സെഡാൻ സെഗ്മെൻ്റിലെ രണ്ട് പഠിപിസ്റ്റുകൾ! ഡിസയറോ അമേസോ മികച്ചത്

എസ്‌യുവികൾ വന്ന് സെഡാൻ കാറുകളെ ഒതുക്കിയെങ്കിലും ഇപ്പോഴും വിൽപ്പനയിൽ മുന്നിൽ തന്നെയുണ്ട് സെഡാൻ കാറുകൾ. ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ മുന്നിൽ തന്നെ നിന്നിരുന്ന സെഡാൻ മോഡലുകളുടെ ഗ്ലാമർ അൽപ്പം കുറഞ്ഞെങ്കിലും ഒട്ടും പിന്നിൽ പോയിട്ടില്ല എന്നതാണ് സത്യം. സെഗ്മെൻ്റിലെ ഇപ്പോഴത്തെ ഹോട്ട് ബോയ്സ് ആരാണെന്ന ചോദ്യത്തിൻ്റെ ഉത്തരം മാരുതി സുസുക്കി ഡിസയറും ഹോണ്ടയുടെ ജനപ്രിയ മോഡലായ അമേസുമാണ്. സെഡാൻ കാറുകളിലെ ഈ മിടുക്കൻമാരെ സ്വന്തമാക്കാൻ ഷോറൂമുകളിൽ എപ്പോഴും നല്ല തിരക്കാണ്. ഇവരിൽ ആരാണ് മിടുക്കനെന്ന് നോക്കിയാലോ. നിങ്ങളടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യാനും മറക്കരുതേ.

ഡിസയറിൽ നിന്ന് തുടങ്ങിയാൽ മുൻപ് ഡിസയർ ഉപയോഗിച്ചു കൊണ്ടിരുന്ന വ്യക്തിയെന്ന നിലയിൽ എനിക്ക് അൽപ്പം ഇഷ്ടം കൂടുതലുണ്ട്. മികച്ച മൈലേജ്, കുറഞ്ഞ മെയിൻ്റെനൻസ് ചിലവ്,കംഫർട്ട് എന്നിവയെല്ലാം കൊണ്ട് തന്നെ ഏതൊരു കുടുംബങ്ങൾക്കും ഡിസയർ പ്രിയപ്പെട്ടവനായി മാറും. 2008-ൽ അവതരിപ്പിച്ചത് മുതൽ നിരവധി അപ്ഡേറ്റുകളും ഫെയ്‌സ്‌ലിഫ്റ്റുകളുമായി മുഖം മിനുക്കാനും മാരുതി സുസുക്കി മറന്നില്ല.

Maruti Suzuki Dzire Vs Honda Amaze Comparison Review

രാജ്യത്തിൻ്റെ ഏറെ പ്രിയപ്പെട്ട ഡീസൽ എഞ്ചിനായ DDIS ഡീസൽപ്രേമികളുടെ ഇടയിൽ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ലായിരുന്നു. പെട്രോൾ മോഡലുകളിൽ പോലും മൈലേജിന് ഒരു ക്ഷാമവും വരുത്തിയിട്ടില്ല മാരുതി സുസുക്കി. പുതിയ ഡിസയറിൻ്റെ മുന്‍ഭാഗത്ത് സ്‌റ്റൈലിഷായ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, അഗ്രസീവായ ബമ്പറുകള്‍, വലിയ ഗ്രില്‍, വിശാലമായ ഡിആര്‍എല്‍ എന്നിവ ലഭിക്കുന്നു.

ഷാര്‍ക്ക് ഫിന്‍ ആന്റീന, ബൂട്ട്ലെറ്റ് സ്പോയിലര്‍, വൈ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. മുന്‍ഗാമിയില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായി കഴിഞ്ഞ വര്‍ഷം ഡിസയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. മുമ്പ് ഡിസയറിന് സ്വിഫ്റ്റുമായി സാമ്യമുള്ള രൂപകല്‍പ്പനയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പുത്തൻ മാറ്റങ്ങൾ കൊണ്ട് വ്യത്യസ്തനായി നിൽക്കുന്നുണ്ട് ഡിസയർ.

