'തേങ്ങ അങ്ങട്ട് ഉടയ്ക്ക് സ്വാമീ'; 500KM റേഞ്ചുള്ള മാരുതി ഇവി പുറത്തിറങ്ങുന്നത് ഈ സമയത്ത്

മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ-വിറ്റാര ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കമ്പനിയുടെ കന്നി ഇവി ഈ വര്‍ഷം ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പേ തന്നെ പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അന്ന് ഇലക്ട്രിക് എസ്‌യുവിയുടെ ലോഞ്ച് നീട്ടിയ കമ്പനി സെപ്റ്റംബര്‍ മൂന്നിന് പുതിയ കോംപാക്ട് എസ്‌യുവിക്കൊപ്പം ഇവിറ്റാരയുടെ വില പ്രഖ്യാപനവും നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അപൂര്‍വ ധാതുക്കളുടെ ക്ഷാമം പോലുള്ള കാരണങ്ങള്‍ ഇവിറ്റാരയുടെ ലോഞ്ച് വീണ്ടും വൈകാന്‍ കാരണമായി.

ഇതിനിടെ 2025 ഓഗസ്റ്റ് 26-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിറ്റാരയുടെ ആദ്യ യൂണിറ്റ് ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഗുജറാത്തിലെ ഹന്‍സല്‍പൂരിലുള്ള മാരുതി സുസുക്കിയുടെ പ്ലാന്റിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഇതോടൊപ്പം മാരുതി സുസുക്കി തങ്ങളുടെ ആദ്യ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡ് നിര്‍മ്മാണ പ്ലാന്റും ഉദ്ഘാടനം ചെയ്തു. നിലവില്‍ വിദേശ വിപണികളിലേക്ക് കയറ്റി അയക്കാനുള്ള വാഹനങ്ങളാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

maruti suzuki e-vitara launch

മാരുതിയുടെ ഇലക്ട്രിക് കാര്‍ പുറത്തിറങ്ങിയ ശേഷം ഒരെണ്ണം വാങ്ങാം എന്ന് കരുതി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. മാരുതി സുസുക്കി ഇ-വിറ്റാര 2025 ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാരുതി ഇ-വിറ്റാര പൂര്‍ണമായും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 100-ലേറെ വിദേശരാജ്യങ്ങളിലേക്ക് ഇവി കയറ്റുമതി ചെയ്യും.

ഇലക്ട്രിക് എസ്‌യുവിയുടെ കയറ്റുമതി കമ്പനി ഓഗസ്റ്റ് മാസം തന്നെ ആരംഭിച്ചിരുന്നു. ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്നാണ് യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ 12 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 2900 യൂണിറ്റുകള്‍ അടങ്ങുന്ന ആദ്യ മാരുതി സുസുക്കി ബാച്ച് കപ്പല്‍ കയറ്റി അയച്ചത്. ഇത് ഇന്ത്യയെ ഒരു ആഗോള ഉത്പാദന കേന്ദ്രമായി വികസിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രത്തെ ശക്തിപ്പെടുത്തുന്നു.

maruti suzuki e-vitara production begins

6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുക. നെക്‌സ ബ്ലൂ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളും ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണിലും വാങ്ങാനാവും.

49 kWh യൂണിറ്റും 61.1 kWh യൂണിറ്റും ഉള്ള രണ്ട് ബാറ്ററി പാക്കുകളിലാണ് ഇവിറ്റാര അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ വരുന്ന ചെറിയ പായ്ക്ക് 142 bhp പവറും 193 Nm ടോര്‍ക്കും നല്‍കുന്നു. WLTP സൈക്കിളില്‍ ഫുള്‍ ചാര്‍ജില്‍ 344 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. വലിയ 61.1 kWh ബാറ്ററി രണ്ട് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്.

maruti suzuki e-vitara side

ഫ്രണ്ട്-വീല്‍ ഡ്രൈവ് പതിപ്പ് 171 bhp പവറും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 426 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. 181 bhp പവറും 307 Nm ടോര്‍ക്കും നല്‍കുന്ന ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് ഫുള്‍ചാര്‍ജില്‍ 395 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ സ്‌പെക്കിന് 500 കിലോമീറ്ററിന് മുകളിൽ റേഞ്ച് പ്രതീക്ഷിക്കുന്നു

ബാറ്ററിയെ ആശ്രയിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടുന്നു. 49 kWh പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7 kW എസി ചാര്‍ജറില്‍ ഏകദേശം 6.5 മണിക്കൂറും 11 kW ചാര്‍ജറില്‍ 4.5 മണിക്കൂറും എടുക്കും. 61 kWh യൂണിറ്റിന് ഇവയില്‍ ഏകദേശം ഒമ്പത് മണിക്കൂറും 5.5 മണിക്കൂറും ആവശ്യമാണ്. രണ്ട് പതിപ്പുകളും ഏകദേശം 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, 10-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, 10.1 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാമാണ് വാഹനത്തിലെ പ്രധാന സവിശേഷതകള്‍. ഇതുകൂടാതെ സ്ലൈഡിംഗ് ആന്‍ഡ് റീക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, 7-എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സുസുക്കി കണക്റ്റ് തുടങ്ങിയ ഏറ്റവും നൂതനവും പ്രീമിയം സവിശേഷതകളും മാരുതി സുസുക്കി ഇ വിറ്റാരയില്‍ നിറയുന്നു.

More from DriveSpark

Article Published On: Wednesday, October 8, 2025, 18:17 [IST]
English summary
Maruti suzuki e vitara expected to launch in december 2025 all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X