അടുത്ത മാസം മാരുതിയുടെ പടക്കളം ഇ-വിറ്റാര നയിക്കും; ലോഞ്ചിന് മുമ്പ് ഒളിപ്പിച്ച് വച്ചിരിക്കുന്നത് ഒരുകൂട്ടം സർപ്

ഇന്ത്യക്കാരുടെ മനസിൽ എന്നുമൊരു സേഫ് ചോയ്സായി നിലനിൽക്കുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. കിടിലൽ മോഡലുകളും രാജ്യത്തെ ഏതു കോണിലും ലഭ്യമാകുന്ന സർവീസ് നെറ്റ്‌വർക്കുകളുമായി മുൻപന്തിയിൽ നിൽക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ ആധിപത്യം വൻതോതിൽ ഉയർന്നു വരുന്ന സാഹചര്യമാണല്ലോ കാണാൻ കഴിയുന്നത്. ഈ മേഖലയിൽ ചുവടുവക്കാനായി മാരുതിയും ഒരുങ്ങുകയാണ്. തങ്ങളുടെ ആദ്യ ഫുൾ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാരയെയാണ് ആ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. 2025 ഡിസംബർ രണ്ടിന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവിയിൽ നമ്മെ ആകർഷിക്കുന്നത് എന്താണെന്ന് അറിഞ്ഞാലോ.

പുതുതലമുറ ഉപഭോക്താക്കളുടെ മുൻഗണനകളെ മാനിച്ചുകൊണ്ടുള്ള രൂപഭംഗിയാണ് കാറിന് നൽകിയിരിക്കുന്നത്. മുൻഭാഗത്തുള്ള സ്ലീക്ക് എൽഇഡി ലൈറ്റുകളും പ്രൊജക്റ്റർ ഹെഡ്‌ലാംമ്പുകളും ചേരുമ്പോൾ ആദ്യ കാഴ്ച്ചയിൽ തന്നെ കിടിലൽ എന്ന് തോന്നും. കൂടാതെ ക്ലോസ്ഡ്-ഗ്രിൽ ഡിസൈനും ബോഡിയിലുടനീളം നൽകിയിരിക്കുന്ന കരുത്തുള്ള ക്ലാഡിങ്ങുകളും കൂടി എസ്‌യുവിയുടെ റോഡ് പ്രെസൻസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

Maruti Suzuki e-Vitara

മാത്രവുമല്ല 18 അല്ലെങ്കിൽ 19 ഇഞ്ച് അലോയ് വീലുകളും പിന്നിലെ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളുമെല്ലാം ഡിസൈൻ ഭാഷയിലെ മറ്റു പ്രധാന ഘടകങ്ങളാണ്. സാധാരണ മാരുതി മോഡലുകളിൽ കാണാറുള്ള ലളിതമായ ഇൻ്റീരിയറിന് പകരം കൂടുതൽ സുഖകരവും വിശാലവുമായി തോന്നിപ്പിക്കുന്ന അന്തരീക്ഷമാണ് നൽകിയരിക്കുന്നത്. കാറിൽ കയറുന്ന നിമിഷം തന്നെ കണ്ണിലുടക്കുന്നത് ഡ്യൂവൽ-ടോൺ തീം, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയാണ്.

കൂടെ ഡാഷ്ബോർഡിന്റെ പ്രധാന ആകർഷണം എന്നു പറയുന്നത് 10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെൻ്റും 10.1-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ചേർന്ന ഡ്യുവൽ-ഫ്ലോട്ടിംഗ് സ്ക്രീൻ സെറ്റപ്പായിരിക്കും. മാത്രവുമല്ല വയർലെസ് ചാർജർ, ഡ്രൈവ് മോഡ് കൺട്രോൾ, സ്റ്റോറേജ് സ്പേസുകൾ എന്നിവ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാബിൻ കൂടുതൽ പ്രസന്നമാക്കുന്നതിനും ഉള്ളിലെ സ്പേസ് വർദ്ധിപ്പിക്കുന്നതിനുമായി ഫിക്സ്ഡ് ഗ്ലാസ് സൺറൂഫ് ഉൾപ്പെടുത്തും. സുരക്ഷാ സംവിധാനങ്ങളിലും ഇതേ സവിശേഷതകൾ നൽകാനുള്ള സാധ്യതകൾ കാണുന്നുണ്ട്.

