ഈ മാരുതി കാര്‍ കുട്ടപ്പനാക്കി ഇറക്കുന്നു... ഇനി 34 കി.മീ മൈലേജ് കിട്ടുമെന്ന്, വിലയും തുച്ഛം!

മാരുതി സുസുക്കിയുടെ കാറുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടാക്‌സിക്കാര്‍ക്കും പ്രിയപ്പെട്ടതാണ്. ഫ്‌ലീറ്റ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കമ്പനി തങ്ങളുടെ മോഡലുകള്‍ പേരുമാറ്റി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ നമ്പര്‍ 1 കോംപാക്ട് സെഡാന്‍ കാറാണ് മാരുതി സുസുക്കി ഡിസയര്‍. ഇത് ടൂര്‍ S എന്ന പേരില്‍ വാണിജ്യ വാഹനമായും വില്‍പ്പനക്കെത്തിക്കുന്നു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടാക്‌സി കാറുകളില്‍ ഒന്ന് കൂടിയാണ് ടൂര്‍ S. മാരുതി സുസുക്കി ഉടന്‍ തന്നെ വാണിജ്യ ഉപഭോക്താക്കള്‍ക്കായി പുതിയ 2025 ടൂര്‍ S ടാക്‌സി പുറത്തിറക്കാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി നോക്കാം.

കഴിഞ്ഞ വര്‍ഷം അവസാനം മാരുതി ഡിസയര്‍ സെഡാന്റെ പുതിയ തലമുറ പതിപ്പ് പുറത്തിറക്കിയിരുന്നു. പുതിയ എഞ്ചിന്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയുമായാണ് നാലാം തലമുറ ഡിസയര്‍ പുറത്തിറങ്ങിയത്. സേഫ്റ്റിയുടെ കാര്യത്തിലും ന്യൂജെന്‍ ഡിസയര്‍ ഞെട്ടിച്ചിരുന്നു. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി കാര്‍ ആയി ഡിസയര്‍ മാറി. പുത്തന്‍ അപ്‌ഡേറ്റോടെ 5-സ്റ്റാര്‍ റേറ്റുചെയ്ത ഏക വാണിജ്യ കാര്‍ ആയി മാറാന്‍ പോകുകയാണ് ടൂര്‍ S.

maruti dzire tour s

മാരുതി സുസുക്കി ഉടന്‍ തന്നെ അരീന ചാനല്‍ വഴി പുതിയ കാറിന്റെ വില്‍പ്പന ആരംഭിക്കുമെന്ന് V3 കാര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുത്തന്‍ ടൂര്‍ S മോഡലിന്റെ വിലയും മൈലേജുമടക്കം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2025 ടൂര്‍ S പെട്രോളിന് 6.79 ലക്ഷം രൂപയും ടൂര്‍ S സിഎന്‍ജിക്ക് 7.74 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

ഡിസയറിന്റെ ബേസ് മോഡലിനേക്കാള്‍ 5,000 രൂപ കുറവായിരിക്കും ടൂര്‍ S പെട്രോളിന്. മാരുതി ഡിസയര്‍ സിഎന്‍ജി VXi വേരിയന്റിലാണ് വില്‍ക്കുന്നത്. ഇതിന് 8.79 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. അതേസമയം ടൂര്‍ S സിഎന്‍ജി ഡിസയറിന്റെ ബേസ് LXi മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ഇവ രണ്ടും താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമില്ല.

പുത്തന്‍ എഞ്ചിന്‍ ലഭിച്ചതോടെ ഡിസയറിന്റെ മൈലേജ് മെച്ചപ്പെട്ടിരുന്നു. ഡിസയര്‍ പെട്രോള്‍ മാനുവലിന് ലിറ്ററിന് 24.79 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഡിസയര്‍ പെട്രോള്‍-ഓട്ടോമാറ്റിക് ലിറ്ററിന് 25.71 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. അതേസമയം ഡിസയര്‍ സിഎന്‍ജി കിലോഗ്രാമിന് 33.73 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 2025 ഡിസയര്‍ ടൂര്‍ S മോഡലിന്റെ മൈലേജ് കൂടിയിട്ടുണ്ട്.

2025 ഡിസയര്‍ ടൂര്‍ S ARAI നടത്തിയ പരിശോധനയില്‍ ലിറ്ററിന് 26.06 കിലോമീറ്റര്‍ മൈലേജ് നല്‍കി. ഇത് ഡിസയര്‍ പെട്രോള്‍-മാനുവലിനേക്കാള്‍ 5.12 ശതമാനവും ഡിസയര്‍ പെട്രോള്‍-ഓട്ടോമാറ്റിക്കിനേക്കാള്‍ 1.36 ശതമാനവും കൂടുതലാണ്. അതേസമയം കിലോഗ്രാമിന് 34.30 കിലോമീറ്ററാണ് ടൂര്‍ S സിഎന്‍ജിയുടെ മൈലേജ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സാധാരണ ഡിസയര്‍ സിഎന്‍ജിയേക്കാള്‍ 1.7 ശതമാനം കൂടുതലാണ്.

Take a Poll

2025 ഡിസയര്‍ ടൂര്‍ S ടാക്‌സിയുടെ സവിശേഷതകള്‍ നോക്കിയാല്‍ ഇതിന് 6 എയര്‍ബാഗുകള്‍ ലഭിക്കും. നേരത്തെ രണ്ട് എയര്‍ബാഗുകള്‍ മാത്രമായിരുന്നു കാറില്‍ വന്നിരുന്നത്. ഇനി മുതല്‍ കാറില്‍ എല്ലാ വിന്‍ഡോകള്‍ക്കും പവര്‍ വിന്‍ഡോകള്‍ ലഭിക്കും. നേരത്തെ ഫ്രണ്ട് പവര്‍ വിന്‍ഡോകള്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഹാലജന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 1-ടച്ച് അപ്പ്/ഡൗണ്‍ ഡ്രൈവര്‍ വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിയായിരിക്കും മറ്റ് സവിശേഷതകള്‍.

വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ആഡംബരം കുറച്ച് അത്യാവശ്യ സൗകര്യങ്ങളാണ് നല്‍കി വന്നിരുന്നത്. ഇതുകൊണ്ട് കൈയ്യില്‍ ഒതുങ്ങുന്ന വിലയില്‍ കിട്ടുന്ന നല്ല മൈലേജുള്ള കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആയിരുന്നു. പുതിയ ടൂര്‍ S സിഎന്‍ജി 34 കിലോമീറ്റര്‍ മൈലേജും 5 സ്റ്റാര്‍ സേഫ്റ്റിയുമായി വരുന്നതോടെ കൂടുതല്‍ ടാക്‌സിക്കാര്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടും. പോരാത്തതിന് ഇതിന് വിലയും കുറവാണ്. ഏതായാലും ടാക്‌സി കാറിന്റെ അപ്‌ഡേറ്റ് മാരുതിക്ക് വില്‍പ്പനയില്‍ കരുത്താകുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, March 18, 2025, 13:05 [IST]
English summary
Maruti suzuki dzire tour s soon to be updated with new engine mileage will be improved
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X