ഫൈവ് സ്റ്റാർ റേറ്റിങ്ങുളള മാരുതിയുടെ കാർ; ഓൺറോഡ് വില ഇത്രയേ ഉളളു!

രാജ്യത്തെ സെഡാൻ പ്രേമികളുടെ പ്രിയപ്പെട്ട മോഡലാണ് മാരുതി സുസുക്കി ഡിസയർ. 2008-ൽ വിപണിയിൽ എത്തിയപ്പോൾ മുതൽ അഴകൊത്ത ഈ സെഡാൻ മോഡൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു. മൂന്ന് തലമുറ മാറ്റത്തിലൂടെ വന്ന് ഇപ്പോൾ നാലാതലമുറയിൽ എത്തി നിൽക്കുമ്പോഴും ഡിമാൻ്റിന് ഒരു കുറവും വന്നിട്ടില്ല എന്ന് വേണം പറയാൻ. എല്ലാം തികഞ്ഞ ഒരു സെഡാൻ തന്നെയായിരുന്നു ആദ്യ തലമുറ സെഡാൻ. വലിപ്പം കൊണ്ടും ഡിസൈൻ കൊണ്ടും ഇന്ത്യൻ ജനതയെ വാഹനം ഹഠാതാകർഷിച്ചു. പെട്രോൾ, ഡീസൽ എന്നീ രണ്ട് പവർട്രെയിനുകളിലായി മൂന്ന് വേരിയൻ്റിലാണ് വാഹനം ലഭ്യമായിരുന്നത്.

ആദ്യ തലമുറ 2011-ൽ നിർത്തിയപ്പോൾ ടാക്സി ഡ്രൈവർമാർക്ക് വേണ്ടി ഡിസയർ ടൂർ എന്ന മോഡൽ വിൽപ്പനയിലുണ്ടായിരുന്നു. വെട്ടിമുറിച്ച് നീളം കുറച്ചാണ് രണ്ടാം തലമുറ മോഡൽ 2012 -ൽ മാരുതി സുസുക്കി അവതരിപ്പിച്ചത്.2015-ൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള ഡീസൽ കാറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നാം തലമുറ വരെ ഡിസയർ ഡീസൽ പവർട്രെയിനിൽ ലഭ്യമായിരുന്നു. നാലാം തലമുറ മോഡൽ പെട്രോൾ,സിഎൻജിയിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ മോഡലിൻ്റെ വിശദമായ ഓൺറോഡ് വിലയാണ് ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.

Maruti Suzuki dzire detailed on road price

LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ സെഡാൻ സ്വന്തമാക്കാനുമാവും. കാഴ്ച്ചയിൽ സ്വിഫ്റ്റുമായി സാമ്യം തോന്നാത്ത വിധത്തിലാണ് പുതുതലമുറയെ മാരുതി പണികഴിപ്പിച്ചിരിക്കുന്നത്. LXI വേരിയൻ്റിൽ നിന്ന് ആരംഭിച്ചാൽ 6,84,001 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. രജിസ്ട്രേഷന് വേണ്ടി 91,075 ചിലവാക്കണം, അതോടൊപ്പം തന്നെ 23,890 രൂപയാണ് ഇൻഷുറൻസ് തുക, നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനിയെ അടിസ്ഥാനമാക്കി ഈ നിരക്കിൽ വ്യത്യാസമുണ്ടായേക്കാം.

മറ്റ് തുകകൾ എന്ന് പറയുന്നത് ഫാസ്ടാഗ്, അത് പോലെ തന്നെ ഹൈപ്പോത്തിക്കേഷൻ ചാർജുകളൊക്കെയാണ്, അതിനെല്ലാം കൂടെ 2000 രൂപയോളം ആകും, മൊത്തത്തിൽ ഡിസയറിൻ്റെ ബേസ് വേരിയൻ്റായ LXI-യുടെ ഓൺറോഡ് തുക എന്നത് 8 ലക്ഷം രൂപയോളം വരും. രണ്ടാമത്തെ വേരിയൻ്റായ VXI യുടെ ഓൺറോഡ് വില 9.15 ലക്ഷം രൂപയാണ്. VXI വേരിയൻ്റിൻ്റെ AMT മോഡലിന് 9.73 ലക്ഷം രൂപയാണ് ഓൺറോഡ് വിലയായി മുടക്കേണ്ടത്. ടോപ്പ് എൻഡ് വേരിയൻ്റായ ZXI+ AMT യുടെ വില 12.15 ലക്ഷം രൂപയാണ്.

Maruti Suzuki dzire detailed on road price

സ്വിഫ്റ്റിലെ അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതുകൂടാതെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റും സെഡാനുണ്ട്.

സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് വരെയാണ് കിട്ടുക. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ പ്രവർത്തിക്കുമ്പോൾ കാറിന് 25.71 കി.മീ ഇന്ധനക്ഷമത നൽകാനുമാവും. മോഡൺ ഫീച്ചറുകളാൽ സമ്പന്നമായ മാരുതി സുസുക്കി ഡിസയർ ഇന്റീരിയറിൽ ഒരു ആഡംബര കാർ ഫീൽ എല്ലാമാണ് സമ്മാനിക്കുക.

Maruti Suzuki dzire detailed on road price

9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം പുത്തൻ ഡിസയറിൽ മാരുതി സുസുക്കി കുത്തിനിറച്ചിട്ടുണ്ട്.

സേഫ്റ്റിയിലേക്ക് വന്നാൽ ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന മാരുതിയുടെ ആദ്യ കാറാണ് പുത്തൻ ഡിസയർ. 6 എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയാണ് പുതിയ ഡിസയറിലെ സുരക്ഷാ ഫീച്ചറുകൾ. മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമാണ് കാറിൽ ലഭ്യമാവുക.

Maruti Suzuki dzire detailed on road price

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, June 7, 2025, 17:08 [IST]
English summary
Maruti suzuki dzire variant wise detailed on road price june 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X