Maruti Suzuki e-Vitara

കാർ ഉയർന്ന നിലവാരമുള്ള സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചതായതിനാൽ അപകട ഘട്ടത്തിൽ ക്യാബിനെയും യാത്രക്കാരെയും കൂടുതൽ സുരക്ഷിതരാക്കും. ഇവി ആയതുകൊണ്ടുതന്നെ ബാറ്ററി സെക്ഷനിലെ സുരക്ഷയ്ക്കായി ബാറ്ററി പ്രൊട്ടക്ഷൻ സിസ്റ്റവും ഉണ്ടായിരിക്കും. കൂടാതെ ഏഴ് എയർബാഗുകളോടൊപ്പം ഡിസ്ക്ക് ബ്രേക്കുളും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകളും ഓട്ടോ ഹോൾഡ് ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവും പ്രധാനമായി ലെവൽ 2 ADAS സവിശേഷതയും ഉൾപ്പെടുത്തുന്നതായിരിക്കും.

അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപിംഗ് അസിസ്റ്റ്, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മൊണിറ്ററിംഗ്, റിയർ ക്രോസ്‑ട്രാഫിക് അലർട്ട് എന്നിവ ഉണ്ടായിരിക്കും. പവർട്രെയിൻ വിവരങ്ങളിലേക്ക് കടന്നാൽ രണ്ട് ബാറ്ററി ഓപ്ഷനുകളായിരിക്കും വാഗ്ദാനം ചെയ്യുന്നത്. 61 kWh വലിയ ബാറ്ററി പായ്ക്ക് 172-174 bhp പവറും 189 Nm ടോർക്കും നൽകുന്നുണ്ട്.

Maruti Suzuki e-Vitara

കൂടാതെ ഇത് 500 കിലോമീറ്റർ റേഞ്ച് കൈവരിച്ചേക്കും. 49 kWh പായ്ക്കാണെങ്കിൽ 142-144 bhp പവർ ഉത്പാദിപ്പിക്കുകയും ഏകദേശം 189 Nm ടോർക് നൽകുകയും ചെയ്യുന്നുണ്ട്. ചാർജിംഗ് കാര്യത്തിൽ DC ഫാസ്റ്റ് ചാർജിംഗ് വഴി 45 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം ചാർജ് ലഭിക്കുന്നതായിരിക്കും. അതിനാൽ ദൂരദേശ യാത്രകൾ കൂടുതൽ ഉല്ലാസകരമാക്കാൻ കഴിയും.

മൊത്തത്തിൽ പറഞ്ഞാൽ ഇന്ത്യയിലെ മിഡ്‑സൈസ് ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റിലേക്ക് ഒരു വലിയ മാറ്റം കൊണ്ടുവരുന്ന വാഹനമായി മാറാൻ പോകുകയാണ് ഇ-വിറ്റാര. പ്രീമിയം ഇൻറീരിയറും, ആധുനിക സേഫ്റ്റി സംവിധാനങ്ങളും, ശക്തമായ പവർട്രെയിൻ ഓപ്ഷനുകളും എല്ലാമായി ഇവി വിഭാഗത്തിന് ഒരു പുതിയ എതിരാളി പിറക്കുമെന്നത് ഉറപ്പുള്ള കാര്യമാണ്. മാത്രവുമല്ല കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും വാഹനപ്രേമികൾക്കും അടുത്ത ഡിസംബർ മാസം ഒരു വലിയ പ്രതീക്ഷ സൃഷ്ടിക്കാനും വഴിയുണ്ട്.

More from DriveSpark

Article Published On: Saturday, November 29, 2025, 13:58 [IST]
English summary
Maruti suzuki e vitara electric suv launch in 2025 december 2
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X