Maruti Suzuki Dzire Vs Honda Amaze Comparison Review

സുരക്ഷയുടെ കാര്യത്തിലും ഡിസയര്‍ ഒട്ടും പിന്നിലല്ല. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ മാരുതി കാര്‍ ആണ് ഡിസയര്‍. 6 എയര്‍ ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഈ കാറില്‍ ലഭ്യമാണ്. സെഗ്‌മെന്റില്‍ 360 ഡിഗ്രി ക്യാമറ വാഗ്ദാനം ചെയ്യുന്ന ആദ്യ മോഡലുകളിലൊന്നാണ് ഡിസയര്‍.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് മാരുതി ഡിസയറിന് കരുത്തേകുന്നത്. ന്യജെന്‍ മാരുതി സ്വിഫ്റ്റിന് തുടിപ്പേകുന്ന അതേ എഞ്ചിനാണ് ഡിസയറിലും നല്‍കിയിരിക്കുന്നത്. 88.5 bhp പവറും 112 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

Maruti Suzuki Dzire Vs Honda Amaze Comparison Review

ബേസ് വേരിയന്റിന് വെറും 6.25 ലക്ഷം രൂപ മാത്രമാണ് വില വരുന്നത്. കുറഞ്ഞ വില, ഉയര്‍ന്ന സുരക്ഷ, ആകര്‍ഷകമായ രൂപകല്‍പ്പന, സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിനാലാണ് ഈ കാര്‍ തേടി ജനം ഷോറൂമിലേക്ക് ഒഴുകുന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇനി ഹോണ്ടയുടെ മിടുക്കനായ അമേസിലേക്ക് വന്നാൽ ഡിസയർ അരങ്ങുവാണിരുന്ന സെഗ്മെൻ്റിലേക്ക് 2013-ലാണ് അമേസ് എത്തുന്നത്.

ഇന്ന് മൂന്നാംതലമുറയിൽ എത്തി നിൽക്കുമ്പോഴും മികച്ച എഞ്ചിൻ പെർഫോമൻസ്, ഇന്ധനക്ഷമത, വിശാലമായ ഇന്റീരിയർ, എന്നിവയാണ് അമേസിനെ വർഷങ്ങളോളം ജനപ്രിയമാക്കിയത്. ബ്രിയോ മോഡലിനെ അടിസ്ഥാനമാക്കിയാണ് ആദ്യ മോഡൽ പുറത്തിറക്കിയത്. ഇന്ത്യയിൽ ഹോണ്ടയുടെ ഡീസൽ എൻജിൻ അവതരിപ്പിച്ച ആദ്യ മോഡൽ കൂടിയായിരുന്നു അമേസ്. 25 കിലോമീറ്ററായിരുന്നു കമ്പനി അവകാശപ്പെട്ട മൈലേജ്.

V, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പുത്തൻ ഹോണ്ട അമേസിന് നിലവിൽ 7.49 ലക്ഷം രൂപ മുതൽ 10.00 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. മുൻവശത്ത് വലിയ ഗ്രില്ലും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഡിആർഎല്ലുകളുമാണ് പ്രധാന ഹൈലൈറ്റ്. വശക്കാഴ്ച്ചയിൽ പഴയ മോഡലിന് സമാനമായ രൂപഘടന തന്നെയാണുള്ളതെങ്കിലും 15 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകളുമാണ് കോംപാക്‌ട് സെഡാനിൽ ഒരുക്കിവെച്ചിരിക്കുന്നത്.

പരിചിതമായ 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹോണ്ട അമേസിൻ്റെ ഹൃദയം. ഇത് 90 bhp പവറിൽ പരമാവധി 110 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, December 1, 2025, 19:34 [IST]
English summary
Maruti suzuki dzire vs honda amaze comparison review explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X