ്‌ലൈറ്റുകളുമായി ബന്ധിപ്പിക്കുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പുതിയ ഡ്യുവൽ-ടോൺ 15 ഇഞ്ച് അലോയ് വീലുകളിലേക്കും കോണ്ടൂർഡ് ഡോർ പാനലുകളിലേക്കും ഫെൻഡറുകളിലേക്കുമായിരിക്കും കണ്ണ് ആകർഷിക്കപ്പെടുക. പുതിയ ഡിസയറിൻ്റെ പിൻഭാഗത്ത് ബൂട്ട് ലിഡിന്റെ മുകളിലായി സ്‌പോയിലർ പോലത്തെ ഘടകങ്ങളും കാണാം. നാലാം തലമുറ ഡിസയറിന് ആംഗുലർ ഇൻസെർട്ടുകളോട് കൂടിയ ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളാണ് നൽകിയിരിക്കുന്നത്.

സെഡാന്റെ ഇൻ്റീരിയർ ഡിസൈൻ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അനുകരിക്കുന്നുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഡാഷ്ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. Arkayms സൗണ്ട് സിസ്റ്റം കൊടുത്തിരിക്കുന്നതിനാൽ യാത്രകളിൽ സംഗീതാസ്വാദനം മികച്ചതാവും.

റിയർ എസി വെൻ്റുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, സെഗ്‌മെന്റ് ഫസ്റ്റ് ഇലക്ട്രിക് സിംഗിൾ-പാൻ സൺറൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞതാണ് പുതിയ ഡിസയറിൻ്റെ ഇന്റീരിയർ. ദീർഘദൂര യാത്രകൾക്ക് പോലും സൗകര്യപ്രദമായ സീറ്റിംഗ് ബീജ് അപ്‌ഹോൾസ്റ്ററിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. മൂന്ന് പേർക്ക് സുഖമായി പിൻസീറ്റിലിരിക്കാൻ മാത്രം സ്പേസും കോംപാക്‌ട് സെഡാനിൽ ഒരുക്കിയിട്ടുണ്ട്.

382 ലിറ്റർ ലഗേജ് സ്പേസാണ് ഡിസയറിനുള്ളത്. അതായത് ഒരു ട്രിപ്പിന് ഫാമിലിക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം കയറ്റാൻ യെവൻ മതിയാവും. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനത്തിൽ സ്റ്റാൻഡേർഡായി നിരവധി സുരക്ഷാ ഫീച്ചറുകളും മാരുതി കൊടുത്തിട്ടുണ്ട്. 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റിനും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയാണ് ഡിസയറിലെ സേഫ്റ്റി ഫീച്ചറുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 12, 2025, 16:50 [IST]
English summary
Maruti suzuki dzire taxi number plate this is the reason behind this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X